അജു 

മലയാളസിനിമയുടെ ചരിത്രത്തിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു എന്ന ഒരു കണക്കെടുത്താൽ പല കൗതുകങ്ങളും നമുക്കതിൽ കാണാൻ സാധിക്കും .ചിലർ തീരെ ചെറിയ വേഷങ്ങളിൽ നിന്നും സഹതാരമായും നായകനടനിലേക്കെത്തിയവർ മുതൽ നായകനായി തന്നെ അഭ്രപാളികളിലേക്ക് കാലെടുത്തുവച്ചു തന്റേതായ സ്ഥാനം ഉണ്ടാക്കിയവർ വരെ ലിസ്റ്റിലുണ്ട് .

നിശ്ചിത കാലഘട്ടത്തിനു ശേഷം വലിയ ശതമാനം പേരും പ്രതിനായക വേഷത്തിലേക്കും സപ്പോർട്ടിങ് റോളുകളിലോ അച്ഛൻ വേഷങ്ങളിലേക്കോ പറിച്ചു മാറ്റപ്പെടുന്ന പ്രതീതിയാണ് കൂടുതലും .പരിമിതമായ സിനിമ ചരിത്ര അറിവുകൾ വച്ച് അത്തരത്തിൽ ചെറിയൊരു ലിസ്റ്റ് ഉണ്ടാക്കി .മലയാള സിനിമ എന്ന വ്യവസായത്തെ പൂർണ അളവിൽ നായക നടന്മാരായി തുടർന്ന കാലയളവ് മാത്രമാണ് മാനദണ്ഡം .

Thikkurissy 1950-1957 8 YRS
Sathyan 1951-1971 20 YRS
Prem Nazir 1952-1985 33 YRS
Madhu 1963-1980 17 YRS
Vincent 1970-1979 9 YRS
Rakhavan 1972-1978 6 YRS
Jayan 1979-1981 3 YRS
Soman 1973-1982 9 YRS
Sukumaran 1977-1984 7 YRS
Ratheesh 1981-1984 3 YRS
Shankar 1980-1986 6 YRS
Nedumudi Venu 1981 -1983 3 YRS
Mammotty 1982- 39* YRS
Mohan Lal 1984- 37* YRS
Balachandramenon 1982 -1987 6 YRS
Mukesh 1982-2010 28 YRS
Jayaram 1988- 34* YRS
Suresh Gopi 1992- 29* YRS
Murali. 1991 -1995 4 YRS
Jagadheesh 1990-1998 8 YRS
Manoj K Jayan. 1993-1998 5 YRS
Dileep 1996- 25* YRS
Babu Antony 1993-1997 4 YRS
Kunchako Boban 1997- 24* YRS
Kalabavan Mani 1999-2016 17 YRS
Fahad Fasil 2002/2012- 9* YRS
Jayasoorya 2002- 19* YRS
Prithvi Raj 2002- 19* YRS
Asif Ali 2009- 12* YRS
Nivin Pauly 2010- 11* YRS
Dulquer Salmaan 2012- 9* YRS
Unni Mukundhan 2012- 9* YRS
Tovino Thomas 2017- 4* YRS

സുരേഷ് ഗോപി ,ഫഹദ് ഫാസിൽ ,കുഞ്ചാക്കോബോബൻ തുടങ്ങിയ നടന്മാർക്ക് വർഷം കണക്ക് കൂട്ടുമ്പോൾ ഗ്യാപ് കൾ ഉണ്ടായിട്ടുണ്ട് .വലിയൊരു കൗതുകകരമായ വസ്തുത ,ഇന്ന് വളരെ സെലക്ടീവ് ആയി സിനിമകൾ ചെയ്യുന്ന മലയാളത്തിലെ യുവനിര നടൻമാരേക്കാൾ പകുതിയോ അതിൽ കുറവോ കാലഘട്ടം മാത്രമേ ജയനോ ,സുകുമാരനോ ,എം ജി സോമനോ മലയാളത്തിൽ നായക നടന്റെ മേൽവിലാസത്തിൽ നിലകൊണ്ടിരുന്നുള്ളു .

എന്നിരുന്നാലും മലയാളസിനിമ ചരിത്രത്തിന്റെ ഒരു ക്രോണോളജി എടുത്താൽ ആലങ്കാരികമായി ഈ നടൻമാർ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത താരസ്വാധീനത്തിന്റെ ചെറിയ അളവുപോലും പത്തുവർഷത്തിനു മുകളിൽ ഇന്നത്തെ ഹീറോ ഇൻ ലീഡ് ലുള്ള നടന്മാർക്ക് ചിലപ്പോൾ സാധിച്ചിട്ടുണ്ടാകില്ല .നിത്യഹരിത നായകൻ പ്രേം നസീറിനെക്കാളും വളരെ കൂടുതൽ വർഷങ്ങൾ മലയാളത്തിലെ ബിഗ് എം സ് നായകനിരയിൽ പൂർത്തിയാക്കി ഇനിയും പകരംവെക്കാനില്ലാതെ ജൈത്രയാത്രതുടരുന്നു .

Leave a Reply
You May Also Like

അമ്മയെ പറ്റിക്കാൻ നോക്കി പാളിപ്പോയ കഥ പറഞ്ഞു ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസനന്റെ പാതയിൽ തന്നെ അഭിനയം, തിരക്കഥ, സംവിധാനം എന്നീ മേഖലകളിലെല്ലാം കൈവെച്ച താരമാണ് സഹോദരൻ…

ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ സിനിമയിൽ നസ്ലിനും മമിതയും; സംവിധാനം ഗിരീഷ് എ.ഡി

ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ സിനിമയിൽ നസ്ലിനും മമിതയും; സംവിധാനം ഗിരീഷ് എ.ഡി; പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ…

മോശമായ കമന്റിട്ടവന് നൽകിയ കുറിക്ക് കൊള്ളുന്ന മറുപടിയിലൂടെ അഹാന ശ്രദ്ധനേടുന്നു

രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ്…

തെന്നിന്ത്യൻ നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക്

പി ആർ ഒ എം കെ ഷെജിൻ തെന്നിന്ത്യൻ നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു…