മാന്ദ്യം സമ്മതിച്ചുതരാൻ ഭക്തർ പഠിക്കുമ്പോഴേയ്ക്കും വാഹനനിർമ്മാണ മേഖലയും അനുബന്ധ വ്യവസായങ്ങളും പൂർണമായി തകർന്നിരിക്കും

0
395

എഴുതിയത്  : Ajith Sudevan

തിരുത്തൽ മാന്ദ്യം ആയത് പോലെ ഇലക്ട്രിക് വാഹന പദ്ധതിയും സ്വാഹാ ആകും. കാരണം ഇലക്ട്രിക് സ്കൂട്ടറുകളുടെ 90% പാർട്ടുകളും ഇലക്ട്രിക് കാറിന്റെ 70% പാർട്ടുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്!

പട്ടിൽ പൊതിഞ്ഞു കൊണ്ടുവന്ന ബഡ്ജറ്റിനെ പിന്തുണച്ചവർ പറഞ്ഞിരുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല. കേവലം 3 മുതൽ 6 മാസം കൊണ്ട് പരിഹരിക്കപ്പെടാവുന്ന തിരുത്തൽ മാത്രമേ ഉള്ളൂ എന്നും അതിനാലാണ് വിദേശ നിക്ഷേപകരുടെ അടക്കം നികുതി കൂട്ടാൻ തങ്ങളുടെ നേതാവ് ആർഷഭാരത നായകൻ രുദ്രഗുഹ തപസ്വി മോദിജി തീരുമാനിച്ചത് എന്നാണ്.

എന്നാൽ തുടരെ തുടരെ പത്രസമ്മേളനം വിളിച്ചു ബഡ്ജറ്റിലെ നികുതി വർധനകൾ മിക്കതും സർക്കാർ പിൻവലിക്കുകയും അതോടൊപ്പം കൂടുതൽ നികുതി ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തതോടെ തിരുത്തൽ അല്ല മാന്ദ്യം തന്നെയാണ് രാജ്യത്ത് ഉള്ളത് എന്ന് മിക്കവർക്കും മനസിലായി.

അതോടെ ഭക്തന്മാർ അത് വിട്ടു. എന്നാൽ അതിന്റെകൂടെ ഖേദം തീർത്ത് ഇലക്ട്രിക് വാഹന പ്രചാരമാണ് ഇപ്പോൾ നടക്കുന്നത്. 90% പാർട്ടുകളും ചൈനയിൽ ഉണ്ടാക്കി നികുതി ലാഭത്തിന് വേണ്ടി അവസാന കൂട്ടിയോജിപ്പിക്കൽ മാത്രം ഇന്ത്യയിൽ നടത്തുന്ന ചൈനീസ് സ്കൂട്ടറുകളാണ് അവരുടെ പ്രധാന പ്രചാരണ ആയുധം. പിന്നെ ബാറ്ററി അടക്കം 70% പാർട്ടുകളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കുറച്ചു ഇലക്ട്രിക് കാറുകളും.

ഇതര വാഹനങ്ങളുടെ നിർമ്മിതിക്ക് ആവിശ്യമായ കേവലം 10 മുതൽ 15% പാർട്ടുകൾ മാത്രമേ ഇറക്കുമതി ചെയ്യേണ്ടി വരുന്നുള്ളൂ എന്ന് കൂടെ അറിയുമ്പോളാണ് അന്തമായ ഇലക്ട്രിക്ക് വാഹന പ്രേമം ഇന്ത്യയിലെ വാഹന അനുബന്ധ വ്യവസായങ്ങളെ എന്തുമാത്രം തകർക്കും എന്നും അതോടൊപ്പം ഇലക്ട്രിക് വാഹന പ്രേമത്തിന്റെ പേരിൽ ഇന്ത്യയുടെ ചെലവിൽ ചൈനയാണ് വളരുന്നത് എന്നും നമുക്ക് മനസിലാകും.

ഇക്കാര്യം ഭക്തന്മാർക്കും തിരുത്തൽ അല്ല മാന്ദ്യമാണ് രാജ്യത്ത് ഉള്ളത് എന്ന് ഏതാനം മാസങ്ങൾ കൊണ്ട് മനസിലായത് പോലെ ഏതാനം വർഷങ്ങൾക്ക് ശേഷം മനസിലാകുന്നതാണ്. പക്ഷേ അപ്പോളേക്കും നമ്മുടെ വാഹന നിർമ്മാണ മേഖലയും അനുബന്ധ വ്യവസായങ്ങളും ഏകദേശം പൂർണമായി തകർന്നിരിക്കും എന്ന് മാത്രം.

“India imports 90% of electric scooter components from China. Currently, an Indian car uses 10-15% imported parts. EVs will increase import dependence to 70% or more.”

” The government had set a target in 2017 for all new vehicles to be electric by 2030, but critics said the high cost of batteries and a lack of charging points were major obstacles. Carmakers also said the target was too ambitious.”

“The transport ministry later scaled back that target to EVs making up 15 percent of vehicle sales in five years.”