ഇന്ത്യയിലെപോലെ അമേരിക്കയിൽ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തി ഭരിക്കാത്തത് എന്തുകൊണ്ട് ?
തോക്ക് കൈവശം വയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ പെട്രോൾ ബോംബ് മുതൽ പിച്ചാത്തി വരെ ആയുധമാക്കി അക്രമങ്ങളും കൊലപാതകങ്ങളും നടത്തുമ്പോൾ അമേരിക്കക്കാരൻ പ്രസ്തുത സ്ഥാനത്ത് സുലഭമായി ലഭിക്കുന്ന തോക്ക് ഉപയോഗിക്കുന്നു എന്ന് മാത്രം
112 total views

എഴുതിയത് : Ajith Sudevan
ലോകത്തെ ആകെ തോക്കുകളുടെ 40% ത്തിൽ ഏറെയും അമേരിക്കക്കാരുടെ കൈവശമാണ്. ഏകദേശം 20 കോടിയോളം തോക്കുകളാണ് അമേരിക്കൻ ജനതയുടെ കൈവശം ഉള്ളത്. അടിയന്തരാവസ്ഥപോലുള്ള അടിച്ചമർത്തൽ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് അമേരിക്കൻ ജനതയ്ക്ക് നേരെ ഉണ്ടാകാത്തതിന് കാരണവും ഇതാണ്.
എന്നാൽ അമേരിക്കയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വെടിവയ്പ്പുകൾ ചൂണ്ടിക്കാട്ടി തോക്ക് കൈവശം വയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഉള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പലരും പറയുന്ന ഒരു പരിഭവമാണ് അമേരിക്കയിൽ എപ്പോളാണ് വെടിവയ്പ് ഉണ്ടാകുന്നത് എന്ന് പറയാൻ പറ്റില്ലായെന്ന്.
ഒര് ലക്ഷത്തിന് 5.35 എന്നതാണ് അമേരിക്കയിലെ കൊലപാതക നിരക്ക് ഇന്ത്യയിൽ അത് ഒര് ലക്ഷത്തിന് 3.22 എന്ന നിരക്കിലാണ്. പക്ഷേ നമ്മുടെ നാട്ടിലെ ധാരാളം കേസുകൾ പലപ്പോഴും നിയമത്തിന്റെ മുന്നിൽ എത്താതെ പോകുന്നു അല്ലെങ്കിൽ അവയൊക്കെ പലപ്പോഴും കണക്കിൽ ആത്മഹത്യയോ, അവിചാരിതമായ വാഹന അപകടങ്ങളോ അല്ലെങ്കിൽ പെടുന്നനെ ഉണ്ടായ ഹൃദയാഘാതമോ ഒക്കെയായി രേഖപ്പെടുത്തി കണക്കിൽ പെടാതെ പോകുന്നു എന്നതും നമ്മൾ ഓർക്കേണ്ടതാണ്.
ഉയർന്ന ജനസംഖ്യയുള്ള ചൈനയിൽ കൊലപാതക നിരക്ക് ഒര് ലക്ഷത്തിന് 0.6 എന്ന നിരക്കിലാണ്. പക്ഷേ അവിടെ അധികാരിക്ക് എതിരെ പ്രതികരിക്കാൻ പോയാൽ നമ്മൾ ജീവനോടെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്നതും നമ്മൾ ഓർക്കേണ്ടതാണ്.
ജനത്തിന് ആയുധം കൈവശം വയ്ക്കാനുള്ള അവസരം കൂടും തോറും ജനത്തെ അടിച്ചമർത്താൻ ഉള്ള അവസരം അധികാരിക്ക് മുന്നിൽ കുറയും എന്നതാണ് അമേരിക്കയിലെ പോലെ യഥേഷ്ടം തോക്ക് വാങ്ങാൻ ഉള്ള അവസരം ജനത്തിന് കൊടുത്താൽ ഉള്ള നേട്ടം.
113 total views, 1 views today
