Aju Rahim

പിന്നണിഗാനശാഖയിലെ ആ ‘ന്യൂ ജനറേഷൻ’ കാലം

പതിറ്റാണ്ടുകളുടെ തുടർച്ചയെന്നോണം വർഷത്തിൽ പുറത്തിറങ്ങുന്ന വലിയ ശതമാനം സിനിമകളിലും സ്ഥിരം ഗായകനായ ദാസേട്ടൻ ,തൊട്ടുപിറകിൽ എം ജി ശ്രീകുമാർ ,കിട്ടിയ ചെറിയ അവസരങ്ങൾ പൊന്നാക്കി മാറ്റി പി ജയചന്ദ്രൻ ,സീസണലായി വന്നു പാടി ജി വേണുഗോപാൽ ,80 കളിലെ പ്രതാപത്തിന്റെ പൈതൃകം പേറി ഇടയ്ക്ക് തമിഴിൽ നിന്നും വന്നും പോയും ഉണ്ണി മേനോൻ ,ലോ ബഡ്ജറ്റ് സിനിമകളിൽ സ്ഥിരം ഗായകനായി അക്കം തികച്ചു ബിജു നാരയണൻ .ഇടയ്ക്ക് തമിഴിൽ നിന്നും കാമിയോ അടിച്ചു ഹരിഹരൻ ,ശ്രീനിവാസ്,എസ് പി ബി ,മനോ തുടങ്ങിയവർ .ഗായികമാരുടെ ഡോമിനന്സ് കെ എസ് ചിത്രയിലും സുജാതയിലും നിക്ഷിപ്തം .ഇതായിരുന്നു 2000 ത്തിന്റെ തുടക്കം വരെ മലയാളസിനിമാപിന്നണിഗാനശാഖയുടെ ചിത്രം .

പ്രസ്തുത മേഖലയിലടക്കം സാങ്കേതിക വിദ്യയ്ക് രണ്ട് ദശാബ്ദക്കാലം കൊണ്ടുണ്ടായ അതിഭീമമായ വളർച്ചയ്ക്കിടയിൽ മേല്പറഞ്ഞ പാറ്റേൺ ൽ നിന്ന് മാറി ഡസൺ കണക്കിന് പുതുമുഖഗായകർക്ക് വമ്പിച്ച രീതിയിൽ സ്വീകാര്യത കിട്ടിത്തുടങ്ങിയത് എപ്പോൾ മുതലാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ??

ആബാലവൃദ്ധം ജനങ്ങൾ ഏറ്റു പാടി വ്യത്യസ്‌തമായ ഒരു ആസ്വാദനതലം തീർത്ത ,ശ്രോതാക്കൾക്ക്‌ എക്‌സ്‌റ്റസിയായി മാറിയ ജാസിഗിഫ്റ്റിന്റെ ലജ്ജാവതിയും ഫോർ ദി പീപ്പിളുംമൊക്കെയാണ് എന്നൊരു ചിന്ത പെട്ടെന്ന് വന്നേക്കാം !! കൃത്യമായി ആ വലിയ മാറ്റം സംഭവിക്കുന്നത് 2002 ലാണ് . പ്രസ്തുത വർഷം പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളെ ചേർത്ത് ലിസ്റ്റ് ചെയ്യാം .

ലാൽ ജോസിന്റെ മീശ മാധവൻ (വിദ്യാസാഗർ ) ഫാസിലിന്റെ കയ്യെത്തും ദൂരത്ത്(ഔസേപ്പച്ചൻ ) കമലിന്റെ നമ്മൾ (മോഹൻ സിതാര ) .ഓരോ ചിത്രത്തിലും അര ഡസനോളം പുതുമുഖ ഗായകർ ഹിറ്റ് പാട്ടുകൾ പാടി ജനമനസ്സിലേക്ക് നങ്കൂരമിട്ടപ്പോൾ ,മൂന്നു ചിത്രങ്ങളിലും യേശുദാസ് ,ചിത്ര ,സുജാത ,എം ജി തുടങ്ങിയ മഹാരധരുടെ സാന്നിധ്യവും ഉണ്ടായിരുന്നു .

പലരുടെയും ആദ്യ ചിത്രം മേല്പറഞ്ഞവയല്ലെങ്കിലും സിനിമ ഭാഷയിൽ പറഞ്ഞാൽ ഒന്നിച്ചിലൊരു ബ്രേക്ക് ഈ സിനിമകളിൽ സംഭവിച്ചു .തികഞ്ഞ ഒരു പരാജയ ചിത്രമായിരുന്നിട്ട് കൂടി വിധു പ്രതാപ് ,ഡോക്ടർ ഫഹദ് ,വിജയ് യേശുദാസ് തുടങ്ങിയവർ പാടിയ ഗാനങ്ങളുൾപ്പടെ കൈയെത്തും ദൂരത്ത് ലെ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു .

**

You May Also Like

ഇതാണ് മോനേ നുമ്മ പറഞ്ഞ വിന്‍ഡോസ് 10

51 ശതമാനം ഉപകരണങ്ങളിലും വിന്‍ഡോസ് ഏഴ് ആണ് ഒ.എസ്. ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങളെ ലക്ഷ്യമിട്ടുള്ള ചതുരക്കളങ്ങളുമായി വിന്‍ഡോസ് എട്ട് 2012 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.

ഒരു ബള്‍ബിന്‍റെ ആത്മകഥ – അഥവാ നമ്മുടെയൊക്കെ ജീവിതം

ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക്‌ കുഞ്ഞുമോന്‍ എന്ന് വിളിക്കാം.

ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം

പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പോലീസ്സുകാരുടെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ് ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന്‍ ജയനെപ്പോലെ ‘ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ….’എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന്‍ ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..

മഴക്കാഴ്ച്ചകള്‍

ജാലകങ്ങള്‍ക്കപ്പുറം കോരിച്ചൊരിയുന്ന മഴയാണ്. ആര്‍ത്തു പെയ്യുന്ന മഴയുടെ താളം ഹൃദയ താളവുമായി കെട്ടു പിണയുന്നു, കൂടെ ശക്തിയായ തണുത്ത കാറ്റും മിന്നലും. ജനാല തുറന്ന് തണുത്ത കാറ്റിനെ മനസ്സിലേക്ക് ആവാഹിക്കാന്‍ ഒരു പ്രത്യേക സുഖമാണ്. കാറ്റിനും മഴക്കും എന്തോ ഒരുപാട് കഥകള്‍ പറയാനുള്ളത് പോലെ തോന്നുന്നു. മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ഒരു ചില്ല കാറ്റില്‍ വളഞ്ഞ് തൊട്ടടുത്ത പേര മരത്തില്‍ തൊടുന്നു, എന്നും പരസ്പരം നോക്കി നില്‍ക്കാറുള്ള അവര്‍ക്ക് ഒന്ന് തൊടാന്‍ ഇവര്‍ വരണം.