അമേരിക്കയിൽ കയറ്റുമതി ചെയ്യാനായിട്ട് ഒന്നും ഇല്ലന്നേ

217
Ajith Sudevan
അമേരിക്കയിൽ കയറ്റുമതി ചെയ്യാനായിട്ട് ഒന്നും ഇല്ലന്നേ പെട്രോ ഡോളറിന്റെ ബലത്തിൽ കഞ്ഞികുടിച്ചു കിടക്കുന്നു എന്ന് മാത്രം!
ലോകത്ത് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ്? അത് അമേരിക്ക.
അപ്പോൾ പിന്നെ അമേരിക്കയിൽ കയറ്റുമതി ചെയ്യാൻ ഒന്നും ഇല്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? അത് അമേരിക്ക കയറ്റുമതി ചെയ്യുന്നത് സാധനങ്ങൾ അല്ലല്ലോ സേവനങ്ങൾ അല്ലേ.
ആട്ടെ കുറച്ചുകാലം മുമ്പ് ലോകത്തിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഇറക്കുമതി ചെയ്‌തിരുന്ന രാജ്യം ഏതാണ്? അത് അമേരിക്ക.
ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ പെട്രോളിയം ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്? അത് അമേരിക്ക
അപ്പോൾ പിന്നെ ഇറക്കുമതി ചെലവേറിയത് ആയാൽ പെട്രോൾ പോലെ ഇതര ഉൽപ്പന്നങ്ങളും ആഭ്യന്തരമായി ഉണ്ടാക്കാൻ അമേരിക്കയ്ക്ക് കഴിയില്ലേ? അതൊന്നും ഞങ്ങൾക്ക് അറിയില്ല
പാരമ്പര്യ ഇതര ഉർജ്ജമേഖല ശക്തി പ്രാപിച്ചാൽ അമേരിക്കൻ സമ്പത്ത് വ്യവസ്ഥ തകർന്നടിയും എന്ന ബോധം ഇല്ലാത്തത് കൊണ്ടാണ് ഒബാമ അടക്കം ഉള്ള അമേരിക്കൻ ഭരണാധികാരികൾ പാരമ്പര്യ ഇതര ഉർജ്ജമേഖലയിൽ ധാരാളം പണം മുടക്കിയത്? . അതൊന്നും പറഞ്ഞിട്ട് കാര്യമില്ല വലിയ വ്യാപാര കമ്മിയുള്ള അമേരിക്കൻ സമ്പത്ത് വ്യവസ്ഥയും ഡോളറും ഇലക്ട്രിക്ക് കാർ വ്യാപകം ആകുന്നതോടെ തകർന്നടിയും.
1998 മുതൽ വലിയ തോതിൽ വ്യാപാര കമ്മി ഉയർന്നിട്ടും ബ്രിടീഷ് സമ്പത്ത് വ്യവസ്ഥയും ബ്രിട്ടീഷ് പൗണ്ടും തകരാത്തത്തിൽ നിന്നും ഒര് രജ്യത്തിന്റെ പണത്തിന്റെ മൂല്യം നിശ്ചയിക്കുന്ന പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ് വ്യാപാര കമ്മിയെന്നും; വ്യാപാര കമ്മി കൂടിയാലും ഒര് രാജ്യത്തിൻറെ മൊത്തത്തിൽ ഉള്ള സമ്പത്ത് വ്യവസ്ഥ ശക്തം ആണ് എങ്കിൽ പ്രസ്തുത രാജ്യത്തിൻറെ പണം തകരില്ല എന്നും മനസിലാക്കാൻ കഴിയില്ലേ ?
ഞങ്ങൾ ഞങ്ങളുടെ ആഗ്രഹങ്ങൾ പറയുമ്പോൾ താൻ അതിനെ ഇങ്ങനെ വസ്തുതാപരമായി ഖണ്ഡിച്ചാൽ എങ്ങനെ ശരിയാകും. താൻ പോയി കെട്യോൾ ആണ് മാലാഖ സിനിമാ കണ്ടിട്ട് പെണ്ണ് കെട്ടുന്നതിനെ കുറിച്ച് ആലോചിക്ക്. സമയത്തും കാലത്തും പെണ്ണ് കെട്ടാതെ കണക്കും വസ്തുതകളുമായി ഓരോന്ന് ഇറങ്ങികോളും മനുഷ്യന്റെ മോഹങ്ങൾ തല്ലിക്കെടുത്താൻ ആയിട്ട്. ഒന്ന് മര്യാദയ്ക്ക് സ്വപ്നം കാണാൻ പോലും സമ്മതിക്കില്ല എന്ന് വെച്ചാൽ എന്ത് കഷ്ടമാണ് ഹേ.