“സഹദേവാ, ആ പയ്യൻറ്റെ ബോഡി കിട്ടിയെന്ന്, ഇനി തന്നെ പോലീസിലേക്ക് തിരിച്ചെടുക്കുമോ?”

197

Aju Jacob Varghese

Alternate climax

“സഹദേവാ, ആ പയ്യൻറ്റെ ബോഡി കിട്ടിയെന്ന് ന്യൂസിൽ കാണിക്കുന്നുണ്ടല്ലൊ, ഇനി തന്നെ പോലീസിലേക്ക് തിരിച്ചെടുക്കുമോ?” സാധനങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ അഗസ്റ്റിൻ ചേട്ടൻ ചോദിച്ചു. സഹദേവൻ ഒന്നും മിണ്ടിയില്ല അയാൾ മനസ്സിൽ ചിന്തിച്ചു ‘സഹദേവനെന്ന് പോലും, പണ്ട് യൂണിഫോമിൽ വന്നപ്പോൾ സാറെ എന്ന് വിളിച്ച് ഭയത്തോടെ സാധനങ്ങൾ പെറുക്കി തന്നവനായിരുന്നു ഇപ്പം സഹദേവനെന്ന് പുച്ഛത്തോടെ വിളിക്കുന്നത്’ ഉള്ളിൽ വന്ന ദേഷ്യവും നിരാശയും മനസ്സിലടക്കി കൊണ്ട് സഹദേവൻ സഞ്ചിയെടുത്ത് കൊടുത്തു. സഞ്ചിയിൽ സാധനം നിറച്ച് കൊടുത്ത ശേഷം അഗസ്റ്റിൻ ചേട്ടൻ വീണ്ടും ചോദിച്ചു “അല്ല സഹദേവാ ഇനിയും തന്നെ ഞങ്ങൾക്ക് യൂണിഫോമിൽ കാണാനുള്ള യോഗമുണ്ടാവുമോ? ” സഹദേവൻ ഒന്നും മിണ്ടാതെ സഞ്ചിയും വാങ്ങി നടന്നു.

കടയിൽ നിന്നും വീട്ടിലേക്ക് ഒരു ഇരുന്നൂറ് മീറ്റർ ദൂരമുണ്ട് പണി പോയ ശേഷം ഇടക്കിടക്കുള്ള ഈ കടയിൽ പോക്ക് സ്ഥിരമായത് കൊണ്ട് സഹദേവന് ഈ വെയിലത്തുള്ള നടത്തം ഒരു പ്രശ്നമായി തോന്നിയില്ല, നടക്കുന്നതിനിടക്ക് സഹദേവൻ ഓർത്തു ‘ഇത്രയും കാഞ്ഞബുദ്ധിയുണ്ടായിരുന്നോ ജോർജ്ക്കുട്ടിക്ക്? നാട് മുഴുവൻ വരുണിൻറ്റെ ബോഡിക്ക് വേണ്ടി പോലീസുകാർ തിരയുമ്പോൾ അവരുടെ മൂക്കിൻ തുമ്പിൽ കൊണ്ട് കുഴിച്ചിട്ടിരിക്കുന്നു!! ഗീതാമാഡം പറഞ്ഞത് ശരിയായിരുന്നു അവനെ underestimate ചെയ്തതാണ് ഇവിടെയുള്ള പോലീസുകാർ ചെയ്ത തെറ്റ് ആ തെറ്റ് താനും ചെയ്തത് കൊണ്ടല്ലെ ആ ചെറുക്കനെ കാണാതെ പോയ കേസിൽ തൻറ്റെ തൊപ്പിയും തെറിച്ചത്, ജോർജുക്കുട്ടിയേയും കുടുംബത്തെയും മർദ്ദിച്ച കേസിൽ സസ്പെൻഷനിൽ ഇരിക്കുമ്പോഴാ ഇടിത്തീ പോലെ അടുത്തൊരു മിസ്സിംഗ് കേസ് തൻറ്റെ തലയിൽ വന്ന് വീണത് യൂണിഫോമിലായിരുന്നേൽ എങ്ങനെയും തേച്ചുമായ്ച്ച് കളയമായിരുന്നു, ഇത് സസ്പെൻഷൻ തീരുന്നതിന് മുന്നെ തൊപ്പിയും പോയി.’ ചിന്തകൾ കാട് കേറുന്നതിനിടയിൽ വീടെത്തിയത് സഹദേവൻ അറിഞ്ഞു സാധനങ്ങൾ വാങ്ങിയ സഞ്ചി ഭാര്യക്ക് കൊടുത്ത ശേഷം സഹദേവൻ ടിവി ഓൺ ചെയ്തു.

