Ajmal NisHad
മാളികപ്പുറം
ഓരോ സിനിമയും കച്ചവടം ആകുന്നത് പല പല രീതിയിൽ കൊണ്ടാകും. ചിലർ കോമഡി സിനിമകൾ നന്നായി കണ്ട് ആസ്വദിക്കുമ്പോ ചിലർക്കു റൊമാന്റിക് സിനിമ ആയിരിക്കുമിഷ്ടം. ചിലർക്ക് അത് ആക്ഷൻ സിനിമ ആയിരിക്കും. ചിലർക്ക് എല്ലാ ടൈപ് സിനിമകളും ഇഷ്ടം ആകും. സിനിമ തിയേറ്ററിൽ ഇറക്കുന്നത് പുണ്യം കിട്ടാൻ അല്ലാത്തിടത്തോളം അതൊരു കച്ചവടോപാദി തന്നെയാണ്. മാളികപ്പുറം ആ ഒരു രീതിയിൽ നോക്കിയാൽ ഭക്തരായ ജനങ്ങളെ കൂടി ടാർഗറ്റ് ചെയ്തു റിലീസ് ആയ സിനിമ തന്നെയാണ്. പക്ഷെ ആ ഒരു സിനിമയുടെ വലിയ വിജയത്തിന് കാരണം കേവലം ഭക്തി മാത്രം ആണെന്ന് പറയാൻ പറ്റില്ല
ഒന്നാമത്തെ കാര്യം Abhilash Pillai യുടെ എഴുത്ത് ഒരിക്കലും ഒരു അയ്യപ്പ ഭക്തൻ അല്ലാത്ത എനിക്ക് പോലും കണക്ട് ആകുന്ന തരത്തിൽ ആയിരുന്നു. കല്ലുവും അവളുടെ അച്ഛനും തമ്മിലുള്ള ബോണ്ടിങ്ങും കല്ലുവും പിയൂഷും തമ്മിലുള്ള സീനുകളും എല്ലാം നല്ല രീതിയിൽ കണക്ട് ആയപ്പോൾ തന്നെ സിനിമ ഒരു വിന്നർ ആയി. അതിലേക് കിടിലനൊരു സെക്കന്റ് ഹാഫും അതിനൊത്ത മേക്കിങ്ങും കൂടി ആയപ്പോൾ തിയേറ്ററിൽ ആൾ നിറഞ്ഞില്ല എങ്കിലേ അത്ഭുതം ഉള്ളായിരുന്നുള്ളൂ.
ഉണ്ണി മുകുന്ദന്റെ മറ്റു സിനിമകളിൽ നിന്ന് മാറി എന്തോ ഒരു പോസിറ്റീവ് വൈബ് പെർഫോമൻസ് ഇതിലുണ്ട്. പുള്ളി അത്രയേറെ ആസ്വദിച്ചു ചെയ്തു വെച്ച പോലൊരു തോന്നൽ. ആ ബസ് സീനിലെ ചിരിയും കളിയും ഒക്കെ ഉണ്ണിയിൽ നിന്ന് ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ഒന്നായിരുന്നു. കണ്ടിരിക്കാൻ തന്നെ നല്ല രസവും ആയിരുന്നു ആ രംഗങ്ങൾ സെക്കന്റ് ഹാഫിൽ സിനിമക്ക് വരുന്ന വേഗതയും അതിനോടൊപ്പം വരുന്ന ഒരു സോങ്ങും പിന്നെയൊരു ബിജിഎമും അതിനെല്ലാം ഉപരി ഒരു മിനി പുലി മുരുഗൻ വൈബ് സമ്മാനിക്കുന്ന ഫോറെസ്റ്റ് ആക്ഷൻ എപ്പിസോഡ് ഉം കൂടി ആയപ്പോൾ സിനിമ ഒരു അയ്യപ്പ ഭക്തൻ അല്ലാത്ത എന്റെ മനസ് പോലും നിറച്ചു, അതും ott യിൽ കണ്ടിട്ട് കൂടി . അപ്പോൾ കടുത്ത ഭക്തരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാം
ഭൂരിപക്ഷ പ്രേക്ഷകനെ കഥാപാത്രങ്ങളുമായി ഇമോഷണലി കണക്ട് ആക്കാൻ കഴിയുകയും പെർഫോമൻസ് വൈസ് സ്‌ക്രീനിൽ വന്ന ഒട്ടുമിക്കപെരും നന്നായി തന്നെ ചെയുകയും സെക്കന്റ് ഹാഫിലെ vishnu sashi sankar ന്റെ കിടിലൻ മേക്കിങ്ങും കൂടി ആയപ്പോൾ നല്ലൊരു അനുഭവം തന്നെയാണ് സിനിമ സമ്മാനിച്ചത്. സിനിമയിൽ ഏറ്റവും ഞെട്ടിച്ചത് അതിലെ ഏകദേശം 5 മിനുട്ട് നീണ്ടു നിൽക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ്. കിടിലൻ ആയി അത് സ്‌ക്രീനിൽ എടുത്തു വെച്ചിട്ടുണ്ട്. പേഴ്സണലി ഒരു ഭക്തൻ അല്ലാത്തത് കൊണ്ട് തന്നെ ആ മേഖലയെക്കാൾ പെർഫോമൻസ് ഉം കഥാപാത്രങ്ങൾ തമ്മിലുള്ള ബോണ്ടിങ്ങും ആക്ഷൻ രംഗങ്ങളും ആണ് കൂടുതൽ ആയി കണക്ട് ആയതു. പ്രത്യേകിച്ച് ആ രണ്ടു കൊച്ചു കുട്ടികളുടെ പെർഫോമൻസ് ഒക്കെ ❣️വളരെ നല്ല അനുഭവം