fbpx
Connect with us

Entertainment

നമുക്ക് അവരുടെ കൈയിലെ ഒരു കളിപ്പാട്ടത്തിന്റെ എങ്കിലും സന്തോഷം നൽകാം

Published

on

രാജേഷ് ശിവ

Shabeer Kavil രചനയും സംവിധാനവും നിർവഹിച്ച അജൂട്ടൻ മനസികവളർച്ചയില്ലാത്ത യുവാവിന്റെ കഥയാണ് പറയുന്നത്. സാധാരണ ഇത്തരക്കാർ ആർക്കോ പറ്റിയ ‘കൈത്തെറ്റു’ പോലെ ആണ് ഭൂമിയിൽ ജനിച്ചുവീഴുന്നത്. ഒന്നുകിൽ സിമ്പതി അല്ലെങ്കിൽ പരിഹാസം ആണ് ഇത്തരക്കാർക്ക് നാട്ടുകാരിൽ നിന്നും പലപ്പോഴും ലഭിക്കുക. വീട്ടുകാർ പോലും ഒരു അനാവശ്യജന്മം എന്ന് ചിന്തിച്ചു മനസ്സുകൊണ്ടെങ്കിലും തള്ളിക്കളയുന്ന ഇത്തരക്കാരുടെ ജീവിതം പലപ്പോഴും ഒരു ചോദ്യചിഹ്നമാണ്. എന്തുചെയ്യാം അവർ ജനിച്ചുപോയി, അവർക്ക് അവരുടെ ജീവിതം ഇവിടെ ജീവിച്ചേ പറ്റൂ. മാനസിക വളർച്ചയില്ലെങ്കിലും അവർ ഒരു കുട്ടിയായി തന്നെ ഇവിടെ ജീവിച്ചു മരിച്ചോട്ടെ. അവരുടെ ആ ലോകത്തിൽ മറ്റാരും അതിക്രമിച്ചു കടക്കാതിരുന്നാൽ മതി.

ഈ കഥയിലെ അജൂട്ടൻ അത്തരത്തിൽ ഒരുവനാണ്. അവനു പത്തിരുപത്തഞ്ച് വയസെങ്കിലും പ്രായമുണ്ടാകും. അവന്റെ സമപ്രായക്കാർ അവനെ കൂട്ടുന്നില്ല. കാരണം അവന്റെ പരിമിതികൾ കൊണ്ടുതന്നെ. അജൂട്ടൻ ഒരു കുട്ടിയായി മാത്രം ജീവിക്കുകയാണ്. വണ്ടിയുരുട്ടിയും മണ്ണിൽ കളിച്ചും അവൻ തന്റെ നിത്യബാല്യം ആഘോഷിക്കുകയാണ്. കാലം തന്നിൽ മാത്രം ചലിക്കാത്തതെന്തെന്ന് അവന്റെ പരിമിതമായ ബോധം ചിന്തിക്കുന്നുണ്ടാകില്ല. എന്നാലോ ബാല്യവും കൗമാരവും വിട്ടു യൗവ്വനത്തിൽ ചേക്കേറിയവർക്ക് നഷ്ടപ്പെട്ട നിറങ്ങളും കുതൂഹലങ്ങളും അജൂട്ടനിൽ അതുപോലെയുണ്ട്. അവൻ ഒരു അപ്പൂപ്പന്താടിയാണ്. ജീവിതത്തിന്റെ ഭാരമില്ലാത്ത അപ്പൂപ്പന്താടി.

അജൂട്ടൻ ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/ajoottan_aoMV4LHJfLBXKkY230.html

Advertisementപുറമെ നിന്നുകാണുന്ന നമുക്ക് മാത്രമാണ് അവർ ശാപവും ദുരിതവും പേറുന്ന ജന്മങ്ങൾ. എന്നാൽ അവർക്ക് അവർ അങ്ങനെയെയല്ല. അവർ എന്തിനെന്നറിയാതെ സ്വയം ആഘോഷിക്കുന്നവരാണ്. അവരിൽ ഭൂതകാലവും ഭാവിയും ദുർഭൂതങ്ങളെ പോലെ വന്നു പേടിപ്പിക്കുന്നുണ്ടാകില്ല. അത്രമാത്രം ഉപബോധം ശുഷ്കമാണ് അവരിൽ. വർത്തമാനകാലത്തിന്റെ വിശാലമായൊരു ലോകമാണ് അവരിൽ. വർത്തമാനകാലമൊരു നൂൽപ്പാലം ആയ നമുക്ക് മുന്നിലും പിന്നിലും ഭാവിഭൂതങ്ങളുടെ നിഷ്ഫലവും വ്യർത്ഥവുമായ വിശാലമായ ഭൂഭാഗങ്ങളാണുള്ളത്. അജൂട്ടനിൽ അത് വർത്തമാനകാലത്താണ് .