ബ്രെയ്ക്കിംഗ് ന്യൂസ് ആയി പോലീസ് സ്റ്റേഷനിൽ നിന്നും കണ്ടെടുത്ത വരുണിൻറ്റേതെന്ന് കരുതുന്ന അസ്ഥിക്കൂടം വരുണിൻറ്റേതല്ലെന്ന് ഡി എൻ ഏ ടെസ്റ്റിൽ തെളിഞ്ഞു എന്ന് എഴുതി കാണിക്കുന്നുണ്ടായിരുന്നു. ഇരുന്ന ഇരുപ്പിൽ ഒന്ന് ഞെട്ടി സഹദേവൻ, ജോർജുക്കുട്ടി പോലീസുക്കാരെ പിന്നെയും തോൽപ്പിച്ചിരിക്കുന്നു.


2013 ഓഗസ്റ്റ് 3 രാത്രി ഏഴര കെ എസ് ആർ ടി സി ബസിൽ വന്നിറങ്ങിയ ശേഷം ഒരു ഓട്ടോ വിളിച്ചു രാജാക്കാട് ജംഗ്ഷന് അരകിലോമിറ്റർ മുന്നെ ഇറങ്ങി ജോർജുക്കുട്ടി അവിടെ കണ്ട ഒരു മരത്തിൻറ്റെ വശത്തായി ചേർന്നു നിന്നു, ഇടക്ക് അങ്ങാടിയിലെ കടകൾ അടക്കുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു, കടകളടച്ച് റോട്ടിൽ ആരുമില്ലാത്ത സമയം നോക്കി വേണം കേബിളോഫീസിൽ ചെന്ന് മോനിച്ചനോട് നാളെ ധ്യാനം കൂടാനാണെന്ന് പറഞ്ഞിട്ട് വീട്ടിലേക്ക് പോകാൻ. പെട്ടെന്നൊരു കാൽപ്പെരുമാറ്റം കേട്ട് ജോർജുക്കുട്ടി തിരിഞ്ഞപ്പോഴേക്കും ഒരു ടോർച്ച് വെട്ടം ജോർജുക്കുട്ടിയുടെ മുഖത്ത് വീണു കൂടെയൊരു ചോദ്യവും “ഹാ ജോർജുക്കുട്ടി ചേട്ടൻ ആയിരുന്നോ? മൂത്രമൊഴിക്കുവായിരുന്നോ? ഇതെവിടെ പോയിട്ട് വരുവാ? ”

ജോർജുക്കുട്ടി ഒരു ഞെട്ടൽ വന്നത് പുറത്ത് കാണിക്കാതെ ചോദിച്ചു “ആരാ”
അയാൾ പറഞ്ഞു “ചേട്ടാ ഞാനാ വിഷ്ണു, ചേട്ടന് ഓർമ്മയില്ലെ അന്ന് സഹദേവൻ എന്നെ പിടിച്ച് കൊണ്ട് പോയതിന് ചേട്ടനല്ലെ എൻറ്റെ അച്ഛനോട് വക്കീലിനെ കാണാൻ പറഞ്ഞതും ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യാനൊക്കെ പറഞ്ഞ് സഹായിച്ചത്”
ജോർജുക്കുട്ടിക്ക് ആളെ മനസ്സിലായി മകനെ തിരിച്ച് കിട്ടിയ ശേഷം ഇവർ കേബിളോഫീസിൽ വന്നതും നന്ദി പറഞ്ഞതുമെല്ലാം. വിഷ്ണു പിന്നെയും ചോദിച്ചു “ചേട്ടനെവിടെ പോയിട്ട് വന്നതാ” ജോർജുക്കുട്ടി പെട്ടെന്ന് പറഞ്ഞു “ഇവിടെ അടുത്തൊരു വീട്ടിൽ കേബിൾ ശരിയലെന്ന് പറഞ്ഞത് നോക്കാൻ പോയതാ, വിഷ്ണു എങ്ങോട്ടിറങ്ങിയതാ?”

“ആ ഫൈനാൻസ് കമ്പനിയുമായി സഹദേവൻ സാറൊരു കോംപ്രമൈസിന് വിളിച്ചിട്ടുണ്ട്, ചേട്ടനും ഒന്ന് കൂടെ വരുമോ ആ കാണുന്ന വീട്ടിലാ ആള് വാടകക്ക് താമസിക്കുന്നത്.” എന്നും പറഞ്ഞ് വിഷ്ണു വലത് വശത്തെ ഒരു വീടിന് നേരെ വിരൽ ചൂണ്ടി പുറത്ത് വെളിച്ചം ഒന്നുമില്ലാത്ത ഒരു വീടായിരുന്നു അത്, അകത്ത് ആളുണ്ടെന്ന് തോന്നിപ്പിക്കാൻ രണ്ട് ബൈക്ക് മുറ്റത്ത് നിർത്തിയിട്ടുണ്ടായിരുന്നു.
ജോർജുക്കുട്ടി പറഞ്ഞു “വേണ്ട വിഷ്ണു പൊയിട്ട് വാ, മോനിച്ചൻ സൈക്കിളും കൊണ്ട് ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട് അവനെ നോക്കി നിൽക്കുവാ, ഇനി എന്നെ വിഷ്ണുവിൻറ്റെ ഒപ്പം സഹദേവൻ കണ്ടാൽ അത് ചുമ്മാ പ്രശ്നമാകും”

വിഷ്ണു അത് ശരി വെക്കുന്നത് പോലെ പറഞ്ഞു “ശരിയാ ചേട്ടാ ആള് പോലീസാണെങ്കിലും മഹാചെറ്റയാ അന്ന് ഫൈനാൻസുകാർക്ക് വേണ്ടി എന്നെ പിടിച്ച് കൊണ്ട് പോയിട്ട് എന്നെ തല്ലിയത് മൊത്തം അയാളാ, അയാളുടെ സ്വഭാവം വച്ച് നോക്കിയാൽ അയാളെയൊക്കെ സ്റ്റേഷനിൽ കേറി തല്ലിക്കൊന്ന് അവിടെ തന്നെ കുഴിച്ചിടേണ്ടതാ”
ജോർജുക്കുട്ടി അതിന് മറുപടിയായി പറഞ്ഞു “എന്നാൽ ശരി വിഷ്ണു, ചെന്ന് നിങ്ങള് തമ്മിലുള്ള വിഷയം കോംപ്രമൈസ് ആക്കിയിട്ട് വാ”


