Ajith Sudevan

സ്ത്രീകളുടെ അത്യാഗ്രഹമാണ് സ്ത്രീധന സംവിധാനം ഇന്നും നിലനിർത്തുന്നത് !

സ്ത്രീധന സംവിധാനത്തിന് എതിരെ 1961 മുതൽ നിയമം ഉണ്ടെങ്കിലും ഇന്നത്തെ രീതിയിൽ ഉള്ള നിയമം ഉണ്ടായത് 1983 ൽ ആണ്. പ്രസ്തുത ക്രിമിനൽ നിയമം ഉണ്ടായി 36 വർഷം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ സ്ത്രീധന സംവിധാനം നിലനിൽക്കുന്നു. അതിന് കാരണം വലിയ പഠിപ്പും, ഉദ്യോഗവും, അതിന് തക്ക വലിയ വീടും ഉള്ള പുരുഷനെ തന്നെ തനിക്ക് അല്ലെങ്കിൽ തന്റെ മകൾക്ക് പങ്കാളിയായി വേണം എന്ന നമ്മുടെ സ്ത്രീകളുടെ പിടിവാശിയാണ്.

ശരാശരി വരുമാനവും, ഒര് ശരാശരി വലിപ്പം ഉള്ള വീടും ഉള്ള ഒര് യുവാവ് സ്ത്രീധനം വേണ്ടാ എന്ന് പറഞ്ഞു വന്നാലും പെണ്ണ് തരില്ല എന്ന് പറയുന്ന മാതാപിതാക്കൾ തന്നെയാണ് വലിയ വീടും, അതിന് തക്ക ഉദ്യോഗവും ഉള്ള പുരുഷനെ കണ്ട് മോഹിച്ചു ഒക്കാത്തത് കൊടുക്കാം എന്ന് ഏറ്റ് മകളുടെ വിവാഹം ആർഭാടമായി നടത്തുന്നതും; ഒടുവിൽ സമയബന്ധിതമായി അവ നൽകാൻ കഴിയാതെ വരുമ്പോൾ മകളെ സ്ത്രീധനത്തിന്റ പേരിൽ മരുമകൻ പീഡിപ്പിക്കുന്നു എന്ന് പരിഭവിക്കുന്നതും.

രണ്ട് നില വീടും അതിന് തക്ക കാറും ഒക്കെ ഉള്ള പുരുഷനെ മാത്രമെ തനിക്ക് അല്ലെങ്കിൽ തന്റെ മകൾക്ക് പങ്കാളിയായിട്ട് മതി എന്ന പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും പിടിവാശിയാണ് കടം വാങ്ങിയും വലിയ വീട് പണിയാനും , വിലകൂടിയ കാർ വാങ്ങാനും ഒക്കെ ആൺകുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രേരിപ്പിക്കുന്നത്.

അപ്പോൾ പിന്നെ അവയുടെ കടം വീട്ടാൻ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഒര് തുക പ്രതീഷിക്കുന്നതിൽ പയ്യന്റെ വീട്ടുകാരെ കുറ്റപ്പെടുത്താൻ പറ്റില്ല. എന്ന് മാത്രമല്ല അവിടെയും വില്ലൻ റോളിൽ ഉള്ളത് പയ്യന്റെ സഹോദരിയോ, അമ്മയോ ആയിരിക്കും.

ഞങ്ങൾ പുരുഷമാർക്ക് ഇതിൽ വലിയ റോൾ ഒന്നും ഇല്ല. നിങ്ങൾ സ്ത്രീകൾ അത്യാഗ്രഹം കുറയ്ക്കുക. അവസ്ഥയ്ക്ക് ഒത്ത ബന്ധം മാത്രം ആഗ്രഹിക്കുക്ക. കൊടുക്കാൻ പറ്റുന്നത് മാത്രം കൊടുക്കാം എന്ന് ഏൽക്കുക. അവ എപ്പോൾ എങ്ങനെ നൽകും എന്ന് വ്യക്തമായ ധാരണ വിവാഹത്തിന് മുമ്പ് തന്നെ ഉണ്ടാക്കുക.

ഭൂമിയോ മറ്റോ മാതാപിതാക്കളുടെ മരണശേഷമാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അക്കാര്യവും തുറന്ന് പറയുക. മകനെ വിറ്റ് മകളെ അയക്കാൻ കാത്തിരിക്കുന്നവർ നിങ്ങളിൽ നിന്ന് അകന്ന് പോകാനും അങ്ങനെ രണ്ട് പെൺകുട്ടികളുടെ ജീവിതം തകരുന്നത് ഒഴിവാക്കാനും ഒക്കെ ഇത്തരം മുൻധാരണകൾ സഹായിക്കും.

അല്ലാതെ എല്ലാം തികഞ്ഞ പയ്യൻ വന്ന് ഒന്നും വാങ്ങാതെ കെട്ടണം എന്ന് പറയുന്നത് ഒക്കെ അത്യാഗ്രഹം ആണ്. കാരണം എല്ലാം തികഞ്ഞ സ്ത്രീകൾ മിക്കവരും തന്നിൽ എളിയ ബന്ധത്തിന് ശ്രമിക്കുന്നില്ല. വലിയ വീടും, കാറും ഒക്കെ നിങ്ങൾക്ക് ആഗ്രഹിക്കാം എങ്കിൽ; നിങ്ങളിൽ നിന്ന് ഒത്തിരി ആഭരണവും, പണവും ഒക്കെ തിരിച്ചു അവർക്കും ആഗ്രഹിക്കാം, അതിൽ പരിഭവിച്ചിട്ട് കാര്യമില്ല.

NB: സ്ത്രീധനം ആൺകുട്ടിയെ കച്ചവട ചരക്ക് ആക്കുന്ന ഐറ്റമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനാൽ തന്നെ വലിയ വീട് വെച്ച് വലിയ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടും ഇല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.