അങ്ങനെ നിഷ്കളങ്കമായി ജീവിക്കുന്ന അജൂട്ടന്മാർ നമുക്ക് ചുറ്റും നിരവധിയുണ്ട്. വിദ്യാഭ്യാസമോ തൊഴിലോ വിവാഹജീവിതമോ നേടാനും ആസ്വദിക്കാനും സാധിക്കാത്തവർ. അവർ ഗർഭപാത്രത്തിൽ ഉരുവായപ്പോൾ മുതൽ ജനിക്കുന്നതിനിടയിൽ എപ്പോഴോ അവരെ വഹിക്കുന്ന അമ്മയിൽ സംഭവിച്ച എന്തോ സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങളാകാം അവർ ഇങ്ങനെ പിറന്നുവീഴാൻ കാരണമായത്.

ഞാൻ മേല്പറഞ്ഞപോലെ ക്രൂരമായ പരിഹാസങ്ങളും അവഗണകളും ചിലപ്പോൾ ഉപദ്രവങ്ങളുമാണ് സമൂഹം അവരിൽ ഏൽപ്പിക്കുന്നത്. അവരുടെ പരിമിതികൾ കാരണം ഉണ്ടാകുന്ന ചില ‘തെറ്റുകൾ’ പോലും കണ്ണടച്ച് ക്ഷമിക്കാൻ പലരും തയ്യാറല്ല. ഇവിടെ അജൂട്ടന് സംഭവിച്ചപോലെ. കുളത്തിൽ മുങ്ങിച്ചാകാൻ പോയ കുട്ടിയെ രക്ഷപെടുത്താൻ ശ്രമിച്ച അജൂട്ടന് കിട്ടിയത് തല്ലാണ്. കുട്ടിയെ കൊല്ലാൻ ശ്രമിച്ചത്രേ. ഇതുപറയുമ്പോൾ പണ്ടെഴുതിയ ഒരു രചനയാണ് എനിക്കോർമ്മ വരുന്നത്. ‘മുച്ചുണ്ടൻ കോങ്കണ്ണൻ’ .

പുഴയിൽ വീണ സ്‌കൂൾ വണ്ടീന്ന് കുട്ടികളെ
രക്ഷപെടുത്തിയവന്റെ പേരറിയാതെ ,
ഒരു മുച്ചുണ്ടൻ കോങ്കണ്ണൻ ആയിരുന്നെന്ന്
പരിഹാസത്തോടെ തേക്കുംപടി പാലം പറഞ്ഞു.

Advertisementഒരു മുച്ചുണ്ടൻ കോങ്കണ്ണനാണ്
അതിസാഹസികമായി പാലത്തിൽ നിന്നുചാടി
അതുചെയ്തതെന്ന് ഊറിച്ചിരിച്ചുകൊണ്ട്
അടിയൊഴുക്കുള്ള കണ്ണാടിപ്പുഴ.

മുച്ചുണ്ടൻ കോങ്കണ്ണന് മന്ത്രിയുടെ കയ്യീന്ന്
പതക്കമൊക്കെ കിട്ടുമെന്ന് പൊട്ടിച്ചിരിച്ചുകൊണ്ടു നാട്
മുച്ചുണ്ടൻ കോങ്കണ്ണന്റെ കളർ പോസ്റ്ററുകൾ ചുമരുകളിൽ കണ്ടു
ഇവനും സ്റ്റാറായല്ലോയെന്ന് ഹോണടിച്ചു
അട്ടഹസിച്ചു പായുന്ന വാഹനങ്ങൾ

മുച്ചുണ്ടൻ കോങ്കണ്ണൻ…. മുച്ചുണ്ടൻ കോങ്കണ്ണനെന്ന്‌
ചിലച്ചുകൊണ്ടിരിക്കുന്ന
റേഡിയോയും ടീവിയും അനൗൺസ്മെന്റ് വാഹനങ്ങളും
അനുമോദിക്കാൻ ഒരുക്കിയ ഉച്ചഭാഷിണികളും.

