മോദിജി ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനാകുന്നു, ഇന്ത്യ മോദിജിയിൽ നിന്നും തുടങ്ങുന്നു

113

Ajith Sudevan

2000 ത്തിൽ ലോകം അവസാനിക്കും എന്നും അതിൽ നിന്ന് രക്ഷനേടാനുള്ള ഏക മാർഗ്ഗം ക്രിസ്തുവിനെ ലോക രക്ഷകൻ ആയി അംഗീകരിച്ചു പെന്തകോസ്ത് സഭയിൽ ചേരുകയാണ് എന്നൊരു പ്രചാരണം 2000 ത്തിന് മുമ്പ് നമ്മുടെ നാട്ടിൽ വ്യാപകം ആയിരിന്നു. ക്രിസ്ത്യാനികൾ ആയ ഇതര സഭക്കാർ അടക്കം കുറച്ചുപേരെ പെന്തകോസ്ത് സഭയുടെ ഭാഗം ആക്കാനും പ്രസ്തുത പ്രചാരണം സഹായിച്ചു.

ഇപ്പോൾ സമാന രീതിയിൽ മറ്റൊരു ഐറ്റം നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട് അതാണ് ആദായ നികുതി കേസ്. മോദിജിയുടെ ഭരണം അഴിമതി വിമുക്തവും, കള്ളപ്പണവിമുക്തവും ആണ് എന്നും അതിനാൽ അഴിമതി കേസും ആദായ നികുതി കേസും നേരിടാൻ മോദിജിയുടെ അനുയായി മാറുക എന്നതാണ് പുതിയ ഐറ്റം.

ആദായ നികുതി കേസിൽ നിന്ന് രക്ഷപെടാൻ രജനികാന്തിനും, ചിട്ടിതട്ടിപ്പ് കേസിൽ നിന്ന് രക്ഷപെടാൻ മുകുൾ റായിക്കും, അഴിമതി കേസിൽ നിന്ന് രക്ഷപെടാൻ രക്ഷപെടാൻ പ്രഫുൽ പട്ടേലിനും മോദിജിയെ നാടിൻറെ രക്ഷകനായി അംഗീകരിച്ചത് വഴി സാധിച്ചിട്ടുണ്ട്.

അതിനാൽ ആദായ നികുതി കേസ്, അഴിമതി കേസ്, നിക്ഷേപ തട്ടിപ്പ് കേസ് എന്നിവ ഒക്കെ നേരിടുന്നവർ എത്രയും വേഗം മോദിജിയെ നാടിൻറെ രക്ഷകനായി അംഗീകരിച്ചു പാപമുക്തി നേടേണ്ടത് ആണ്. അല്ലെങ്കിൽ നിങ്ങളുടെ ശിഷ്ട ജീവിതം കേസ് നടത്താൻ വേണ്ടി ചെലവഴിക്കേണ്ടി വരും. എന്തുവേണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.