Connect with us

സരസ്വതിഭായ് – ഇന്ത്യൻ സിനിമയുടെ തലതൊട്ടമ്മ

ഏതൊരു പുരുഷൻറ്റെ വിജയത്തിന് പുറകിലും ഒരു സ്ത്രീ ഉണ്ടാകും എന്നാണല്ലോ പറയുന്നത്..അങ്ങിനെ എങ്കിൽ ഇന്ത്യയിലെ ആദ്യ മുഴു നീള ചലച്ചിത്രമായ ” രാജ ഹരിചന്ദ്ര

 75 total views

Published

on

ajo george

സരസ്വതിഭായ് – ഇന്ത്യൻ സിനിമയുടെ തലതൊട്ടമ്മ

ഏതൊരു പുരുഷൻറ്റെ വിജയത്തിന് പുറകിലും ഒരു സ്ത്രീ ഉണ്ടാകും എന്നാണല്ലോ പറയുന്നത്..അങ്ങിനെ എങ്കിൽ ഇന്ത്യയിലെ ആദ്യ മുഴു നീള ചലച്ചിത്രമായ ” രാജ ഹരിചന്ദ്ര ” എന്ന സിനിമക്ക് പുറകിലും ഒരു സ്ത്രീ കാണണമല്ലോ..ആ അന്വേഷണം കൊണ്ട് ചെന്ന് എത്തിച്ചത് ദാദാസാഹിബ് ഫാൽക്കെയിലേക്കാണ്..അവിടെ നിന്നും അദ്ദേഹത്തിൻ്റെ ഭാര്യയായ സരസ്വതിഭായ് ഫാൽക്കെയിലേക്കും…അവർ ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഈ സിനിമ പുറത്തിറങ്ങില്ലായിരുന്നു…കാരണം ഈ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത് ഇവരായിരുന്നു

ഫാൽക്കെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്. ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം.1886 അദ്ദേഹം ഗുജറാത്തിൽ ഒരു സ്റ്റുഡിയോ തുടങ്ങി..എല്ലാം വളരെ ഭംഗിയായി പോകുന്ന സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയുടെ മരണം..

എല്ലാം തകർന്ന അദ്ദേഹം അവിടെ നിന്നും വഡോധരയിലേക്കു തിരിച്ചെത്തി..1902 അദ്ദേഹം പതിനാലു വയസുള്ള കാവേരിഭായ് എന്ന പെൺകുട്ടിയെ ജീവിത സഖി ആക്കി..മറാത്തി ആചാരപ്രകാരം കളയണം കഴിഞ്ഞാൽ പേര് മാറ്റുന്ന ഒരു പതിവുണ്ട്..അതിനാൽ അവളുടെ പേര് സരസ്വതിഭായ് എന്നാക്കി മാറ്റി..തന്നേലും പത്തൊൻപതു വയസ്സ് താഴെയുള്ള സരസ്വതിഭായിയെ വിവാഹം കഴിക്കാൻ ആദ്യം അദ്ദേഹം സമ്മതിച്ചില്ല..എന്നാൽ വീട്ടുകാരുടെ നിർബന്ധപ്രകാരം ആയിരുന്നു ഈ വിവാഹം..കുടുമ്പം പുലർത്താനായി അദ്ദേഹം പലജോലികളും ചെയ്തു..1906 അദ്ദേഹം സ്വന്തമായി ഒരു പ്രസ്സ് തുടങ്ങി..ഈ പ്രസ്സ് നടത്തിക്കൊണ്ടു പോകുന്നതിനു സരസ്വതിഭായ് ഒരു വലിയ പങ്കു വഹിച്ചിരുന്നു…അന്ന് കാലത്തു ഒരു സ്ത്രീ പുറത്തിറങ്ങുന്നത് പോലും വിലക്കുള്ള കാലം എന്ന് ഓർക്കണം..പക്ഷെ ഈ പ്രസ്സ് അതികകാലം നീണ്ടു നിന്നില്ല..അവർ അവിടെ നിന്നും മുംബൈക്ക് താമസം മാറി…

1910 അവിടം മുതൽ അവരുടെ ജീവിതം മാറുകയായിരുന്നു..ഒരു ദിവസം വൈകുനേരം സരസ്വതിഭായിയോട് വേഗം ഒരുങ്ങിവരാൻ ആവശ്യപ്പെട്ടു..അന്ന് ബോംബയിൽ ഒരു അമേരിക്കൻ കമ്പനിയുടെ സിനിമ പ്രദർശനം ഉണ്ടായിരുന്നു…അത് കാണാൻ വേണ്ടിയാണ് അവർ പോയത്..”ദി ലൈഫ് ഓഫ് ക്രൈസ്റ്റ്” അതായിരുന്നു ആ ഷോർട്ട് സിനിമ..ചലിക്കുന്ന ചിത്രങ്ങൾ കണ്ട് സരസ്വതിഭായ് അത്ഭുതപ്പെട്ടു..അതിനു ശേഷം അദ്ദേഹം അവരെ പ്രൊജക്ടർ റൂമിൽ കൊണ്ടുപോയി കാണിച്ചു…അവിടെ വച്ച് അവരുടെ കൈ പിടിച്ചു അദ്ദേഹം പറഞ്ഞു… “നമ്മൾ ഒരു സിനിമ ചെയ്യും”….

