ആ മണ്ണിന്റെയെല്ലാം ഊറ്റിയെടുത്ത അമേരിക്ക കൈകഴുകി പോകുന്നു, ജനം അരക്ഷിതാവസ്ഥയിൽ
എട്ടു വർഷങ്ങൾക്ക് മുന്നേ അൽ ക്വയ്ദ തലവന്റെ മരണനന്തരമായിരുന്നു വിശ്വരൂപം പുറത്തിറങ്ങിയത്, ലോകത്തെ രക്ഷിക്കുന്ന ഇസ്ലാംനായകൻ എന്ന അപൂർവസവിശേഷതയുള്ള
127 total views, 2 views today

Ajithan Thomas
എട്ടു വർഷങ്ങൾക്ക് മുന്നേ അൽ ക്വയ്ദ തലവന്റെ മരണനന്തരമായിരുന്നു വിശ്വരൂപം പുറത്തിറങ്ങിയത്, ലോകത്തെ രക്ഷിക്കുന്ന ഇസ്ലാംനായകൻ എന്ന അപൂർവസവിശേഷതയുള്ള ചിത്രം അമേരിക്കൻ ബഹുനിലക്കെട്ടിടങ്ങൾക്ക് മുകളിൽ വെള്ളപ്രാവുകൾക്ക് കാലുറപ്പിക്കാൻ കഴിയാതെ ഊർന്നു വീഴുന്ന ഒരു രംഗത്തിലാണ് ആരംഭിക്കുന്നത്. മതമൗലികവാദം കൊടികുത്തി വാഴുന്ന ആ മണ്ണിലെ ഫിക്ഷൻ രംഗങ്ങൾക്ക് ഇന്ന് അഫ്ഘാന്റെ ചോരയൊഴുകുന്ന വർത്തമാനവുമായുള്ള സാമ്യത അത്ഭുതകരമാണ്.
“നാസർ പള്ളിക്കൂടത്തുക്ക് പോണം ജലാൽ കോളേജുക്ക് പോണം അതാൻ ശെരി ” എന്ന് പറയുന്ന നായകനോട് പെണ്ണുങ്ങളെ പോലെ സംസാരിക്കാതെയെന്ന് പറയുന്ന തീവ്രവാദിനേതാവിനെ രണ്ടാംഭാഗത്തിൽ കാണാമെങ്കിൽ ഒന്നാം ഭാഗത്തിൽ മൂത്തമകനെ ചാവേർ ബോംബ് ആക്കുന്നതിലും, കണ്ണടച്ച് ആയുധങ്ങൾ തിരിച്ചറിയുന്ന ഇളയമകനിലും അഭിമാനിക്കുന്ന അയാളെയാണ് നമ്മൾ കാണുന്നത്. ബാല്യമില്ലാതായ പതിനേഴുവയസ്സ്കാരൻ ഒരു രംഗത്ത് തനിക്ക് ഊഞ്ഞാലാടടണം എന്ന് ആവശ്യപ്പെടുമ്പോൾ നായകന്റെ മുഖത്തുണ്ടാവുന്ന അമ്പരപ്പ് കാണുന്നവരിലേക്കും പടർന്നു പോകും.
ഭീകരവാദികളുടെ ഭരണത്തിൽ ആ നാട് എങ്ങനെയെല്ലാം മാറിമറിയുമെന്ന് തുറന്നു കാണിച്ച ചിത്രം ഇസ്ലാമോഫോബിക് ആണെന്ന വികലന്യായം പറഞ്ഞു തടയാൻ അന്ന് ഇന്ത്യയിൽ വരെ സംഘടനകൾ ഉണ്ടായി, ഇപ്പോളും പല രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിച്ചിട്ട് പോലുമില്ല. സെക്കുലർ സ്വഭാവികളെന്ന് കരുതുന്ന മലയാളത്തിലെ ചില സംവിധായകർ വരെ ചിത്രത്തിന് നേരെ വാളോങ്ങി. ഇന്ന് താലിബാൻ കാബൂൾ ഉൾപ്പെടെ പിടിച്ചെടുത്തു, പല കിരാതനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമം തുടങ്ങി, വർഷങ്ങൾ ആയി കറുത്ത പുക നിറഞ്ഞിരുന്ന അഫ്ഘാനിലെ നിഷ്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ആകാശത്തിന്റെ ഇരുൾ ഇനിയെന്നൊഴിയുമെന്ന് പോലുമറിയില്ല.
നജീബുള്ളയെ തൂക്കിലേറ്റി അഫ്ഘാൻ പിടിച്ചെടുത്ത താലിബാൻ ഒരു വിസ്മയമാണെന്ന് എഴുതിയ പത്രങ്ങൾ മലയാളത്തിലും ഉണ്ടായിരുന്നു എന്ന് കാണാനിടയായി. ആ മണ്ണിന്റെയെല്ലാം ഊറ്റിയെടുത്ത അമേരിക്ക കൈകഴുകി അവരുടെ ഭീമൻഹെലികോപ്റ്ററുകളിൽ അഫ്ഘാൻ വിടുന്നു. ഭാവിയെ കുറിച്ചെന്തെന്ന് ധാരണയില്ലാത്ത ഒരു ജനതയും കാട്ടുനീതിയുടെ വക്താക്കളായ തീവ്രവാദിസംഘടന നയിക്കുന്ന ഭരണകൂടവും ഇനി നേർക്കുനേർ, അടിച്ചമർത്തപ്പെടാൻ പോകുന്ന ആ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങൾ നിലകൊള്ളട്ടെയെന്ന് പ്രാർത്ഥിക്കാം…
128 total views, 3 views today