അരമണിക്കൂർ കൂടെ കഴിഞ്ഞ് കാണും രാജാക്കാട് ജംഗ്ഷനിലെ അവസാനകടയും അടക്കുന്നത് ജോർജുക്കുട്ടി കണ്ടു വിഷ്ണു പുറത്തേക്ക് വന്നാൽ കാണാതിരിക്കാനായി വേറൊരു മരത്തിൻറ്റെ പുറകിലായിട്ടാണ് ജോർജുക്കുട്ടിയുടെ നിൽപ്പ്. കടകളടച്ചത് കണ്ട് മുന്നോട്ട് നടക്കാൻ തീരുമാനിച്ചപ്പോൾ ആണ് സഹദേവൻറ്റെ വീട്ടിലെ ബൈക്കുകൾ സ്റ്റാർട്ടായ ശബ്ദം കേൾക്കുന്നത് ജോർജ്ജുക്കുട്ടി നോക്കിയപ്പോൾ സഹദേവനും രണ്ട് പേരുമാണെന്ന് തോന്നുന്നു ബൈക്കിൽ എങ്ങോട്ടോ പോകുന്നു താൻ നിന്ന ദിശയിലേക്കാണ് വണ്ടികൾ വരുന്നതെന്ന് കണ്ട ജോർജ്ജുക്കുട്ടി മരത്തിൻറ്റെ പുറകിലേക്ക് ശരിക്ക് വലിഞ്ഞ് നിന്നു, വീടിനകത്തേക്ക് പോയ വിഷ്ണു എവിടെ പോയെന്നാണ് ആദ്യം ചിന്തിച്ചത് ഒന്ന് പോയി നോക്കാമെന്ന് ജോർജ്ജുക്കുട്ടി തീരുമാനിച്ചു. പതിയെ വീടിന് മുന്നിലെത്തിയ ശേഷം വാതിൽ ഒന്ന് തള്ളി നോക്കി തുറക്കുന്നില്ല പുറത്ത് നിന്നും പൂട്ടിയിട്ടാണ് പോയതെന്ന് തോന്നുന്നു പിന്നീട് പുറകിലേക്ക് ചെന്ന ജോർജ്ജുക്കുട്ടി അടുക്കളവാതിൽ ചാരിയിട്ടിരിക്കുന്നതായി കണ്ടു പെട്ടെന്നുള്ള വെപ്രാളത്തിൽ അവർ പുറത്ത് പോയപ്പോൾ അടക്കാൻ വിട്ടു പോയതാണെന്ന് ജോർജ്ജുക്കുട്ടിക്ക് മനസ്സിലായി അകത്ത് ചെന്ന ജോർജ്ജുക്കുട്ടി ഞെട്ടി കസേരയിൽ ഇരുന്ന ഇരുപ്പിൽ മറിഞ്ഞ് വീണ് കിടക്കുന്ന വിഷ്ണുവിനെ ആയിരുന്നു കണ്ടത് വീഴ്ച്ചയിൽ തല ശക്തിയിൽ തറയിൽ ഇടിച്ചത് കൊണ്ടായിരിക്കും കുറച്ച് രക്തം തറയിൽ കിടപ്പുണ്ട്,

ഷർട്ടിൻറ്റെ മധ്യഭാഗത്തായി ബൂട്ടിട്ട് ചവുട്ടിയ പാടും കാണുന്നുണ്ടായിരുന്നു. ജോർജ്ജുക്കുട്ടി മൂക്കിന് താഴെ വിരൽ വച്ച് നോക്കി ശ്വാസമില്ലെന്ന് കണ്ടപ്പോൾ മനസ്സിലായി അവൻ മരിച്ചെന്ന്. പെട്ടെന്ന് വിഷ്ണു സഹദേവനെ കുറിച്ച് പറഞ്ഞതോർത്തു സ്റ്റേഷനടിയിലായിരുന്നു സഹദേവനെ കുഴിച്ചിടേണ്ടത് വിധി കാരണം ഇന്ന് സഹദേവൻ ഇവനെ കുഴിച്ചിടേണ്ടതായി വന്നിരുക്കുന്നു താനിപ്പോൾ ഒരു കൊലപാതകത്തിൻറ്റെ സാക്ഷിയുമായി തീർന്നെന്ന് ജോർജ്ജുക്കുട്ടിക്ക് മനസ്സിലായി സഹദേവൻ വരുന്നതിന് മുമ്പ് ഇവിടെ നിന്ന് പോകണമെന്ന് തീരുമാനിച്ചെഴുന്നേറ്റ ജോർജ്ജുക്കുട്ടി പെട്ടെന്ന് ട്രൂത്ത് സിനിമയിലെ രംഗമാണ് ഓർത്തത് ഒരു പോലീസുകാരൻറ്റെ മരണം ആണ് ശത്രുക്കൾ ലക്ഷ്യം വച്ചതെങ്കിൽ മന്ത്രിയുടെ മരണം ശക്തമായ ഒരു പുകമറയാണ്. ‘അതെ ആ പുകമറയാണ് തനിക്ക് ഇപ്പോൾ കിട്ടിയ ഈ ബോഡി അത് താൻ ഉപയോഗിച്ചെ മതിയാകൂ’


