ദക്ഷിണേന്ത്യ ഭരിച്ചിരുന്ന രാജരാജ ചോളനെ കുറിച്ച് കൽക്കി എഴുതിയ ‘പൊന്നിയിൻ സെൽവൻ’ എന്ന സാങ്കൽപ്പിക നോവലിനെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളുള്ള ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. എംജിആർ, കമൽഹാസൻ തുടങ്ങി നിരവധി ഇതിഹാസങ്ങൾ ഇതിനുമുമ്പ് ഈ കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, സംവിധായകൻ മണിരത്‌നം അത് സാധ്യമാക്കിയിരിക്കുകയാണ്.കഴിഞ്ഞ വർഷം സെപ്തംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. 500 കോടിയിലധികം കളക്ഷനും നേടി. 500 കോടി മുതൽ മുടക്കിൽ രണ്ട് ഭാഗങ്ങളും നിർമ്മിച്ച ലൈക്കയും മദ്രാസ് ടാക്കീസുമാണ് ആദ്യ ഭാഗത്തിന് മുടക്കിയ തുക ലഭിച്ചത്.

ഇതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് റിലീസ് തിയതിയിൽ ചില മാറ്റങ്ങളുണ്ടായതായി വാർത്തകളുണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇപ്പോഴിതാ ചിത്രത്തിലെ ‘അകമലർ’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റഫീക്ക് അഹമ്മദ് രചിച്ച് എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.

ബിഗ് ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ജയം രവി, വിക്രം, കാർത്തി, ജയറാം, തൃഷ, ഐശ്വര്യ റായ്, പാർഥിബൻ, പ്രകാശ്രാജ്, കിഷോർ, പ്രഭു, ശരത്കുമാർ, തുടങ്ങിയവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.എ ആർ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്.

Leave a Reply
You May Also Like

അമ്പിളി എന്ന സംവിധായകൻ

എഴുതിയത് : Subin Gk മലയാള സിനിമയിലെ ഒരു പ്രശസ്ത സംവിധായകനാണ് അമ്പിളി. സ്വദേശം തൃശൂർ…

കറുപ്പ് സാരിയിൽ അതിമനോഹരിയായി ഗോപിക രമേശ്.

തണ്ണീർമത്തൻ സിനിമയിലൂടെ മലയാളികൾക്ക് ഇടയിൽ പേരെടുത്ത നടിയാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. വളരെ ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ഗോപികക്ക് സാധിച്ചു.

റോഷാക്ക് കണ്ട് കഴിയുമ്പോൾ ആദ്യം ഓർമ വന്ന ചിത്രം താഴ്‌വാരം ആണ്

റോഷാക്ക് കണ്ട് കഴിയുമ്പോൾ ആദ്യം ഓർമ വന്ന ചിത്രം താഴ്‌വാരം ആണ്. Sanid Asif Ali…

“ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു”, ജൂഡ് ആന്റണി വിഷയത്തിൽ മമ്മൂട്ടി

കേരളത്തെ അടിമുടി പിടിച്ചുലച്ച പ്രളയം ആയിരുന്നു 2018 ലെ പ്രളയം. ഈ സംഭവത്തെ ആസ്പദമാക്കി ജൂഡ്…