മോർഗൻ എസ്. ഡാലിബെർട്ട് സംവിധാനം ചെയ്‌ത 2023-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആക്ഷൻ ക്രൈം ചിത്രമാണ് എകെഎ (Aka), മോർഗൻ എസ്. ഡാലിബർട്ടും ആൽബൻ ലെനോയറും ചേർന്ന് രചിച്ച നിർവഹിച്ച ചിത്രത്തിൽ ലെനോയർ, എറിക് കന്റോണ, തിബൗൾട്ട് ഡി മോണ്ടലെംബെർട്ട് എന്നിവർ അഭിനയിച്ചു. ഇത് ഒരു സുഡാനീസ് തീവ്രവാദി ബോംബിംഗ് പ്രതിയുമായി ബന്ധമുള്ള ഒരു ക്രൈം സംഘത്തിലേക്ക് നുഴഞ്ഞുകയറാൻ ചുമതലപ്പെടുത്തിയ ഒരു രഹസ്യ ഏജന്റിനെ (ലെനോയർ അവതരിപ്പിച്ച കഥാപാത്രം) കുറിച്ചാണ്.

Aka
French/2023

Vino

നെറ്റ്ഫ്ലക്സ് റിലീസ് ആയ ഒരു ഫ്രഞ്ച് ആക്ഷൻ ചിത്രം പരിചയപ്പെടാം ഇന്ന്. പാരിസ് ഹോട്ടൽ ബോംബ് സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരൻ സുഡാൻ തീവ്രവാദി Moktar Al Tayeb നെ പിടിക്കാൻ, അയാളുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന പാസ്ട്രോൾ ക്രൈം സിന്ഡിക്കേറ്റിന്റെ പ്രധാനി വിക്ടർ പാസ്ട്രോളിന്റെ കൈയാളാകുകയാണ് നമ്മുടെ നായകൻ ആദം ഫ്രാൻകോ എന്ന സ്പെഷ്യൽ ഒപ്സ് ഏജന്റ്. തുടർന്ന് ആ അണ്ടർ കവർ ഓഫീസറുടെ ദൗത്യവും അതിനിടയിൽ കയറി വരുന്ന മറ്റു പ്രശ്നങ്ങളുമാണ് Aka പറയുന്നത്.

മുന്നേ നമ്മൾ പല ഭാഷകളിൽ ആയിട്ട് കണ്ടിട്ടുള്ള ഒരു തീം തന്നെയാണ് ഇവിടെ കഥാകാരൻ പറയുന്നത്.എന്നാൽ അതിനെ ടെക്‌നിക്കലിയും നായകന്റെ ആക്ഷൻ ചടുലത കൊണ്ടും കണ്ടിരിക്കാവുന്ന ആക്ഷൻ ഫ്ലിക്ക് ആക്കുന്നുണ്ട് അണിയറക്കാർ.

പടത്തിന്റെ തിരക്കഥക്യത്തുക്കളിൽ ഒരാളും കൂടിയായി നായക വേഷം ചെയ്‌ത Alban Lenoir എന്ന നടന്റെ ആക്ഷൻ ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്,ബേസിക്കലി അങ്ങേര് ഒരു സ്റ്റണ്ട് മാൻ ആണെന്ന് ഉള്ള കാര്യം ഇവിടെ പടത്തിന് നന്നായി ഗുണം ചെയ്തിട്ടുണ്ട്, മൊത്തത്തിൽ ചെറു ഒരു മാസ്സ് അപ്പീൽ ആണ് പടത്തിനുള്ളത്.ക്ലൈമാക്സ്‌ സീനുകളും അവിടെ മാറി മറഞ്ഞു വരുന്ന ട്വിസ്റ്റുകൾ, അവിടെ ഉപയോഗിച്ചിരിക്കുന്ന കട്ടുകൾ, മ്യൂസിക് ഒക്കെ നൈസ് ആയിരുന്നു. മൊത്തത്തിൽ ആക്ഷൻ പ്രേമികൾക്ക് ഒരുവട്ടം കണ്ടു മറക്കാവുന്ന സ്റ്റഫ്. 🔞ന്യുഡ് രംഗങ്ങൾ ഉണ്ട്.

 

You May Also Like

ആർ ആർ ആർ ഒരു ‘സ്വവർഗാനുരാഗ’ കഥയെന്ന്, സിനിമയെ വിദേശികൾ തെറ്റായി വ്യാഖ്യാനിച്ചു

രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ ഇന്ത്യയിലും വിദേശത്തും ത്രസിപ്പിക്കുന്ന വിജയം നേടിയ ചിത്രമാണ് . 450…

നയൻതാര വിവാഹത്തിനു ക്ഷണിച്ചില്ലേ ? ധ്യാൻ പറഞ്ഞ മറുപടി

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയുമായിരുന്നു…

ജീവിതത്തേക്കാള്‍ വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചുവച്ചിട്ടില്ല എന്ന സത്യം പറഞ്ഞു തന്ന കഥാപാത്രം

രാഗീത് ആർ ബാലൻ സിബി ❣️ “എന്റെ കയ്യിൽ ഇന്നലെ അഞ്ചു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ…

യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്രതീതി ജനിപ്പിച്ച കീർത്തിചക്രയുടെ പതിനേഴു വർഷങ്ങൾ

കീർത്തിചക്രയുടെ പതിനേഴു വർഷങ്ങൾ രാഗീത് ആർ ബാലൻ “ബുള്ളറ്റ് പ്രുഫും തോക്കും ഉൾപ്പടെ പത്തു അറുപത്…