Ajmal NisHad
ഒരു സിനിമക്ക് ആയി ഒന്നര വർഷം ഒക്കെ മാറ്റി വെക്കുക, അതും മാർഷൽ ആർട്സിനു പ്രാധാന്യം ഉള്ളൊരു സിനിമക്കായി. അതും ഒരു മോളിവുഡ് ഹീറോയിൻ. എനിക്ക് കേട്ട് കേൾവി പോലുമില്ലാത്തൊരു കാര്യം ആയിരുന്നു അത്. അഡ്ജസ്റ്മെന്റ് പരിപാടികൾക്ക് നില്കാതെ മാർഷൽ ആർട്സ് പഠിച്ചു എടുക്കാൻ ആയി ഇവർ എടുത്ത ഹാർഡ് വർക്കിനെ പറ്റിയും ‘ദി കുങ്ഫു മാസ്റ്ററി’നായി ഇവർ എടുത്ത സ്‌ട്രെയിനിനെ പറ്റിയും ഇവരുടെ ചില ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നവർ എല്ലാം മാർഷൽ ആർട്സ് പഠിച്ചവർ. അവർ ഒക്കെ ആയിരുന്നു ഇവരുടെ മാസ്റ്റർ എന്നും കേട്ടിട്ടുണ്ട്.
ഇന്നും ഒരു മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച ആക്ഷൻ എപ്പിസോഡുകൾ ദി കുങ്ഫു മാസ്റ്ററിലേതു തന്നെ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. അടി എന്നൊക്കെ പറഞ്ഞാൽ നല്ല കിണ്ണം കാച്ചിയ അടി അതിപ്പോ മഞ്ഞിൽ കിടന്നു വരെയുണ്ട് അടി. അഡ്ജസ്റ്റ്മെൻറ്റ് പരിപാടി ഒന്നുമില്ല. അങ്ങനെ ഒരു സിനിമക്ക് ആയി ഒരു മലയാള നായിക, അതും മുമ്പ് ഒരു സിനിമ മാത്രം ചെയ്തൊരു നായിക സ്‌ട്രെയിൻ എടുക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. പക്ഷെ ആ സിനിമ തിയേറ്ററിൽ വന്നതും പോയതും പലരും അറിഞ്ഞില്ല എന്നു തോന്നുന്നു
പക്ഷെ അവർ അന്ന് എടുത്ത ഹാർഡ് വർക്കിന് ഫലം ഉണ്ടാകുന്നത് ഇവരുടെ അടുത്ത പടത്തിന് ആണ്, സുരേഷ് ഗോപി ഒക്കെ ഉണ്ടായിട്ടും നീത യുടെ പെർഫോമൻസ് നല്ല വൃത്തിക്ക് ശ്രദ്ധിക്കപ്പെട്ടു. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ആയി ഉള്ള ബോഡി ലാംഗ്വേജ്, ആറ്റിട്യൂട് ഒക്കെ പക്കാ ആയിരുന്നു . അടുത്ത ദിലീപ് സിനിമയിൽ നീത ഒരു ഇമ്പോര്ടന്റ്റ് റോളിൽ ഉണ്ടെന്ന് തോന്നുന്നു. ഒരു മലയാളി നടി ആക്ഷൻ രംഗങ്ങൾ മികവോടെ അവതരിപ്പിക്കുക എന്നതിന് ഏറ്റവും വലിയ ഉദാഹരണം ഇവർ തന്നെ ആയിരിക്കണം
ഇനി പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ ചെയ്തു വെച്ച 3 വേഷവും 3 തലത്തിൽ നിൽക്കുന്നവ. ഒരു കോളേജിന്റെ കോൺഫിഡൻസ് തന്നെ ബൂസ്റ്റ് ചെയുന്ന ഐറിൻ എന്ന കഥാപാത്രമായി തുടക്കം . അതിലെ ഇവരുടെ സ്പീച് ഒക്കെ കിടിലൻ ആയിരുന്നു. രണ്ടാമത്തെ സിനിമയിലേക് വരുമ്പോൾ കുടുംബത്തെ ഇല്ലാതാക്കിയ ചെകുത്താന്മാരോട് പകരം ചോദിക്കാൻ ഇറങ്ങുന്ന മാർഷൽ ആർട്ട്സ് പെർഫോമർ ആയി. ഒടുവിൽ പാപ്പനിലേക് വരുമ്പോൾ ASP വിൻസി എബ്രഹാം ആയി കിടിലൻ പെർഫോമൻസ്. ചെയ്ത 3 കഥാപാത്രങ്ങൾ തമ്മിലും യാതൊരു റിപ്പീറ്റേഷൻ പോലുമില്ല. ബോഡി ലാംഗ്വേജ് & ആറ്റിട്യൂട് ഒക്കെ മൂന്നിലും മൂന്ന് തരം
ഇത്രയേറെ ഇഷ്ടപെട്ട ഒരു മലയാള നടി അടുത്ത കാലത്തു ഒന്നുമുണ്ടായിട്ടില്ല. സിനിമയിൽ ഒരു ലേഡി ഫയർ ബ്രാൻഡ് വൈബ് ആണ് എനിക്കിവർ സമ്മാനിക്കുന്നത്. പിറന്നാൾ ആശംസകൾ നീതാ പിള്ള , നല്ല കുറെയേറെ സിനിമകൾ ചെയ്യാൻ ആകട്ടെ. അവയെല്ലാം പ്രേക്ഷകർ സ്വീകരിക്കട്ടെ. അതാണല്ലോ ഏറ്റവും പ്രധാനവും.