മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ വില്ലൻ കാണുന്ന വിഡിയോ ഗാനം ഏതെന്നു മനസിലായോ ?

60

AK Saiber

Boney M. ന്‍റെ 1978ല്‍ പുറത്തിറങ്ങിയ “Rasputin” എന്ന ഗാനം കേരളത്തില്‍ എത്രത്തോളം ഹിറ്റായി മാറി എന്നറിയാന്‍ 1980 ഡിസംബറില്‍ റിലീസായ “മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍” എന്ന സിനിമ കണ്ടു നോക്കിയാല്‍ മതി.

ഒരു ശുഭാന്ത്യം പ്രതീക്ഷിച്ചിരുന്ന നായകനേയും പ്രേക്ഷകരേയും ഞടുക്കിക്കൊണ്ട് നടന്ന കൊലപാതകത്തില്‍ നിന്ന് കട്ട് ചെയ്ത് സിനിമ നേരെ പോകുന്നത് ബോണി എം ന്‍റെ ഹിറ്റ് സോംഗിലേയ്ക്കാണ്‌. ബിഗ് സ്ക്രീനില്‍ അന്നത് കണ്ടപ്പോഴുണ്ടായ ഉന്മാദം പറഞ്ഞറിയിക്കാനാവില്ല. വില്ലന്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതാണ്‌ രംഗം. ഗാനത്തിനിടയില്‍ തന്നെ നായകന്‍ കതക തള്ളിത്തുറന്ന് അകത്തു കയറുന്നു. രംഗത്തിന്‍റെ പിരിമുറുക്കം കൂട്ടാന്‍ റസ്പുട്ടിന്‍ ഗാനം തന്നെ BGM പോലെ സംവിധായകന്‍ ഫാസില്‍ ഉപയോഗിച്ചിട്ടുമുണ്ട്.

ഏകദേശം രണ്ടരമിനിറ്റോളം ആ ഗാനം സിനിമയില്‍ കേള്‍പ്പിക്കുന്നുണ്ട്. റസ്പുട്ടിന്‍ ആരാധകരെ മാക്സിമം തിമിര്‍ക്കാനുള്ള അവസരം നല്‍കി സിനിമ. ടെലികാസ്റ്റിംഗ് ആരംഭിച്ചിട്ടില്ല കേരളത്തിലന്ന്. ടിവിയും VHS കാസറ്റ് പ്ലയറും ഭൂരിപക്ഷം പേര്‍ക്കും കേട്ടുകേള്വി മാത്രമുള്ള സമയം. അന്ന് ഈ ഗാനം കാണാന്‍ വേണ്ടി മാത്രം സിനിമ വീണ്ടും കണ്ട യുവാക്കളുണ്ടായിരുന്നു ധാരളം. അത്രത്തോളം യുവാക്കളുടെയിടയില്‍ ഹരമായിരുന്നു റസ്പുട്ടിനും Boney M. ബാന്‍റും.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ വീഡിയോ Youtube ല്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നവയില്‍ Cinema point എന്ന ചാനലിലെ വീഡിയോയില്‍ ഇതിന്‍റെ ഓഡിയോ ട്രാക്ക് മ്യൂട്ട് ചെയ്തിരിക്കുകയാണ്‌. കോപ്പിറൈറ്റ് ഇഷ്യൂ ഉള്ളതു കൊണ്ടാവും. എന്നാല്‍ Cinecurry Malayalam ചാനലിലെ വീഡിയോയില്‍ ഓഡിയോ കേള്‍ക്കാം. സിനിമയുടെ 2:20:35 മുതല്‍ ഈ രംഗം കാണാം.