അജു റഹിം
കലയും കാലവും മാറുന്ന കാഴ്ചയും; മാറ്റങ്ങൾക്കും വളർച്ചയ്ക്കും അവകാശി പ്രേക്ഷകർ -ശ്രീ. മമ്മൂട്ടി
റോഷാക് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയിൽ എത്തിയ മലയാളികളുടെ സ്വന്തം മമ്മൂക്ക ,പ്രസ്തുത ചടങ്ങിൽ പറഞ്ഞുനിർത്തിയ ചില കാര്യങ്ങളും നാളിതുവരെ ഉണ്ടായിരുന്ന നടപ്പ് വാർപ്പ് രീതികളെയും പൊളിച്ചെഴുതി പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രത്തിന്റെ വലിയ വിജയവും മലയാളിയുടെ ചലച്ചിത്ര സമീപനവും ഭാവുകത്വവും ആസ്വാദന നിലവാരവും തന്നെ അപ്പാടെ പരിവര്‍ത്തിതമായിക്കഴിഞ്ഞിരുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഊട്ടിഉറപ്പിക്കുന്നത്.
“പ്രേക്ഷകരാണ് സിനിമയെ നയിക്കുന്നവർ ,സിനിമ ഏതു ദിശയിലേക്ക് സഞ്ചരിക്കണം ,സിനിമ ഏതു വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് പോലും പ്രസ്തുത കലയോട് ഏറ്റവും ആഭിമുഖ്യമുള്ള പ്രേക്ഷകരുടെ വിലയിരുത്തകൾക്കനുപാതമായാണ്.ഇപ്പോഴത്തെ ആസ്വാദകർ വർത്തമാനകാല സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നും സിനിമയെ നോക്കി കാണാൻ പഠിച്ചു”.
മമ്മൂക്ക പറഞ്ഞത് പോലെ മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്, മാറ്റത്തിന്റെ ശംഖൊലിക്ക് ഇത്രമേല്‍ പ്രഹരശേഷി ശേഷിയുണ്ടെന്ന് സാധൂകരിക്കുന്നത് പരീക്ഷണ ചിത്രങ്ങളുടെ സാമ്പത്തിക വിജയങ്ങളാണ്.ഒരു കാലഘട്ടത്തിലെ സിനിമാസ്വാദനത്തിനെ തൃപ്തിപെടുത്താൻ സാധിക്കാതെ ബോക്സ് ഓഫിസിൽ നിലപതിച്ച ദേവദൂതൻ പോലെയുള്ള ചിത്രങ്ങൾ ഇന്നത്തെ പ്രേക്ഷകനെ നോക്കി നെടുവീർപ്പെടുന്നുണ്ടാകണം .