അജു റഹിം 

ചന്തമുള്ള പദങ്ങള്‍ ചേർത്തൊരാപാട്ടെഴുത്തിന്റെ അസാധ്യഭംഗിയിൽ വിസ്മയിപ്പിച്ചൊരു പരാരി AKA മു.രി . കാലമേറും തോറും ആസ്വദിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്ന ഒരു വലിയ തലമുറയുടെ തന്നെ പ്രണയവും വിരഹവും സന്തോഷവും സന്താപവും ജീവിതവും പേറിയ ഗാനസരണികൾ വിസ്‌മൃതിയിലായ പുതിയ കാലത്ത് ,വാക്കുകൾക്കത്രയും വെളിച്ചവും തിളക്കവും കിലുക്കവും നൽകി മാറിയകാലത്തിന്റെ പാട്ടെഴുത്തിന്റെ അസാധ്യഭംഗിയിലൂടെ തുടർച്ചയായി അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മുഹ്‌സിൻ ന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്വത്വപരമായ അപരത്വം പേറിയ പാർട്ട് ടൈം ഗാനരചയിതാവാണ്‌ മുഹ്സിൻ പരാരി അഥവാ മോസ്റ്റ് അണ്ടർ റേറ്റഡ് Mu .Ri
മഴ മയയുടെ പര്യായം മാത്രമാണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് മലയാളസിനിമയിലെത്തി

,
ഞെരിപിരിപ്പനിവിരിയിലെത്ര കിടന്നു രാവത്ത് എരിപൊരിത്തനിവെയിലിലിലെത്ര മൂളക്കമാലെ പാടീയ റൂമി
കാറ്റൊരുത്തീ, ഒരുത്തീയെ വിളിച്ചു ,equal dignity, equal pride (സമ ഗമ, സമ ഗരിമ) രാഷ്ട്രീയം അക്ഷരവും സംഗീതവും തമ്മിലുള്ള കാവ്യഭംഗിക്കിടയിൽ വിളിച്ചോതിയ ഓളെ മെലഡി യിൽ സഞ്ചരിച്ചു ഹാലാകെ മധുരക്കിനാവിന്റെ കതക് തുറന്നു കഠിന കഠോരമീ അണ്ഡകടാഹത്തിലെ വൈകാരികമായ പ്രേമകത്തിൽ കൊളുത്തിവലിച്ച് കൊണ്ടിരിക്കുമായാണ് .ഭാവനയും യാഥാർഥ്യവും നിറയുന്ന ഒരു കവിയുടെ ആത്മഭാഷണങ്ങൾ

പരാരിയുടെ പാട്ടുവഴിയോരത്ത് യഥേഷ്ടം കാണാം .ശുദ്ധ ഭാഷ പാട്ടെഴുത്തിന്റെ മുനയൊടിച്ചു പ്രാദേശിക ഭാഷയുടെ സൗന്ദര്യം വിളക്കിച്ചേത്തുന്നതിനോടപ്പം റാപ് സംഗീതത്തിന്റെ മേമ്പൊടി ചേർത്ത തുപ്പാത്തുവും മണവാളൻ തഗ് ഉം എന്തിനേറെ “ണ്ടാക്കിപ്പാട്ട്” കൾ വരെ സൃഷ്‌ടിയിൽ ഉൾപ്പെടുന്നു .പാട്ടിനു വൃത്തിയോ വൃത്തമോ വേണ്ട, കറക്കു പമ്പരം പോലെ അതിലെ വരികൾ നമ്മിൽ ചുറ്റിത്തിരിയണം എന്നത് തുടർച്ചയായി മില്ല്യൻ അടിക്കുന്ന പരാരി പാട്ടുകൾ നൽകുന്ന മറ്റൊരു സൂചനയാണ് .

സർഗാത്മകമായ സൗന്ദര്യജീവിതം ആഴത്തിൽ അനുഭവിപ്പിച്ച കൃത്യമായി ,മലയാള പിന്നണി ഗാനശാഖയിൽ അധികം സ്പർശിച്ചിട്ടില്ലാത്ത സൂഫി പാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതീകമായ സൂഫി വര്യനായ ജലാലുദ്ദീൻ റൂമി ഇശ്ഖ് ൽ തുറന്ന വരികളെ അനുസ്‌മരിപ്പിച്ചുകൊണ്ടുള്ള മുരിയിൽ ഏറെ വിസ്മയിപ്പിച്ചത് കഠിന കഠോരമീ അണ്ഡകടാഹത്തിലെ “നാരി ഞാനിതാ മേനി മാരാ നിൻ മനതാരിൽ മരമാക്കി “എന്നെഴുതിപ്പോഴാണ് .സിനിമ കണ്ടത് മൂലം കുറച്ചുദിവസത്തേക്ക് പ്രസ്തുതഗാനം ഇമോഷണലി ഹണ്ട് ചെയ്തു . പരാരി ഭാഷ യിൽ തന്നെ പറഞ്ഞാൽ “പ്രസാദാത്മകമായ ലാവണ്യബോധത്തിന്റെ നാദചാരുതകൾ മൂരിയുടെ വരികളിലൂടെ ചന്നം പിന്നം വാരിവിതറി സിദറത്തുൽ മുൻതഹ മാതിരി ഇനിയും മലയാളസിനിമയിൽ പിറവിയെടുക്കട്ടെ …!!!” (ന്താപ്പയിന്റെ മലയാളം)

Leave a Reply
You May Also Like

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ

തിയേറ്ററിൽ ലൈഗർ കണ്ട വിജയ് ദേവാരക്കൊണ്ട മോശം പ്രകടനത്തിൽ നിരാശനായി കരഞ്ഞു

റിലീസ് ദിവസം മുതൽ മോശം അഭിപ്രായം നേടിയ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ ലൈഗർ എന്ന സിനിമ.…

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഒട്ടനവധി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ബാബു ആൻറണി

ബ്യൂട്ടിഫുൾ 2′ ഒരുങ്ങുന്നു

‘ബ്യൂട്ടിഫുൾ 2′ ഒരുങ്ങുന്നു അനൂപ് മേനോൻ്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച്…