രക്ഷപ്പെടുത്തിയ മാമനെ കണ്ടില്ലലോ
എന്ന് ചോദിക്കുന്ന കുട്ടികളോട്,
ആ മുച്ചുണ്ടൻ കോങ്കണ്ണൻ ഇപ്പോഴെത്തുമെന്നും
ഇരുപാട് ചിരിക്കാമെന്നും പറയുന്ന രക്ഷകർത്താക്കൾ

Advertisementനാടും മൈതാനവും പരിഹാസവേദിയായി
സമൂഹച്ചിരിപൊട്ടിക്കാൻ
മുച്ചുണ്ടൻ കോങ്കണ്ണനെ കാത്തിരുന്നു.

ദിക്കുകളിലും വീട്ടിലെ
ഇരുട്ടുമുറിയുടെ പുറംചുവരിലും
താൻ ചെയ്തൊരു നന്മയിങ്ങനെ
പുതിയൊരു പേരായി പ്രതിധ്വനിക്കുന്നതു കേട്ടവൻ’
അസഹ്യതയോടെ ചെവികൾ പൊത്തിയിരുന്നു.

കാലങ്ങൾ കഴിഞ്ഞപ്പോൾ
‘മുച്ചുണ്ടൻ കോങ്കണ്ണൻ’
‘മൊച്ചുണ്ടങ്കണ്ണൻ’
‘മൊങ്കണ്ണൻ’
‘മൊണ്ണൻ’
ഒടുവിൽ ‘മൊണ്ണ’*യായി ലോപിച്ചുകൊണ്ട്
അവൻ അണഞ്ഞുപോയി .

അജൂട്ടൻ ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/ajoottan_aoMV4LHJfLBXKkY230.html

Advertisementനമ്മുടെ അജൂട്ടനും ഇത്തരത്തിൽ ഒരുവനാണ്. നന്മ ചെയ്താലും തല്ലും പരിഹാസവും ഏറ്റുവാങ്ങേണ്ടി വരുന്നവർ . ആരാലും മാനിക്കപ്പെടാത്തവർ . ഒരു മനുഷ്യജീവിയുടെ പരിഗണന കിട്ടാത്തവർ . വീട്ടുകാർക്കും നാട്ടുകാർക്കും എന്നുമൊരു ചോദ്യചിഹ്നം ആയവർ. വയലാർ എഴുതിയതുപോലെ ‘മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കിൽ ഈശ്വരനോടൊരു ചോദ്യം – കണ്ണുനീർ കടലിലെ കളിമണ്ണ് ദ്വീപിത് ഞങ്ങൾക്കെന്തിനു തന്നു ?’ . ‘മനുഷ്യനെ തീർത്തത് ചെകുത്താനാണെങ്കിൽ ചെകുത്താനോടൊരു ചോദ്യം, സ്വർഗ്ഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ എന്തിനീ ദുഃഖ കടലിൽ എറിഞ്ഞു ?’

ഓരോ അജൂട്ടന്മാർക്കും വേണ്ടി ഇത്തരം ചോദ്യങ്ങൾ മനസ്സിൽ ചോദിച്ചുകൊണ്ടേയിരിക്കാം.. അതോടൊപ്പം അവർക്കു വേണ്ടി നിലകൊള്ളാം .. അവരുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നിലകൊള്ളാം . അവരുടെ കൈയിലെ ഒരു കളിപ്പാട്ടത്തിന്റെ എങ്കിലും സന്തോഷം നൽകാം…ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയവർക്ക് അഭിനന്ദനങ്ങൾ..

അജൂട്ടൻ ബൂലോകം ടീവിയിൽ ആസ്വദിക്കാം. കാണുന്ന കാഴ്ച്ചകളാകണമെന്നില്ല യാഥാർത്ഥ്യം.. ഈ വീഡിയോ അവസാനം വരെ കാണാതെ പോകരുത് അജുട്ടനെ നിങ്ങൾക്ക് ഇഷ്ട്ടമാകും >  https://boolokam.tv/watch/ajoottan_aoMV4LHJfLBXKkY230.html

 1,710 total views,  3 views today

AdvertisementContinue Reading
Advertisement
Comments
Advertisement
Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel3 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment4 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement