കമ്മി ബഡ്ജറ്റിന്റെ പിതാവെന്ന ദുഷ്‌പേര് മാണിക്ക് ആണെങ്കിൽ കമ്മി ബജറ്റ് ഇല്ലാതാക്കിയ ധനമന്ത്രിയെന്ന സൽപ്പേര് ധനകാര്യ വിദഗ്ദ്ധൻ കൂടിയായ തോമസ് ഐസക്ക് നേടുമെന്ന് പ്രതീക്ഷിക്കാം.

114

Ajith Sudevan

ബജറ്റ് മിച്ചം ധനം കമ്മി!

ബഡ്ജറ്റിൽ സാങ്കേതികമായി പണം ഉണ്ടായിരിക്കുകയും എന്നാൽ യഥാർഥത്തിൽ ഖജാനവിൽ പണം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബജറ്റ് മിച്ചം ധനം കമ്മി. ഇത്തരം ബഡ്ജറ്റുകൾ ബജറ്റ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമായ പരിമിതമായ വിഭവശേഷി പരമാവധി മെച്ചമായ രീതിയിൽ ഉപയോഗിക്കുക എന്ന ലക്ഷ്യത്തെ തകർക്കുന്നു.

എന്ന് മാത്രമല്ല ബജറ്റ് എന്ന സംവിധാനത്തിൽ ഉള്ള ജെനങ്ങളുടെ വിശ്വാസ്യതയെ മൊത്തത്തിൽ തന്നെ ഇല്ലാതാക്കുന്നു. ഇതിലൊക്കെ ഉപരി ധാരാളം കേന്ദ്രസഹായങ്ങൾ കേരളത്തിന് നക്ഷ്ടമാകാനും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ ഏറെയായി വിവിധസർക്കാരുകൾ തയാറാക്കിയ പ്രകടനപത്രിക പോലെ ഉള്ള ബഡ്ജറ്റുകൾ കാരണമായിട്ടുണ്ട്.

എന്നിട്ടും എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ബജറ്റ് അതിന്റെ അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചു് തയ്യാറാക്കിയാൽ അത് വളരെ ഏറെ ലക്ഷ്യബോധമുള്ളതും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നതും ആയിരിക്കും . പക്ഷേ അവ ജനത്തിന് അമിത പ്രതീക്ഷനൽകുന്നവ അല്ലാത്തതിനാൽ അതിന് വലിയ അംഗീകാരം സാധാരണ ജെനങ്ങളുടെ ഇടയിൽ നിന്ന് കിട്ടില്ല. അത് ഒഴിവാക്കാൻ വേണ്ടിയാണ് അധികാരികൾ വലിയ പ്രതീക്ഷകൾ നൽകുന്ന കമ്മി ബജറ്റ് തയാറാക്കുന്നത്.

ആദ്യത്തെ വലിയ കമ്മി ബജറ്റ് 1986 ൽ അവതരിപ്പിച്ച മാണി സത്യം ജനം അറിയുമല്ലോ എന്ന് പിടിച്ചു് ബഡ്ജറ്റിൽ കമ്മിയെ കുറിച്ച് യാതൊരു സൂചനയും നൽകിയില്ല. എന്നാൽ കേന്ദ്ര ആസൂത്രണ കമ്മീഷൻ ബജറ്റ് തിരിച്ചയച്ചു. അതോടെ കരുണാകരൻ മാണിയെ മാറ്റി തച്ചടി പ്രഭാകരനെ ധന മന്ത്രിയാക്കി. ബജറ്റ് പുനരവതരിപ്പിച്ച അദ്ദേഹം ഉപയോഗിച്ച വാക്കാണ് ബജറ്റ് മിച്ചം ധനം കമ്മി.
പുനരവതരിപ്പിച്ച ബഡ്ജറ്റിൽ കമ്മിയെ കുറിച്ച് വ്യക്തമായ സൂചന നൽകിയത് കൊണ്ട് ആ ബജറ്റ് കേന്ദ്രം അംഗീകരിച്ചു.അതോടെ പിന്നീട് വന്ന മാണി ഉൾപ്പടെയുള്ള ധനമന്ത്രിമാരെല്ലാം ഈ രീതി പിന്തുടരാൻ തുടങ്ങി. കമ്മിയെ കുറിച്ച് സൂചന നൽകുന്നത് കൊണ്ട് ബജറ്റ് കേന്ദ്രം അംഗീകരിക്കും.

പക്ഷേ കാലികമായി ഇവ മൂലം ഉണ്ടായിട്ടുള്ള പണം ഇല്ലാത്ത ട്രഷറി ബാലൻസ് അക്കൗണ്ട് ശെരിയാക്കാത്തിടത്തോളം അധിക കേന്ദ്രസഹായങ്ങൾ കിട്ടില്ല. അവ ശെരിയാക്കാൻ ശ്രമിച്ചാൽ ജനം സത്യം അറിയുമല്ലോ എന്ന് പേടിച്ചു ഒര് ധനമന്ത്രിയും അതിന് ശ്രമിച്ചില്ല. അതുമൂലം കേന്ദ്രവും കേരളവും കോൺഗ്രസ് ഭരിച്ചാൽ പോലും കേരളത്തിന് മതിയായ കേന്ദ്രസഹായം കിട്ടാത്ത അവസ്ഥയായി.

അത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ 3 വർഷം കൊണ്ട് പൂർത്തിയാവുന്ന വിധത്തിൽ 1000 കോടി രൂപാ ചെലവിൽ ഒര് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി സർക്കാർ ഈ വർഷം പ്രഖ്യാപിച്ചു എന്ന് കരുതുക. അതിൽ ഏറിയ പങ്കും (ഏകദേശം 800 കോടിയും) കമ്മിയുടെ ഭാഗമാണ് എന്ന് കരുതുക. ശേഷിക്കുന്ന 200 കോടിയിൽ 150 കോടി ഉപയോഗിച്ച് സ്ഥലം വാങ്ങിയപ്പോളേക്കും ഈ സാമ്പത്തിക വർഷം തീർന്നു.

അതോടെ സർക്കാർ യഥാർഥത്തിൽ ഉള്ളതിൽ ശേഷിക്കുന്ന 50 കോടിയും ബാക്കി കമ്മിയുടെ ഭാഗമായ 800 കോടിയും ചേർത്ത് 850 കോടിയുടെ ഒര് നിക്ഷേപം ട്രഷറിയിൽ പ്രസ്തുത പദ്ധതിയുടെ പേരിൽ ഉണ്ടാക്കും. എന്നിട്ട് അടുത്ത വർഷം ശേഷിക്കുന്ന 850 കോടിയിൽ യഥാർഥത്തിൽ ഉള്ള 50 കോടി ഉപയോഗിച്ച് കുറെ കെട്ടിടങ്ങൾ പണിയും അപ്പോളേക്കും പണം തീർന്നു.
എന്നാൽ അധികാരികൾ അത് സമ്മതിക്കില്ല പകരം യഥാർഥത്തിൽ ഇല്ലാത്ത സങ്കൽപ്പത്തിൽ മാത്രമുള്ള 800 കോടി ചൂണ്ടികാട്ടികൊണ്ട് അധികാരികൾ ജനത്തോട് പറയും പണം ഇല്ലാത്തത് അല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ച അല്ലെങ്കിൽ പരിസ്ഥിതി പ്രവർത്തകർ വന്ന് തടസം ഉണ്ടാക്കിയതാണ് പദ്ധതി മുടങ്ങാൻ കാരണം എന്ന് പറയും.

എന്നാൽ ഈ വാദവുമായി കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അടുത്തോട്ടു ചെന്നാൽ അവർ അംഗീകരിക്കില്ല. കാരണം ഒര് നിശ്ചിത പദ്ധതിക്ക് വേണ്ടി നീക്കി വെച്ച സംഖ്യ നിശ്ചിത കാലത്തിനകം ചെലവാക്കാൻ പറ്റിയില്ല എങ്കിൽ പ്രസ്തുത പണം പൊതു ഫണ്ടിലേക്ക് മാറ്റി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കണം എന്നാണ് ലോക വ്യാപകമായി അംഗീകരിച്ച മാനദണ്ഡം.
ഫലമോ കേന്ദ്രം ഭരിക്കുന്ന പാർട്ടി ഏതാണേലും കേരളം സാമ്പത്തിക സഹായത്തിനായി ചെല്ലുമ്പോൾ വെറും കൈയോടെ മടക്കുവാണ് പതിവ്. കാരണം മൂന്ന് ദശാബ്ദത്തിൽ ഏറെയായി തുടർന്ന് വരുന്ന കമ്മി ബജറ്റ് സംവിധാനം കേരളത്തിൽ 20000 കോടിയിൽ ഏറെ രൂപയുടെ സാങ്കേതിക നീക്കിയിരിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

അടുത്തിടെ കേന്ദ്രസഹായത്തിന് ചെന്ന നമ്മുടെ ധന മന്ത്രിയോട് ട്രഷറിയിൽ ഉള്ള നീക്കിയിരിപ്പ് പണം ചെലവാക്കുക്ക അല്ലെങ്കിൽ അവയൊക്കെ സാങ്കേതികം മാത്രമെന്ന് സമ്മതിക്കുക എന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ പുതിയ രൂപമായ നീതി ആയോഗ് അധികാരികൾ പറഞ്ഞത്. അതോടെ അദ്ദേഹം അതിൽ ഒര് 6000 കോടിയോളം സാങ്കേതികം മാത്രമാണ് എന്ന് സമ്മതിക്കുകയും തത്തുല്യമായ കേന്ദ്രസഹായം നേടുകയും ചെയ്തു.

ശേഷിക്കുന്ന 14000 കോടിക്ക് അടുത്തുള്ള തുകയുടെ കാര്യത്തിലും അദ്ദേഹം സമാന രീതി അവലംബിച്ചു് തത്തുല്യമായ കേന്ദ്രസഹായം ഏറെ വൈകാതെ തന്നെ നേടുമെന്നും അതോടൊപ്പം ഈ വർഷത്തെ ബജറ്റ് കഴിവതും കമ്മി കുറച്ചു് യാഥാർഥ്യ ബോധത്തോടെ തയാറാക്കി കേരളത്തിലെ കമ്മി ബഡ്ജറ്റിന്റെ പിതാവ് എന്ന ദുഷ്‌പേര് മാണിക്ക് ആണെങ്കിൽ കമ്മി ബജറ്റ് ഇല്ലാതാക്കിയ ധനമന്ത്രി എന്ന സൽപ്പേര് ഒര് ധനകാര്യ വിദഗ്ദ്ധൻ കൂടിയായ തോമസ് ഐസക്ക് നേടുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

2018 ൽ എഴുതിയ പോസ്റ്റ് ചെറിയ പരിഷ്‌കാരത്തോടെ വീണ്ടും ഇടുന്നു. ഒറിജിനൽ ലിങ്ക് കമെന്റിൽ ഉണ്ട്.

Advertisements