133 ദിവസങ്ങൾ ഏകനായി മരണത്തോട് മല്ലടിച്ചു വെറുമൊരു ചങ്ങാടത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ

50

Aju Wayn

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു 133 ദിവസങ്ങൾ ഏകനായി മരണത്തോട് മല്ലടിച്ചു വെറുമൊരു ചങ്ങാടത്തിൽ അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന നീന്തലറിയാത്ത ധീരനായ ചൈനീസ് യുവാവിന്റെ കഥ! രണ്ടാംലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം, പട്ടിണിക്കൊപ്പം യുദ്ധവുംകൂടിയായപ്പോൾ ചൈനയിലെ ഭൂരിഭാഗം ജനങ്ങളും നാടുവിട്ടു സമാധാനമുള്ള മേഖലയിലേക്ക് ചേക്കേറാൻ കൊതിച്ചു. അത്തരത്തിൽ നിലനില്പിനുവേണ്ടി പ്രവാസം സ്വീകരിക്കാനൊരുങ്ങിയവനായിരുന്നു പൂൻ ലിൻ. മെച്ചപ്പെട്ട ജീവിതത്തിനായി ജന്മനാട്‌പുകേക്ഷിച്ചു കപ്പൽ യാത്രയ്‌ക്കൊരുങ്ങുമ്പോൾ അവനു വെറും ഇരുപത്തിതിനാലുവയസ്സ്, ആദ്യമായി വീടുവിട്ടുപോകുന്നു നീന്തൽ വശമില്ല കടൽ കാണുന്നതുതന്നെ ഭയം എന്നിട്ടും അവൻ ഭാവിയെക്കരുതി യാത്രയാരംഭിച്ചു. 1942ൽ SS Benlomond എന്ന കപ്പൽ ചൈനീസ് തീരത്തുനിന്ന് അവന്റെ സ്വപ്ന നഗരമായ അമേരിക്കയിലേക്ക് യാത്രതിരിച്ചു. കപ്പലിലെ അടുക്കളജോലികളിൽ സഹയായി ജോലിചെയ്‌തുകൊണ്ടാണ് കപ്പൽ സംഘത്തിൽ കയറിപറ്റിയത്.

സ്വപ്നയാത്ര അധികനാൾ നീണ്ടില്ല 1942 നവംബർ 23നു അവരുടെ കപ്പൽ നാസിപ്പടയുടെ കണ്ണിൽ പെട്ടു. ജർമൻ അന്തർവാഹിനി U-172 രണ്ട് ടോർപിഡോ മിസൈലുകൾ അവരുടെ Benlomond ന്റെ പള്ളത്തകർത്തു. ടൈറ്റാനിക്കിന് സമാനമായി രണ്ടായി പിളർന്നകപ്പൽ അതേ അറ്റ്ലാന്റിക് സമുദ്രത്തിന്റെ മരവിപ്പിൽ മുങ്ങിത്താണു. അടുക്കളജോലിയിൽ സഹായിച്ചു നിൽക്കുമ്പോളാണ് കാതടപ്പിക്കുന്ന ശബ്ദം കേട്ട് അവൻ പുറത്തേയ്ക്ക് ഓടിവരുന്നത്. എങ്ങും പരിഭ്രാന്തരായി ഓടുന്ന ആളുകൾ. അതിനിടയിൽ ആരോ വിളിച്ചു പറയുന്നു കപ്പൽ മുങ്ങുന്നു. അതിനിടയിൽ ക്യാപ്റ്റൻ വിളിച്ചുപറയുന്നു രക്ഷപെടേണ്ടവർ ഉടനെ ലൈഫ് ബോട്ടുകൾക്ക് കാത്തുനിൽക്കാതെ കടലിലേക്ക് ചാടണം. കപ്പലിന്റെ ആവി എൻജിൻ പൊട്ടിത്തെറിക്കാൻ പോകുന്നു സ്‌ഫോടനത്തിനു മുൻപ് രക്ഷപ്പെടൂ. ഇത് കേൾക്കേണ്ട താമസം യാത്രയ്ക്ക് മുൻപ് ഇൻസ്ട്രക്ടർ ഓർമപെടുത്തിയതോർത്ത് ഒരു ലൈഫ് ജാക്കെറ്റ്‌മെടുത്ത് നീന്തൽ വശമില്ലാത്ത ലിൻ കടലിലേക്ക് എടുത്തുചാടി. അടുത്ത നിമിഷം കപ്പൽ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തകർന്നു ആഴങ്ങളിലേക്ക് മുങ്ങിതാണു.

ലിൻ നോടൊപ്പം മറ്റു പതിനൊന്നുപേരുകൂടി കടലിൽ ചാടി രക്ഷപെട്ടു. അവരെയെല്ലാം രക്ഷാപ്രവർത്തനത്തിനെത്തിയവർ രക്ഷപെടുത്തി. മുങ്ങി പോയില്ലെങ്കിലും അവർക്കിടയിലേക്ക് നീന്തി ചെല്ലാനോ ശബ്ദം കേൾപ്പിക്കാനോ അവനു കഴിഞ്ഞില്ല. അവൻ അവരിൽനിന്നും ഒഴുകി ദൂരേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു.രക്ഷപെടുത്താനെത്തിയ കപ്പലുകൾ തിരച്ചിൽ മതിയാക്കി കണ്ണിൽനിന്ന് മറയുന്നത് നിസ്സഹമായ നിലവിളിയോട് കൂടി അവൻ കണ്ടുനിന്നു. ജീവിതം അവസാനിച്ചെന്ന് തീരുമാനിച്ചുറപ്പിച്ചു അവൻ കണ്ണുകളടച്ചു മരണത്തെ വരവേൽക്കാനൊരുങ്ങി. പെട്ടെന്ന് എന്തോ ഒരു തടിക്കഷണം വന്നു തലയ്ക്കു പിന്നിലിടിച്ചപ്പോലെ. അവൻ തിരിഞ്ഞുനോക്കി. ഒരു തടി ചങ്ങാടം.. അവനതിൽ വലിഞ്ഞുകയറി 8അടി നീളം മാത്രമുണ്ടായിരുന്ന ചങ്ങാടത്തിന്റെ ഉള്ളിൽതിരഞ്ഞ അവന്റെ കണ്ണുകൾ വിടർന്നു.

അതിനുള്ളിൽ അതിജീവനത്തിനാവശ്യമായ ധാരാളം വെള്ളവും ബിസ്കറ്റുകളും ചോക്‌ലേറ്റുകളും ഒപ്പം ഫ്ലാഷ് ലൈറ്റും ഫ്ളയർ ഗണ്ണുകളും. സന്തോഷംകൊണ്ട് അവൻ തുള്ളിച്ചാടി. വിശപ്പും ദാഹവും മാറ്റി അവൻ പ്രതീക്ഷയോടെ കാത്തിരുന്നു. ദിവസങ്ങൾ കടന്നുപോകാൻ തുടങ്ങി ഇടയ്ക്കിടെ ചില കപ്പലുകൾ കണ്ട് അവൻ അലറിവിളിച്ചെങ്കിലും. യുദ്ധസമയത്ത് ഒറ്റപ്പെട്ടുപോയ ജപ്പാൻ സൈനികനാണെന്നു തെറ്റിദ്ധരിച്ചു കപ്പലുകൾ ഭയത്തോടെ അകന്നുപോകാൻ തുടങ്ങി അതുമല്ലെങ്കിൽ ശത്രുക്കൾ ഒരുക്കിയ ഒരു കെണിയാകാം എന്നുമവർ ഭയപ്പെട്ടു. ദയനീയമായി കരഞ്ഞുവിളിച്ചിട്ടും ആരും അവനെ രക്ഷപെടുത്താൻ ധൈര്യപ്പെട്ടില്ല. ചങ്ങാടത്തിലുണ്ടായിരുന്ന ഒരു പിരിക്കയറിൽ കുടുക്കിട്ടുകൊണ്ട് അവൻ ദിവസങ്ങൾ അടയാളപ്പെടുത്തി കൊണ്ടിരുന്നു. മാസമൊന്നായി ഭക്ഷണങ്ങൾ തീർന്നുതുടങ്ങി വെള്ളവും. ചങ്ങാടത്തിലുണ്ടായിരുന്ന പായയിൽ അവൻ മഴവെള്ളം ശേഖരിച്ചു അടുത്തത് ഭക്ഷണം അവൻ മീൻപിടിക്കാൻ തീരുമാനിച്ചു കയ്യിലുണ്ടായിരുന്ന ഫ്ലാഷ് ലൈറ്റ് തല്ലിപൊട്ടിച്ചു അതിലെ അലുമിനിയും വയർ വളച്ചു ചൂണ്ട കൊളുത്തുണ്ടാക്കി മിച്ചം വന്ന ബിസ്കറ്റുകൾ കൊളുത്തിയിട്ട് ചെറുമീനുകളെ പിടിച്ചു. അങ്ങനെ കിട്ടിയ ചെറുമീനുകളെ ചങ്ങാടത്തിന്റെ തടിയിൽ തറച്ചിരുന്ന ആണികൾ വലിച്ചൂരി വലിയ ചൂണ്ടക്കൊളുത്തുണ്ടാക്കി വലിയ മീനുകളെ പിടിച്ചു അവയെ പച്ചയ്ക്ക് തിന്നു വിശപ്പുമാറ്റി.

പെട്ടന്നുള്ള ഭക്ഷണമാറ്റം അവന്റെ വയറിനു കഠിനമായ വേദനയും വരുത്തി. വേവിച്ച മാംസം വേണം കഴിക്കാൻ എങ്ങനെ തീയുണ്ടാക്കും ഉണ്ടാക്കിയാലും തടിച്ചങ്ങാടം ഇനി കത്തിപോയെങ്കിലോ. അവൻ ചങ്ങാടത്തിലുണ്ടായിരുന്ന ബിസ്കറ്റ് ടിൻ കൈകൊണ്ട് വലിച്ചുകീറി ഒരു കത്തിയുണ്ടാക്കി. പിന്നീട് മീനിനെ കഷ്ണങ്ങളാക്കി പായയുടെ മുകളിലിട്ടു വെയിലുകൊള്ളിച്ചു അവൻ ആ പ്രശ്നത്തിനും പരിഹാരം കണ്ടു. ദിവസങ്ങൾ കാത്തിരിക്കെ ഒരു ദിവസം ആകാശത്തിലൂടെ മുരണ്ടു നീങ്ങുന്ന ഒരു വിമാനത്തെ കണ്ടു. ഫ്ളയർ ലൈറ്റ് തെളിയിച്ചു അവൻ അവരെ ആകർഷിച്ചു. നല്ല മനസ്സിനുടമയായ അവർ അവനെ രക്ഷിക്കാൻ അടുത്ത് വന്നു വെളിച്ചക്കുറവുമൂലം അവർക്കവനെ അപ്പോൾ രക്ഷിക്കാനായില്ല. അവനെ തിരിച്ചറിയാനായി ഒരു ചുവപ്പ് buoy അവിടെ നിക്ഷേപിച്ചു പുലർച്ചയെത്താം എന്ന് ആംഗ്യ ഭാഷയിൽ കാണിച്ചു അവർ തിരിച്ചുപ്പോയി.

ജീവൻ നിലനിർത്താൻ നൂറുനാളുകൾ നീണ്ട കഷ്ടപ്പാടുകൾ, നിരാശ, വിശപ്പ്‌ ഒറ്റപ്പെടൽ ഇതെല്ലാം അവസാനിക്കാൻ ഇനി ഒരു രാത്രി ഇരുട്ടിവെളുക്കേണ്ട താമസം. രാത്രിയിൽ ആദ്യമായി അവൻ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു. നാളുകൾക്ക് ശേഷം അവൻ സമാധാനമായി ഉറങ്ങാൻ കിടന്നു സന്തോഷത്തോടെ. ഉറക്കത്തിലെപ്പഴോ വലിയൊരു മൂളലും ചങ്ങാടത്തിന്റെ ഉലച്ചിലും കാരണം അവൻ ഞെട്ടിയെഴുനേറ്റു. ആകാശത്തോളം ഉയരുന്ന തിരമാലകൾ പേടിപ്പെടുത്തുന്ന വായുവിന്റെ ഇരമ്പൽ….. കൊടുംകാറ്റ്. വൈമാനികർ അടയാളത്തിനായി ഇട്ട buoy കടലിൽ കാണാനില്ല അത് ദൂരേയ്ക്ക് ഒഴുകിപോയിട്ടുണ്ടാകണം.ചങ്ങാടം മറിയും പോലെ ആടിയുലയുന്നു. അവൻ വേഗം ചങ്ങാടവുമായി ബന്ധിപ്പിച്ചിരിക്കുന്ന കയർ കാലിൽ മുറുക്കെ കെട്ടി ഒപ്പം ജാക്കെറ്റും. അഥവാ തെറിച്ചു കടലിൽ വീണാലും ചങ്ങാടം ഒഴുകിപ്പോകാതിരിക്കാൻ വേണ്ടിയായിരുന്നു അത്. അതിഭീകരമായ രാത്രി കഴിഞ്ഞ് നേരം വെളുത്തപ്പോൾ അവൻ വീണ്ടും തിരിച്ചറിഞ്ഞു ചുറ്റും വീണ്ടും അന്തമായി നീണ്ടുനിവർന്നു കിടക്കുന്ന കടൽ മാത്രം. ശേഖരിച്ചു വച്ചിരുന്ന ഭക്ഷണങ്ങൾ ഒഴുകി പോയി. രാത്രി ചങ്ങാടത്തിൽ വീണുപറ്റിയ പരിക്ക് ഒപ്പം തളർച്ചയും ദാഹവും. എഴുന്നേറ്റോന്നു നിൽക്കാൻ പോലും അവനു കഴിയുന്നുണ്ടായിരുന്നില്ല. ഒരിറ്റുവെള്ളംപോലും കുടിക്കാതെ കടലിൽ തന്നെ കിടന്നുമരിക്കാനാണ് എന്റെ വിധി അവൻ സ്വയം ശപിച്ചു. പക്ഷെ പ്രതീക്ഷകളൊന്നും അവസാനിച്ചിരുന്നില്ല ഒപ്പം പ്രശ്നങ്ങളും.

സഹിക്കാനാവാത്ത വിശപ്പും ദാഹവും, തെളിഞ്ഞ ആകാശം മഴയ്ക്ക് സാധ്യതയില്ല. മരണദിവസമെടുത്തെന്നു ലിം ഉറപ്പിച്ചു. പെട്ടെന്ന് തളർന്നു കിടന്ന അവനരികിലേക്ക് ഒരു പക്ഷി പറന്നുവന്നിരുന്നു. ഒരു അവസാന ശ്രമമായി അവൻ അതിന്റെ മേലേക്ക് ചാടി വീണു. തല്കാലത്തേയ്ക്കുള്ള വിശപ്പ്‌ മാറിക്കിട്ടി. അടുത്ത പത്തുദിവസങ്ങളും ഇങ്ങനെ ആവർത്തിച്ചു. വയറിനു കേടുവരാതെയിരിക്കാൻ പക്ഷികളുടെ ചോരയൂറ്റി കുടിച്ചശേഷം അവയെ കടലിലെറിഞ്ഞു. പത്തുദിവസങ്ങൾ കടന്നു പോയി എഴുന്നേറ്റു നിൽക്കാനുള്ള ശേഷിയായി. ഇനിയും ക്ഷമയോടെ ഇരുന്നുള്ള പക്ഷിവേട്ട വേണ്ടന്നു വെച്ചു. വീണ്ടും മീനിപിടുത്തം തുടങ്ങാം.

എഴുന്നേറ്റു നിന്ന ലിം വീണ്ടും ഞെട്ടി. കടലിൽ ചെറുമീനുകളില്ല പകരം കൊലയാളി സ്രാവ്. താൻ ചെയ്ത ചെയ്തി തനിക്കുതന്നെ വിനയായി. ചത്ത പക്ഷികളെ കടലിലെറിഞ്ഞത് സ്രാവിനെ ആകർഷിച്ചു. അതിപ്പോൾ സ്ഥിരമായി ആഹാരം ലഭിക്കുന്ന സ്ഥലത്ത് ഇരയെത്തേടി ചങ്ങാടത്തിനു ചുറ്റും വലംവെക്കുന്നു. വിശപ്പ്‌ സ്രാവുകളെ അപകടകാരികളാക്കും ഇരകിട്ടാതെ വിശന്നാൽ അത് ചങ്ങാടത്തിനെ ആക്രമിക്കും. ചങ്ങാടത്തിനു ചുറ്റും സ്രാവ് കറങ്ങുമ്പോൾ എങ്ങനെ സമാധാനത്തോടെ പക്ഷിയെ പിടിക്കാൻ പറ്റും. പിടിക്കാൻ പറ്റിയാലും എത്രനാൾ. ഒന്നുകിൽ സ്രാവ് അല്ലെങ്കിൽ ഞാൻ അവൻ അവസാനതീരുമാനമെടുത്തു. അവൻ വേഗമോടി ചെന്ന് ചങ്ങാടത്തിന്റെ പായ കുത്തിനിർത്തിയിരുന്ന ഒരു കമ്പ് ഒടിച്ചു ഒരു വലിയ വടിയാക്കി. ശേഷിച്ച ബിസ്കറ്റ് ടിന്നുകൾ കീറി കത്തികളുണ്ടാക്കി വടിയുടെ അറ്റത്തിൽ കെട്ടിവെച്ചു കുന്തം കണക്കെ ആയുധമുണ്ടാക്കി.ഇനി വേട്ടക്കായി സ്രാവ് വരുന്നതുവരെ കാത്തിരിക്കാൻ വയ്യ അങ്ങോട്ട് കയറി ആക്രമിക്കുക.

ലിം തന്റെ ശരീരത്തിലേക്ക് നോക്കി മെലിഞ്ഞുണങ്ങി എല്ലും തോലുമായിരിക്കുന്നു. തന്നെക്കാൾ ശക്തനായ എതിരാളി. ഒന്നും മനസിലില്ല ജീവിക്കാനുള്ള വീര്യവും വിശപ്പടക്കാൻ കഴിയാത്തത് കൊണ്ടും ലിം വേട്ടയ്ക്ക് തയ്യാറായി. ലിം ചങ്ങാടത്തിന് ചുറ്റും കറങ്ങിനടന്ന് സ്രാവിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.വെള്ളത്തിൽ കൈകാലിട്ടടിച്ചും കയറിൽ കമ്പുകെട്ടി എറിഞ്ഞും അവൻ സ്രാവിനെ ദേഷ്യപെടുത്തി. അത് ചങ്ങാടത്തിനു നേരെ വന്ന് ആക്രമിക്കാൻ തുടങ്ങി. തുടർച്ചയായി പ്രകോപിപ്പിച്ചു സ്രാവിനെ വെള്ളത്തിൽ നിന്നും ചങ്ങാടത്തിലേക്ക് കയറ്റി. 8 അടി നീളമുള്ള ചങ്ങാടത്തിൽ അത്രതന്നെ വലിപ്പമുള്ള കൊലയാളി മീൻ. ലിം സ്രാവുമായി ശരീരയുദ്ധം തുടങ്ങി കുന്തം കൊണ്ട് അതിനെ കുത്തിമുറിച്ചു കൂടുതൽ ആക്രമകാരിയായി തിരിച്ചു മുറിവുകളേൽപ്പിച്ചു കൊണ്ടിരുന്നു. വിശന്ന മനുഷ്യനും ആക്രമകാരിയായ സ്രാവും തമ്മിലുള്ള യുദ്ധത്തിൽ അവസാനം മനുഷ്യൻ ജയിച്ചു. ജീവനുള്ള ഭീഷണിമാറി ഭക്ഷണവും കിട്ടി. പക്ഷെ വീണ്ടും മുറിവുകളേറ്റു. സഹിക്കാൻ പറ്റാത്ത വേദന അത് ശമിക്കാനായി നിലവിളിച്ചു കരയാനല്ലാതെ മറ്റൊന്നും അവനു ചെയ്യാനില്ലായിരുന്നു.

ഇനിയും എത്രനാൾ ഇങ്ങനെ ദിശയറിയില്ല ദിവങ്ങളത്രയായെന്നു അറിയില്ല ഏകാന്തവാസം പക്ഷെ പ്രതീക്ഷ കൈവിടാൻ ലിം തയ്യാറായില്ല. വീണ്ടും ഭക്ഷണം വെയിലത്തു വെച്ചു കഴിച്ചും ദിവങ്ങൾ കടന്നു പോകവേ കടലിനു പെട്ടന്നുള്ള നിറംമാറ്റം അവനെ ഒന്ന് പേടിപ്പിച്ചു അതിന്റെ പിന്നിലെ രഹസ്യം അവന്റെ കണ്ണുകളെ നനയിപ്പിച്ചു. ഇപ്പോൾ ചങ്ങാടം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങൾ ആഴക്കുറവുള്ള പ്രദേശങ്ങളാണ് അതാണ് വെള്ളത്തിനു നിറം മാറ്റം കരയടുക്കറായിരിക്കുന്നു. പെട്ടന്നവൻ കണ്ടു കുറച്ചകലെയായി ഒരു ബോട്ട്. കൈകൾ രണ്ടുമുയർത്തി സര്വശക്തിയുമെടുത്തു അവൻ നിലവിളിച്ചു പിന്നീട് കുഴഞ്ഞുവീണു. കടലിൽ മീന്പിടിക്കണ്ടത്തിയ മത്സ്യ തൊഴിലാളികളുടെ ബോട്ടായിരുന്നു അത്. അന്നത്തെ ദിവസം April 5, 1943 ലിം കടലിൽ ഉൾപെട്ടുപോയ 133 ദിവസങ്ങൾക്കു ശേഷം രക്ഷപ്പെട്ടിരിക്കുന്നു. താനെത്തിയ സ്ഥലത്തിന്റെ പേര് ലിം ചോദിച്ചറിഞ്ഞു ‘ബ്രസിൽ’. യുദ്ധമില്ലാത്ത സമാധാന ഭൂമി. അതിവേഗം പ്രസ്തനായ ലിം നെ ബ്രിട്ടൻ യുദ്ധാനന്തരം ബിട്ടീഷ് പൗരത്വം നൽകി സ്വീകരിച്ചു. അദ്ദേഹം 1991ൽ 72 വയസ്സിൽ അന്തരിച്ചു.