വീട് പണിക്കു നല്ലത് പുഴമണലോ എംസാൻഡോ ?

0
108

Ajmal K Ismail

വീട് പണിക്കു നല്ലത് പുഴമണലോ എംസാൻഡോ ?

നമ്മുടെ കൺസ്ട്രക്ഷൻ മേഖലയിൽ പുഴമണലിന് പകരം Msand (manufacturing sand) ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.പുഴമണലിന്റെ ലഭ്യത ഇപ്പോൾ വളരെ കുറവാണ്. Msand മാർക്കറ്റ് കീഴടക്കിയെങ്കിലും പുഴമണൽ കിട്ടാനായി ആഗ്രഹിക്കാത്തവരായി ആരുമില്ല നമ്മുടെ ഇടയിൽ.
എന്നാൽ ഇവയുടെ വ്യത്യാസമെന്താണെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിവില്ല. എന്താണ് അതെന്നു നമുക്ക് നോക്കാം.

Msand എന്നാൽ manufacturing sand, കരിങ്കല്ല് crush ചെയ്താണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ msand ന്റെ surface rough ആയിരിക്കും, angular, cubical shape ആയിരിക്കും. എന്നാൽ River sand river bed, river bank ൽ നിന്നാണ് ലഭിക്കുന്നത്. Erosion മൂലമുണ്ടാകുന്നതാണ് പുഴമണൽ. അത് smooth and spherical ആയിരിക്കും. അതുകൊണ്ട് തന്നെ ഇവയുടെ ഘടനയിൽ വരുന്ന മാറ്റമാണ് അവയുടെ properties തീരുമാനിക്കുന്നത്.M sand ഉം പുഴമണലും തമ്മിലുള്ള പ്രധാന വ്യതാസങ്ങൾ നോക്കാം…

1.compressive and flexural strength.
M sand ന്റെ surface rough ആയതുകൊണ്ട് കോൺക്രീറ്റ് compressive and flexural strength കൂടുതലാണ്. എന്നാൽ river sand ന് കുറവുമായിരിക്കും.

 1. Workabilty.
  Workability എന്നുപറഞ്ഞാൽ നമുക്ക് എത്ര എളുപ്പത്തിൽ കോൺക്രീറ്റ് വർക്ക്‌ ചെയ്യുവാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ്.
  പുഴമണൽ ആണെങ്കിൽ അതിനു porous surface കൂടുതലാണ്. അതുകൊണ്ട് അതിനു വാട്ടർ absorption കൂടും.അതുകൊണ്ട് തന്നെ river sand ന് msand നെ ക്കാളും workability കൂടുതലാണ്.
  എന്നാൽ msand ന് porosity കുറവായതിനാൽ വെള്ളവും സിമെന്റും കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നു.
 2. Size
  Msand ക്രഷ്റിൽ നിർമ്മിക്കുന്നതിനാൽ അതിന്റെ തരികളുടെ വലുപ്പം നിശ്ചിതമായിരിക്കും 150micron-4.75mm ഇടയിൽ ആണ്.
  River sand ൽ തരികളുടെ വലുപ്പം കൂടിയും കുറഞ്ഞും ഇരിക്കും. അത് നമ്മൾ അരിച്ചു കൃത്യമായ അളവിലേക്ക് കൊണ്ട് വരണം. ഇങ്ങനെ ചെയുമ്പോൾ നമുക്ക് expense കൂടും.

4 setting time…
River sand porous ആയതുകൊണ്ട് water absorption കൂടുതലാണ് msand നെക്കാൾ. അതുകൊണ്ട് setting time കൂടുതൽ ആണ് river sand ന്

 1. Impurities
  River sand ൽ പായൽ, ചെളി, എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.ഇത് കോൺക്രീറ്റ് strength നെ ബാധിക്കുന്നു.

River sand ന്റെ cost m sand നെക്കാൾ കൂടുതലാണ്. Msand വാങ്ങുമ്പോൾ കൃത്യമായി wash ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. കരിങ്കല്ലിന്റെ crushing നടക്കുമ്പോൾ ഉണ്ടാകുന്ന പൊടി നീക്കം ചെയ്യാനാണ് വാഷ് ചെയ്യുന്നത്. Msand എടുത്തു rub ചെയ്തു നോക്കി ഇത് മനസ്സിലാക്കാൻ കഴിയും. മായം ചേർക്കൽ കൂടുതൽ river sand ൽ കണ്ടു വരുന്നു, sea sand ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.