Ajmal NisHad
ഇത് ക്രിസ്റ്റഫർ സിനിമ നിരൂപണ പോസ്റ് അല്ല എന്ന് പറഞ്ഞു തന്നെ തുടങ്ങട്ടെ. ഇന്ന് തിയേറ്ററിൽ നിന്ന് christopher കണ്ട് ഇറങ്ങിയത് മുതൽ ശ്രദ്ധിക്കുന്നത് ആണ്. നമ്മുടെ മലയാള സിനിമയിൽ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഇംഗ്ലീഷ് ഭാഷ എടുത്തിട്ട് ചുമ്മാതെ അലക്കുന്നത് കാണാം. ആക്ച്വലി ഇത് കണ്ടാൽ പ്രേക്ഷകർ രോമാഞ്ചം കൊണ്ട് കൈയടിക്കും എന്നൊക്കെ കരുതി ആണോ ഇങ്ങനെ സകലയിടത്തും ആ ഭാഷ കുത്തി കയറ്റുന്നത് എന്നാണ്. ഇപ്പോൾ തമിഴ് സിനിമ എടുത്താലും ഹിന്ദി സിനിമ എടുത്താലും ആവശ്യത്തിന് മാത്രേ അവർ മറ്റൊരു ലാംഗ്വേജ് ഉപയോഗിക്കുക പോലുമുള്ളു.
കൊറിയൻ സിനിമകളിൽ ഒക്കെ ഇംഗ്ലീഷ് കേൾക്കുമ്പോൾ സ്വർഗം കിട്ടുന്ന ഫീൽ ആണ് ഇവിടെ പക്ഷേ അത്യാവശ്യം വിദ്യാഭ്യാസം ഉള്ള രണ്ടു മലയാളി കഥാപാത്രം ആണേൽ പോലും വാ തുറന്നാൽ ഇംഗ്ലീഷ് ആണ് അതും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ്. മമ്മൂട്ടിയുടെ കഥാപാത്രവും വിനയ് റായ് ടെ കഥാപാത്രവും തമ്മിൽ ഉള്ള ആദ്യ സീൻ ഒക്കെ മലയാളത്തേക്കാൾ കൂടുതൽ ഇംഗ്ലീഷ് പറഞ്ഞു കളിക്കുക ആയിരുന്നു രണ്ടു പേരും കൂടി. നമ്മൾ ഒട്ടുമിക്ക മലയാളികൾക്കും ഇംഗ്ലീഷ് അത്യാവശ്യം കേട്ടാൽ മനസിലാകും എന്ന ആറ്റിട്യൂട് വെച്ചു ഇമ്മാതിരി ഡയലോഗ് ഒക്കെ എഴുതി പിടിപ്പിക്കുന്നത് ആണോ എന്തോ. അതോ ഇനി ഞാൻ ഇംഗ്ലീഷിൽ വലിയ കിടു ആണ് എന്ന് കാണിക്കാൻ ആണോ എന്നുമറിയില്ല
അമിതമായ അമൃതും വിഷമെന്ന് പറയുന്ന പോലെയാണ് ഇപ്പോൾ. മലയാള സിനിമയിൽ മലയാളത്തേക്കാൾ ഇംഗ്ലീഷിൽ ഡയലോഗ് വരുന്ന കാലം വിദൂരമല്ല എന്ന് തോന്നുന്നു. ഇങ്ങനെ ചറപറാ ചറപറാ ഇംഗ്ലീഷ് എടുത്തിട്ട് ഒടുവിൽ 150 മിനുട്ട് സിനിമയിൽ മനസ്സിൽ നിൽക്കുന്ന രണ്ടു ഡയലോഗ് ആണ് ആകെ ഉണ്ടായിരുന്നത് എന്നതാണ് മറ്റൊരു കോമഡി. ആവശ്യത്തിനും അനാവശ്യത്തിനും ചുമ്മാ എടുത്തു ഇട്ടു അങ്ങ് അലക്കുക ആണെന്നെ. ഇവിടെ തമിഴന്മാർ എല്ലാ വിഭാഗം ജനങ്ങൾക്കും സിനിമ ആസ്വദിക്കാൻ വേണ്ടി ഫോറിൻ കഥാപാത്രങ്ങളുടെ ഡയലോഗ് പോലും തമിഴിലേക് ആക്കുമ്പോൾ ആണ് ഇവിടെ മലയാളം പറയുന്ന കഥാപാത്രങ്ങൾ വരെ ഇങ്ങനെ.
Kgf 2 വിൽ പ്രിത്വിരാജ് മുന്നിട്ട് നിന്ന് ഡബ് ചെയ്യിപ്പിച്ചിട്ട് കൂടി മറ്റേ സ്ത്രീ രണ്ടു മിനുട്ട് നിർത്താതെ പറയുന്ന ഹിന്ദി സബ്ടൈറ്റിൽ പോലുമില്ലാതെ ആണ് തിയേറ്ററിൽ കാണിച്ചത്. ഇതെന്ത് പുല്ല് എന്ന് പറഞ്ഞു പരസ്പരം മുഖത്തോട്ട് മുഖം നോക്കി ഇരിക്കുക ആയിരുന്നു. അന്ന് തിയേറ്ററിൽ ഉണ്ടായിരുന്ന മിക്കവാറും പേരും. ഒടുവിൽ അവർ എന്താണ് പറഞ്ഞത് എന്നറിയാൻ ott വന്നിട്ട് തമിഴ് കാണേണ്ടി വന്നു. ഇതൊക്കെ ഇവർക്ക് കൊഞ്ചം ഓവറായി തോന്നുന്നില്ലേ എന്നാണ്.