സന്ദീപ് വാര്യരേ “എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല”

97

പൈനാപ്പിള്‍ പടക്കം കഴിച്ച ആന മരണപ്പെട്ട സംഭവത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ അജു വര്‍ഗീസ്. ബിജെപി നേതാവും എംപിയുമായ മനേകാ ഗാന്ധി കുറ്റകൃത്യങ്ങളില്‍ കുപ്രസിദ്ധി നേടിയ മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്ന് പറഞ്ഞിരുന്നു. പാലക്കാടിന് പകരം മലപ്പുറത്താണ് ആന മരണപ്പെട്ടതെന്ന വ്യാജ പ്രചരണത്തോടൊപ്പം മലപ്പുറത്തെ മുന്‍നിര്‍ത്തി മുസ്ലിം വിരുദ്ധതയും ബിജെപി-ആര്‍എസ്എസ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇത് ഏറ്റുപിടിച്ചായിരുന്നു ബിജെപി നേതാവ് സന്ദീപ് വാര്യര്‍ 24 ചാനലില്‍ പ്രതികരിച്ചത്. ഫേസ്ബുക്കില്‍ മലപ്പുറം എന്നുള്ള ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നായിരുന്നു സന്ദീപ് വാര്യര്‍ ചാനലില്‍ പറഞ്ഞത്. ഈ നിലപാടിനെതിരെയാണ് അജുവിന്റെ പ്രതികരണം.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇന്‍കം ടാക്‌സ് അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന ഭീഷണിയെ കൂടി പരാമര്‍ശിച്ചാണ് അജുവിന്റെ പ്രതികരണം.

അജു വര്‍ഗീസ് ഫേസ്ബുക്കില്‍ എഴുതിയത്

ഫ്രഷ്… ഫ്രഷ്

എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം…

പക്ഷെ ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം

മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം