ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ചൈനീസ് കമ്പനികളോട് പിടിച്ചു നിൽക്കാൻ നികുതി ഇരട്ടി ആക്കേണ്ട അവസ്ഥയിൽ ആയി, എന്നിട്ടും തള്ളിനുമാത്രം ഒരു കുറവും ഇല്ല

103

Ajith Sudevan

60 വർഷം ഭരിച്ചു മുടിച്ച കോൺഗ്രസ് നാടിന് സമ്പാദിച്ചു നൽകിയ ഇവയൊക്കെ 6 വർഷം കൊണ്ട്‌ ഭരിച്ചു സ്വർഗം ആക്കിയ ബിജെപി സാമ്പത്തിക മാന്ദ്യം മറികടക്കാൻ വിൽക്കുന്നു. 5 ട്രില്യൺ ഇക്കോണമി ഉണ്ടാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗം ആയിട്ടാണല്ലോ ഈ വില്‌പന എന്ന് ഓർക്കുമ്പോളാണ് ഒരു സന്തോഷം. പക്ഷേ അതിന് 12% ത്തിൽ കൂടുതൽ വളർച്ചാ നിരക്ക് വേണം. നിലവിൽ അതിന്റെ പകുതി പ്രതീക്ഷയെ കേന്ദ്രസർക്കാരിനു പോലും ഉള്ളൂ.

ചുരുക്കിപ്പറഞ്ഞാൽ 5 ട്രില്യൺ ഇക്കോണമിയും ഇലക്ട്രിക്ക് കാർ പോലെ ഏറെവൈകാതെ തിരശീലയ്ക്ക് പിന്നിൽ ആകും. ലോകത്തിന്റെ ഇലക്ട്രിക്ക് കാർ ഹബ്ബായി മാറാൻ പോയ ഇന്ത്യ വെറും ഒരു വർഷം കൊണ്ട് ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ചൈനീസ് കമ്പനികളോട് പിടിച്ചു നിൽക്കാൻ നികുതി ഇരട്ടി ആക്കേണ്ട അവസ്ഥയിൽ ആയി. എന്നിട്ടും തള്ളിനുമാത്രം ഒരു കുറവും ഇല്ല.