രാത്രി ഒന്നര കഴിഞ്ഞ് കുഴിച്ചെടുത്ത വരുണിൻറ്റെ ബോഡിയുമായി ജോർജ്ജുക്കുട്ടി ജീപ്പിൽ സഹദേവൻറ്റെ വീടിൻറ്റെ അപ്പുറത്തൊരു പറമ്പിൽ വണ്ടി നിർത്തി ശേഷം പറമ്പിൽ ഒളിപ്പിച്ച് വച്ച വിഷ്ണുവിൻറ്റെ ബോഡി കൂടെ ജീപ്പിനകത്തേക്ക് ഇട്ടു, സഹദേവൻറ്റെ വീട്ടിൽ വെളിച്ചമൊന്നും കാണുന്നില്ല ചിലപ്പോൾ അടി കൊണ്ട് ബോധം പോയ വിഷ്ണു ഇവർ പോയ ശേഷം ബോധം തിരിച്ച് വന്നപ്പോൾ ഓടി രക്ഷപ്പെട്ടെന്ന് കാണിക്കാൻ അടുക്കളവാതിൽ തുറന്നിട്ടത് കണ്ട് വിശ്വസിച്ചു കിടന്നെന്ന് തോന്നുന്നു.

പണി നടക്കുന്ന സ്റ്റേഷനികത്തേക്ക് കൊണ്ട് പോയ രണ്ട് ബോഡികളിലെയും വസ്ത്രം മാറ്റിയ ശേഷം ജോർജ്ജുക്കുട്ടി കുഴിയെടുക്കാൻ തുടങ്ങി ആറടി ആഴത്തിലുള്ള കുഴിയെടുത്ത ശേഷം പണി സ്ഥലത്തുള്ള ഒരേണ്ണിയെടുത്ത് കുഴിലേക്ക് വച്ചു ഇനിയും ആഴത്തിൽ കുഴിക്കുമ്പോൾ മണ്ണ് മുകളിലേക്ക് കളയാൻ ഒരേണ്ണിയുടെ ആവശ്യമുണ്ടെന്ന് ജോർജ്ജുക്കുട്ടിക്ക് അറിയാമായിരുന്നു എട്ടടിയോളം ആഴം കുഴിക്ക് ആയെന്ന് കണ്ടപ്പോൾ ജോർജ്ജുക്കുട്ടി മുകളിലേക്ക് കയറി വരുണിൻറ്റെ ബോഡി കുഴിയിലേക്ക് തള്ളിയിട്ടു ശേഷം മണ്ണിട്ട് മൂന്നരടിയോളം മൂടി വീണ്ടും കുഴിലേക്ക് ഇറങ്ങി മണ്ണ് ശരിക്കും ചവുട്ടിയുറപ്പിച്ചിട്ട് വിഷ്ണുവിൻറ്റെ ബോഡി കൂടെ കുഴിയിലേക്ക് ഇറക്കി വച്ചു ബാക്കി വന്ന മണ്ണെല്ലാം അവിടെയുമിവിടെയുമായി നിരത്തിയ ശേഷം കൈക്കോട്ടുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ ജോർജുക്കുട്ടി ഓർത്തു ഇനി ശരീരം അഴുകുന്നതിന് മുമ്പായി ഈ കുഴി നോക്കിയാൽ സഹദേവൻ കുടുങ്ങും വർഷങ്ങൾ കഴിഞ്ഞാണ് കുഴിച്ച് നോക്കുന്നതെങ്കിൽ സേതുരാമയ്യർ സിനിമയിലെ രംഗമാണ് ഓർത്തത് അസ്ഥികൂടം കുഴിച്ചെടുക്കുമ്പോൾ ഇനി പതുക്കെ മണ്ണ് മാറ്റിയാൽ മതിയെന്നുള്ളത് അസ്ഥികൾക്ക് ഒന്നും പറ്റരുതെന്നുള്ള മുകേഷിൻറ്റെ ഡയലോഗ്