പൊതുമേഖലയുടെ മാത്രമല്ല സ്വകാര്യ മേഖലയുടെ നഷ്ടവും വഹിക്കുന്നത് സർക്കാരും, സമൂഹവുമാണ് !

198

Ajith Sudevan എഴുതുന്നു

പൊതുമേഖലയുടെ മാത്രമല്ല സ്വകാര്യ മേഖലയുടെ നഷ്ടവും വഹിക്കുന്നത് സർക്കാരും, സമൂഹവുമാണ് !

പൊതുമേഖലാ സ്ഥാപനങ്ങൾ നാടിന് ഒരു ബാധ്യതയാണ് എന്നും അതിനാൽ അവ എത്രയും പെട്ടെന്ന് വിറ്റ് മാറ്റണം എന്നും നിരന്തരം വാദിക്കുന്ന ധാരാളം ആൾക്കാരുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാധ്യതയേക്കാൾ കൂടുതൽ ആസ്തികൾ ഉണ്ട് എന്ന കാര്യം ഇവർ മിക്കവരും അറിയുന്നില്ല.

ഉദാഹരണമായി പൊതുമേഖലാ സ്ഥാപനമായ bsnl ഉണ്ടാക്കിയ ബാധ്യതകൾ ആണോ അതോ അനിൽ അംബാനിയുടെ മൊബൈൽകമ്പനി ഉണ്ടാക്കിയ ബാധ്യതകൾ ആണോ ബാങ്ക് ചാർജുകൾ കൂടാനും ലക്ഷകണക്കിന് കൊടി രൂപയുടെ സഹായം ബാങ്കിങ് മേഖലയ്ക്ക് സർക്കാർ നൽകേണ്ടതും ആയ അവസ്ഥ ഉണ്ടാക്കിയത്.

കാലഹരണപ്പെട്ട മൂല്യനിർണയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇല്ലാത്ത മൂല്യം രാഷ്ട്രീയ ലക്ഷ്യത്തോടെ രാജ്യത്തെ പരമോന്നത ഓഡിറ്റ് ഏജൻസി സ്പെക്ട്രത്തിന് നൽകിയത് മൂലം, ഒര് വശത്തു അവയുടെ ചെലവ് താങ്ങാൻ കഴിയാതെ bsnl തകർന്നതിനെ ചൂണ്ടിക്കാട്ടി, പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നാകെ വിറ്റ് മാറ്റണം എന്ന് പറയുന്നവർ കാണുന്നില്ലേ, സ്പെക്ട്രത്തിന്റെ പേരിൽ എടുത്ത കടങ്ങൾ അടയ്ക്കാതെ അനിൽ അംബാനിയുടെ കമ്പനി ഉണ്ടാക്കിയ ബാധ്യതകൽ ഇന്ത്യൻ ബാങ്കിങ് മേഖലയ്ക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്നത്.

ലിമിറ്റഡ് ലയബിലിറ്റി സംരക്ഷണം ഉള്ള ഒര് സ്വകാര്യ സ്ഥാപനത്തിന്റെ വായ്പ കുടിശിക ആകുമ്പോൾ; ഉദാഹരണമായി അനിൽ അംബാനിയുടെ ടെലഫോൺ കമ്പനിയുടെ കടം 60,000 കൊടിയും വിറ്റാൽ കിട്ടുന്ന തുക 30,000 കൊടിയും ആണേൽ അതിൽ 30000 കോടി തിരിച്ചുകിട്ടാൻ സാധ്യത കുറവ് എന്ന അർത്ഥത്തിൽ allowance for doubtful accounts ആയി temporary impairment ചെയ്യുന്നു. എന്നാൽ വിൽപന പൂർത്തിയാകുന്ന മുറയ്ക്ക് പ്രസ്തുത നഷ്ടം permanent impairment ആയി നാട്ടുകാരുടെ നെഞ്ചത്തോട്ട് ബാങ്കിങ് ചാർജുകളുടെയും, ബാങ്ക് തകർച്ചകളുടെയും രൂപത്തിൽ എത്തുന്നു.

പ്രസ്തുത സാഹചര്യത്തിൽ ബാങ്കിങ് തകർച്ച ഒഴിവാക്കാൻ വേണ്ടി സർക്കാർ സ്വകാര്യ ബാങ്കിന് കൊടുക്കുന്ന സഹായം സാമ്പത്തിക ഉത്തേജനം എന്ന പേരിലും, പൊതുമേഖലാ ബാങ്കിന് കൊടുക്കുന്ന സഹായം അധിക മൂലധന നിക്ഷേപം അഥവാ Additional Capital Contributions എന്ന പേരിലും അറിയുന്നു. രണ്ടായാലും അത് നാട്ടിലെ സാധാരണക്കാരുടെ നികുതി പണം തന്നെയാണ്.

അതിനാൽ പൊതുമേഖലയുടെ നഷ്ടത്തെ കുറിച്ച് പരിതപിക്കുന്നവർ സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ടാക്കിയ ബാധ്യതകൾ മൂലം 2.75 ലക്ഷം കോടിയോളം സർക്കാർ ബാങ്കിന് സഹായം നൽകിയത് കാണാതെ പോകരുത്. കുറഞ്ഞ പക്ഷം ഏറ്റവും ചെറിയ ജോലി ചെയ്യുന്ന ജീവനക്കാരനും രണ്ടറ്റം കുട്ടിമുട്ടിക്കാനുള്ള കൂലി നൽകുന്നതിലും, അതുപോലെ പോലെ പ്രളയം പോലെ പ്രതിസന്ധിഘട്ടത്തിൽ നാട്ടുകാർക്ക് തുണയാകാനും പൊതുമേഖല തന്നെയാണ് ഇപ്പോളും മെച്ചം.

പിന്നെ പല വികസനപ്രവർത്തനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സമയ ബന്ധിതമായി ചെയ്ത് തീർക്കാൻ കഴിയാത്തത് അതിന് വേണ്ട അനുമതിയും പണവും പൊതുമേഖലയെ തൂക്കി വിൽക്കുക എന്ന ലക്ഷ്യത്തോടെ ഇരിക്കുന്ന അധികാരികൾ വേണ്ട രീതിയൽ അനുവദിക്കാത്തത് കൊണ്ടാണ്. അതിനാൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റാൽ സർക്കാരിന് ഭീമമായ ലാഭം ഉണ്ടാകും എന്ന പ്രതീക്ഷ ആർക്കും വേണ്ട. എന്ന് മാത്രമല്ല സർവീസ് നികുതി അടക്കം ജനങ്ങളിൽ നിന്ന് പിരിക്കുന്ന നികുതികൾ സമയബന്ധിതമായി സർക്കാരിലേക്ക് അടയ്ക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങൾ തന്നെയാണ് മെച്ചം.