ഇതറിഞ്ഞ വീട്ടുകാർ എതിർത്തു…പക്ഷെ അദ്ദേഹത്തിൻ്റെ ഭാര്യ ഒപ്പം തന്നെ ഉണ്ടായിരുന്നു…അവർ അവരുടെ സ്വർണ്ണം മുഴുവൻ ആ സിനിമയ്ക്കായി നൽകി..ആ പണം വെച്ചാണ് ജർമനിയിൽ നിന്നും ക്യാമറയും മറ്റും വരുത്തിയത്..അതിനു മുന്നേ അദ്ദേഹം രണ്ടു വർഷം ലെൻഡനിൽ സിനിമയെ കുറിച്ച് പഠിക്കുവാൻ പോയി..1912 അദ്ദേഹം ലെൻഡനിൽ നിന്നും തിരിച്ചെത്തി രാജ ഹരിചന്ദ്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി
സരസ്വതിഭായ്ക്ക് അന്ന് ഇരുപതു വയസ്സ്….ആ പ്രായത്തിൽ ഒരു സിനിമയുടെ ഫൈനാൻസർ മാത്രം ആയിരുന്നില്ല..കൂടാതെ എഡിറ്ററും….ഒരു തരത്തിൽ ഫിനാൻഷ്യൽ കോൺട്രോളറും ആയിരുന്നു…സെറ്റിലുള്ള എഴുപതോളം അവരായിരുന്നു ഭക്ഷണവും മറ്റും ഉണ്ടാക്കിയിരുന്നത്..മണിക്കൂറുകളോളം ലൈറ്റ് എഫക്ടിനായി വെള്ളത്തുണി പിടിച്ചു വെയിലത്തു നിൽക്കുമായിരുന്നു…അദ്ദേഹം പഠിപ്പിച്ചത് അനുസരിച്ചു ഫിലിം കെമിക്കൽ ഉണ്ടാക്കുവാനും പഠിച്ചു..ആ സിനിമയുടെ നെടുംതൂൺ തന്നെയായിരുന്നു അവർ അന്ന് അന്ധവിശ്വാസങ്ങളുടെ മേഖലയായിരുന്നു സിനിമ..ക്യാമറയിൽ പതിയുന്ന മുഖങ്ങൾക്കു ആത്മാവുമായി ബന്ധം ഉണ്ടെന്നും അത് ആയുസ്സു കുറയ്ക്കും എന്നും ആളുകൾ ഭയപ്പെട്ടു..അത് കൂടാതെ സ്ത്രീകൾ ക്യാമറക്കു മുന്നിൽ വരാത്ത കാലവും..സ്ത്രീ കഥാപാത്രത്തെ കിട്ടാതെ ആയപ്പോൾ റാണി താരാമതി ആയി അഭനയിക്കാനും അവർ തയ്യാറായി…പക്ഷെ അത് വേണ്ടി വന്നില്ല..ബോംബയിലെ ഒരു ഹോട്ടലിലെ വൈറ്ററായ അണ്ണാ ഹരി സലൂങ്കേ ആ പെൺവേഷം അഭിനയിച്ചു…അതോടെ അയാളുടെ തലവരയും മാറി

Advertisement

ഏപ്രിൽ 23 1913 ഒത്തിരി പ്രശനങ്ങൾക്കു ശേഷം സിനിമ പുറത്തിറങ്ങി..ഒളിമ്പിയ തീയറ്ററിൽ ആയിരുന്നു ആദ്യ റിലീസ്…വൻവിജയവും..അതിനുശേഷം അദ്ദേഹം പല സിനിമകളും ഷോർട്ട് ഫിലിമുകളും ചെയ്തു…അണ്ണാ ഹരി അതോടെ തിരക്കുള്ള നടനായി മാറി…ഇന്ത്യൻ സിനിമയിലെ ആദ്യ ഡബിൾ റോൾ ചെയ്തത് ഇദ്ദേഹം ആണ്…ലങ്ക ദഹൻ എന്ന സിനിമയിൽ…
തൻ്റെ ഭർത്താവിൻറ്റെ സ്വപ്ന സാക്ഷാത്കാരത്തിനുശേഷം അവർ പിന്നെയും കുടുംബിനിയായി…1944 അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷം അവർ ഒരു പുസ്തകം എഴുതി..പക്ഷെ ആ പുസ്തകം എവിടെയോ നഷ്ടപ്പെട്ടു

തൻ്റെ സ്വത്തും..സ്വർണ്ണവും..ആചാരങ്ങളും..ഏല്ലാം തൻ്റെ ഭർത്താവിന് വേണ്ടി മാറ്റി വച്ച്..ആ മാറ്റിവെപ്പിലൂടെ പിറന്നത് ഇന്ത്യൻ സിനിമയിലെ മുഴുനീള ചിത്രമാണ്…അവർ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ സിനിമ ഇറങ്ങില്ലായിരിക്കാം…

 76 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment16 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 days ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement