തുനിവിനു ശേഷം അജിത് നായകനാകുന്ന ചിത്രം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുമെന്നും ചിത്രം ലൈക്ക നിർമ്മിക്കുമെന്നും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ വിഘ്‌നേഷ് ശിവനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത അജിത്ത് ആരാധകരെ ഞെട്ടിച്ചു .വിഘ്നേഷ് ശിവന്റെ കഥ തൃപ്തികരമാകാത്തതിനെ തുടർന്നാണ് സംവിധായകനെ മാറ്റാൻ അജിത്ത് തീരുമാനിച്ചതെന്നാണ് സൂചന. ഇത് പ്രകാരം വിഘ്നേഷ് ശിവന് പകരം മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരം. മഗിഴ് തിരുമേനി പറഞ്ഞ കഥ അജിത്തിനെ പ്രത്യേകം ആകർഷിച്ചു, അതിനാൽ അദ്ദേഹത്തെ അവർ സെലക്റ്റ് ചെയ്തു.
ഇതോടെ വിഘ്നേഷ് ശിവൻ ഏറെ അസ്വസ്ഥനാണ്.വിഘ്‌നേഷ് ശിവനൊപ്പം ഒരു സിനിമ പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ലൈക്ക അത് ഉപേക്ഷിക്കുകയും ചെയ്യുന്നത് ഇതാദ്യമല്ല. സമാനമായ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. 2019 ൽ ലൈക്ക നിർമ്മിക്കുന്ന ശിവകാർത്തികേയന്റെ ചിത്രം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യാൻ പോകുന്നുവെന്നും പ്രഖ്യാപിച്ചു. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കാൻ പോകുന്നതെന്നും 2020ൽ ചിത്രം പുറത്തിറങ്ങുമെന്നും അവർ പറഞ്ഞു.200 കോടിയോളം ബഡ്ജറ്റിൽ ചിത്രം ഒരുക്കാൻ ലൈക്ക പദ്ധതിയിട്ടിരുന്നെങ്കിലും വിക്കി പറഞ്ഞ കഥ തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹത്തെ ഒഴിവാക്കുകയും മഗിഴ് തിരുമേനിയെ പകരം വയ്ക്കുകയും ചെയ്‌തു.
എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തയില്‍ തന്നെ സിനിമയില്‍ നിന്നും വെട്ടിയ അജിത്തിനെ ട്വിറ്ററില്‍ നിന്നും വിഘ്നേശ് വെട്ടിയെന്നാണ് കോളിവുഡിലെ പുതിയ വാര്‍ത്ത. നേരത്തെ വിഘ്നേശിന്‍റെ ട്വിറ്റര്‍ ബയോയില്‍ എകെ 62 എന്നത് ലൌ ചിഹ്നത്തോടെ ഉണ്ടായിരുന്നു. തന്‍റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് എകെ 62 ട്വിറ്റര്‍ ബയോയില്‍ വിഘ്നേശ് വച്ചിരുന്നത്. അജിത്തിനൊപ്പം ഉള്ള ചിത്രം വിഘ്നേശ് കവര്‍ ചിത്രവും ആക്കിയിരുന്നു.എന്നാല്‍ ഇത് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുകയാണ് വിഘ്നേശ്,ഒപ്പം നെവര്‍ ഗീവ് അപ് എന്ന് കവര്‍ ഇമേജാണ് നല്‍കിയിരിക്കുന്നത്. ഒപ്പം എകെ 62 എന്നതിന് പകരം ഇപ്പോള്‍ ബയോയില്‍ വിക്കി 6 എന്നാണ് കിടക്കുന്നത്. അതായത് വിഘ്നേശ് ശിവന്‍റെ ആറാമത്തെ ചിത്രം എന്നാണ് ഇത് ഉദ്ദേശിക്കുന്നത്. ഇതോടെ അജിത്ത് സിനിമയില്‍ നിന്നും വിഘ്നേശ് പൂര്‍ണ്ണമായും പുറത്തായി എന്നതിന് സ്ഥിരീകരണമായി.
ഇതിനിടെ വിഘ്നേഷ് ശിവന്റെ ഭാര്യ നയൻതാരയും ഒത്തുതീർപ്പിന് ശ്രമിച്ചു. എന്നാൽ തീരുമാനത്തിൽ ഉറച്ചുനിന്ന ലെയ്ക കമ്പനി നയൻതാരയുടെ അനുരഞ്ജന വാക്കുകൾ ചെവിക്കൊണ്ടില്ല. എകെ 62 ന്റെ കഥ പറയാൻ അജിത്തിനോട് വിക്കിയെ ശുപാർശ ചെയ്തത് നയൻതാരയാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ആ അവസരം കൈവിട്ടുപോയതിനാൽ നയൻതാര അസ്വസ്ഥനാണെന്നാണ് സൂചന.