എണ്ണവാങ്ങുന്നതിൽ വരെ മതം നോക്കണം എന്ന സെൻകുമാറിന്റെ നിലപാട് അംഗീകരിക്കാൻ അത്രയും വിഷം ഉള്ളവർക്കേ പറ്റൂ

0
175
Ajith Sudevan
സെൻകുമാർ ഡിജിപി ആകണം എന്നും സർക്കാരുമായിട്ടുള്ള കേസ് ജയിച്ചു വീണ്ടും ഒര് ദിവസം എങ്കിലും ഡിജിപി പദവിയിൽ ഇരിക്കണം എന്നും ഒക്കെ ആഗ്രഹിച്ച ആള് തന്നെയാണ് ഞാൻ.
എന്തിനേറെ വൻകിട കമ്പനികൾക്ക് അടക്കം നെഗറ്റീവ് പബ്ലിസിറ്റി വിപണി പിടിക്കാൻ ഉപയോഗിക്കാം എങ്കിൽ, സെൻകുമാറിനും നെഗറ്റീവ് പബ്ലിസിറ്റി ഉപയോഗിക്കാം എന്ന് വരെ വാദിച്ച ആളാണ് ഞാൻ.
പക്ഷേ എണ്ണവാങ്ങുന്നതിൽ വരെ മതം നോക്കണം എന്ന സെൻകുമാറിന്റെ നിലപാട് എനിക്ക് എന്നല്ല സാമാന്യബോധം ഉള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. താങ്കൾ എത്ര തുള്ളിയാലും കേന്ദ്രമന്ത്രിസ്ഥാനം ഒന്നും താങ്കൾക്ക് കിട്ടാൻ പോകുന്നില്ല.
ഇനി അധവാ കിട്ടിയാൽ തന്നെ ഇപ്പോളത്തെ സാമ്പത്തിക അവസ്ഥയിൽ കുറച്ചു പേരുദോഷം അല്ലാതെ അതുകൊണ്ട് താങ്കൾക്ക് പ്രത്യേകിച്ച് നേട്ടം ഒന്നും ഉണ്ടാകാനും പോകുന്നില്ല. അക്കാര്യം IPS ന് പുറമെ ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷ കൂടെ ജയിച്ച താങ്കൾക്ക് ഞാൻ പ്രത്യേകം പറഞ്ഞുതരേണ്ടത് ഇല്ലല്ലോ.
പ്രശസ്തിക്ക് വേണ്ടി അലക്സാണ്ടർ ജേക്കബിനെ പോലെ ഇത്തിരി കോമാളിയായി ആയാൽ പ്രശനം ഇല്ല. പക്ഷേ ഇങ്ങനെ വെറും കൂതറ ആകരുത്. സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റേഴ്സും നിയമത്തിൽ ഡിഗ്രിയും ഉള്ളതിന്റെ ബോധം എങ്കിലും കാണിക്ക്.
മുസ്ലിങ്ങളെ വിവാഹം കഴിച്ചു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഹൈന്ദവ മതാചാരങ്ങൾ പാലിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒന്നിലേറെ സ്ത്രീകൾ ഫേസ്ബുക്കിൽ തന്നെ സുഹൃത്തുക്കൾ ആയി ഉണ്ടായിരുന്നിട്ടും താങ്കളുടെ വാക്ക് കേട്ട് ലൗ ജിഹാദ് ഉണ്ട് എന്ന് വിശ്വസിച്ച എന്നേ പോലുള്ളവരെ പറഞ്ഞാൽ മതിയല്ലോ.
എന്തായാലും ഇതോടെ ഒര് കാര്യം ബോധ്യമായി ആര് പറയുന്നു എന്നതിനേക്കാൾ പ്രസ്തുത കാര്യം സാമാന്യ യുക്തിക്ക് നിരക്കുന്നത് ആണോ എന്ന് ഇഴകീറി വിമർശന ബുദ്ധിയോടെ വിലയിരുത്തുന്ന എന്റെ പതിവ് സാമ്പത്തിക ശൈലി തന്നെയാണ് ലൗ ജിഹാദ് അടക്കം ഉള്ള സാമൂഹിക വിഷയങ്ങൾ വിലയിരുത്താനും നല്ലത്.