പുതിയ സിനിമകളില്‍ ക്യാമറ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
27 VIEWS

പുതിയ സിനിമകളില്‍ ക്യാമറ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതെന്തിനാണ്‌ ?

AK Saiber ന്റെ കുറിപ്പ് വായിക്കാം

സീനിനെ സജീവമാക്കി നിര്‍ത്താനെന്നായിരിക്കും പൊതുവെ കരുതുന്നത്. ഒരു പരിധിവരെ അത് ശരിയുമാണ്‌. നമ്മുടെ കണ്ണുകളും ശരീരം മൊത്തത്തിലും സദാനേരവും ചലിച്ചുകൊണ്ടിരിക്കുകയാണല്ലോ. ആ ഒരു ഫീല്‍ ചലിക്കുന്ന ക്യാമറയും നല്‍കുന്നുണ്ട്. എന്നാല്‍ ക്യാമറയുടെ ചലനങ്ങള്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് അതല്ല. വിഷ്വലിന്‌ 3D ഡെപ്ത് നല്‍കാനുള്ള ഒരു ശ്രമമാണ്‌ അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

2D സിനിമയില്‍ എങ്ങനെ 3D അപ്ലേ ചെയ്യാനാകും എന്നൊരു സംശയം തോന്നാം. നമ്മള്‍ രണ്ട് കണ്ണുകൊണ്ട് നോക്കുമ്പോള്‍ ഓരോ കണ്ണിലും ലഭിക്കുന്ന ദൃശ്യത്തിന്‍റെ ആംഗിള്‍ വ്യതിയാനത്തെ തലച്ചോര്‍ വിശകലനം ചെയ്ത് തിരിച്ചറിയുന്നതാണ്‌ 3D കാഴ്ചയായി നമുക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ 3D യല്ലാത്ത സിനിമകളില്‍ നമുക്ക് വെറും ഫ്ലാറ്റായ 2D ദൃശ്യങ്ങള്‍ മാത്രമേ കാണാന്‍ കഴിയൂ.

പക്ഷെ 2D സിനിമകളില്‍ തന്നെ സഞ്ചരിക്കുന്ന ഏതെങ്കിലും വാഹനത്തില്‍ നിന്നുള്ള കാഴ്ചകള്‍ കാണുമ്പോള്‍ പെട്ടെന്ന് ദൃശ്യങ്ങള്‍ക്ക് ത്രിമാന സ്വഭാവം അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടായിരിക്കുമല്ലോ (വളരെ സ്പീഡില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളെക്കാളും സാവധാനം നീങ്ങുന്ന ദൃശ്യങ്ങള്‍ക്കാണ്‌ 3D ഡെപ്ത് കൂടുതല്‍ അനുഭവപ്പെടുക). അത്തരം ട്രാക്കിംഗ് ഷോട്ടുകളില്‍ നമ്മുടെ സമീപമുള്ള വസ്തുക്കളെക്കാളും കുറഞ്ഞ വേഗതയിലായിരിക്കും അകലെയുള്ള വസ്തുക്കള്‍ നീങ്ങുന്നത്. നമ്മുടെ കാഴ്ചാ ശീലം വച്ച് വ്യത്യസ്ത വേഗതയില്‍ നീങ്ങുന്ന ആ വസ്തുക്കള്‍ തമ്മിലുള്ള അകലം തലച്ചോര്‍ വിശകലനം ചെയ്തെടുക്കുന്നു. വെറുതെ നിന്ന് നോക്കുമ്പോള്‍ വെറും പരന്നതായി തോന്നുന്ന അകലെയുള്ള പ്രകൃതി ദൃശ്യങ്ങള്‍, സഞ്ചരിക്കുന്ന ഒരു ട്രെയിനിലിരുന്ന് നോക്കുമ്പോള്‍ ത്രിമാന സ്വഭാവം കൈവരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അതു തന്നെയാണ്‌ സിനിമയിലും സംഭവിക്കുന്നത്.

മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും മുന്നിലേയ്ക്കും ക്യാമറ ട്രാക്ക് ചെയ്യുമ്പോള്‍ ഫ്രെയിമിലുള്ള വസ്തുക്കളുടെ അകലത്തിനനുസരിച്ച് പല വേഗതയിലായിരിക്കും അവ നീങ്ങുക. നമ്മുടെ കാഴ്ചാ ശീലം വച്ച് ഓരോ വസ്തുക്കളും ക്യാമറയില്‍ നിന്ന് എത്രയകലെയാണ്‌ സ്ഥിതിചെയ്യുന്നതെന്ന് തലച്ചോര്‍ കണ്ടെത്തുന്നു. ഒരു 3D കാഴ്ച നമ്മളില്‍ ഉളവാക്കാന്‍ ഈ തോന്നലിന്‌ കഴിയും. അതുകൊണ്ടുതന്നെ ക്യാമറ നിശ്ചലമായിരിക്കുന്ന ഷോട്ടിനെക്കാളും ക്യാമറ ചലിച്ചുകൊണ്ടിരിക്കുന്ന ഷോട്ടിന്‌ ഡെപ്ത് കൂടുതല്‍ അനുഭവപ്പെടും. മെച്ചപ്പെട്ട കാഴ്ചാനുഭവം ഇതുമൂലം ലഭിക്കുന്നു.എന്നാല്‍ ക്യാമറ ഒരിടത്തുതന്നെ ഫിക്സ് ചെയ്തു വച്ചുകൊണ്ട് പാന്‍ ചെയ്യുകയോ സൂം ചെയ്യുകയോ ചെയ്താല്‍ ഈ അനുഭവം ലഭിക്കില്ല. ക്യാമറ മൊത്തത്തില്‍ നീങ്ങുന്ന ഷോട്ടുകള്‍ക്ക് മാത്രമേ 3D ഇഫക്ട് ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