കാമുകിക്ക് ഒപ്പം പോകാൻ അച്ഛന് മക്കളെ കൊല്ലേണ്ടി വരാത്തത് എന്തുകൊണ്ട്?

125
Ajith Sudevan
കാമുകിക്ക് ഒപ്പം പോകാൻ അച്ഛന് മക്കളെ കൊല്ലേണ്ടി വരാത്തത് എന്തുകൊണ്ട് ?

വീണ്‌ കിടക്കുന്നവരുടെ പക്ഷത്തുനിന്ന് ചിന്തിക്കുകയും വാദിക്കുകയും ഒക്കെ ചെയ്യുന്നത് എന്റെ ഒരു പതിവ് ശൈലിയാണ്. എല്ലാരും വീണ്ടും ജയിച്ച ആപ്പിന് ജയ് വിളിച്ചപ്പോൾ, 63 സീറ്റിൽ കെട്ടിവെച്ച കാശ് പോയ കോൺഗ്രസിന്റെ പക്ഷത്തുനിന്ന് വാദിച്ചത് അടക്കം ഉള്ള എന്റെ പോസ്റ്റുകൾ നോക്കിയാൽ അത് മനസിലാകും.

ഇപ്പോൾ അമ്മ കാമുകന് ഒപ്പം പോകാൻ കുട്ടിയെ കൊന്നു എന്നവിഷയവും ആ രീതിയിൽ ചിന്തിച്ചപ്പോൾ കാമുകന് ഒപ്പം പോകാൻ മക്കളെ കൊന്ന വേറെയും അമ്മമാർ നമ്മുടെ നാട്ടിൽ ഉണ്ടെന്നും, എന്നാൽ കാമുകിക്ക് ഒപ്പം പോകാൻ അങ്ങനെ ചെയ്യേണ്ടിവന്ന അച്ചന്മാരെ കുറിച്ചുള്ള വാർത്തകൾ ഒന്നും നമ്മൾ കേളക്കാറില്ല എന്ന കാര്യവും ഓർത്തു.

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചുപോയ സ്ത്രീകളേക്കാൾ ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചുപോയ പുരുഷന്മാരാണ് നമ്മുടെ സമൂഹത്തിൽ കൂടുതൽ. എന്നിട്ടും അവർക്ക് ആർക്കും മക്കളെ കൊല്ലേണ്ടിവരാഞ്ഞത് മക്കളെ ഉപേക്ഷിച്ചുപോകുന്ന അമ്മയെ കുറ്റപ്പെടുത്തുന്നതിന്റെ പകുതിപോലും മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛനെ നമ്മുടെ സമൂഹം കുറ്റപെടുത്തില്ല എന്നതാണ്. അച്ഛനെ തേടിവരാവുന്ന ഏക പ്രശനം നിയമപരമായി വിവാഹം കഴിച്ചത് ആണെങ്കിൽ ഭാര്യക്കും മക്കൾക്കും ചെലവിന് കൊടുക്കാൻ കോടതി വിധിക്കും എന്നത് മാത്രമാണ്.

അല്ലാതെ മക്കളെ ഉപേക്ഷിച്ചുപോയതിന്റെ പേരിൽ സമൂഹവും സമുദായവും ഒന്നും പുരുഷനെ രണ്ടാം തരക്കാരനായി കണ്ട് അകറ്റി നിർത്തുന്നില്ല. സമൂഹം സമാനരീതിയിൽ സ്ത്രീകളോടും പെരുമാറിയാൽ ഒരു പരിധിവരെ ഇത്തരം പ്രശനം കുറയ്ക്കാം.അകലെ ഇരുന്ന് കുറ്റം പറയാൻ എളുപ്പമാണ്. പക്ഷേ സാമൂഹികമോ, സാമ്പത്തികമോ, മാനസികമോ ആയ പ്രതിസന്ധിയിൽ ആയി കഴിഞ്ഞാൽ നമ്മൾ ചെയ്യുന്നത് ഒക്കെ യന്ത്രികം ആകും.

മാന്യമായി ഉപേക്ഷിക്കാനും ദത്തുനൽകാനും ഉള്ള സാഹചര്യം അമേരിക്കയിൽ ഉള്ളത് കൊണ്ടാണ് ആപ്പിൾ മേധാവി സ്റ്റീവ് ജോബ്‌സിനെ കൊല്ലാതെ ഉചിതമായ കരങ്ങളിൽ വളർത്താൻ നല്കാൻ അദ്ദേഹത്തിന്റെ അമ്മയ്ക്ക് കഴിഞ്ഞത്. നാട്ടിലും സമാന സാഹചര്യങ്ങൾ ഉണ്ടാക്കാൻ സർക്കാരും സമൂഹവും ശ്രമിക്കുക. അല്ലാതെ അവളെ തല്ലണം കൊല്ലണം എന്നൊക്കെ ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചു സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടിയവർ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ നിലവിളിച്ചത് കൊണ്ട് ഇത്തരം പ്രശനം ശാശ്വതമായി പരിഹരിക്കപ്പെടില്ല.