Akash Nair

സ്വീറ്റി ഷെട്ടി അഥവാ അനുഷ്‍ക ഷെട്ടി 
Mollywood entry ഒറ്റക്കൊമ്പൻ ….♥️

പേരുപോലെ തന്നെ “സ്വീറ്റി ” ആയ നടി . നായകന്മാർ സാമ്രാജ്യം സൃഷ്ട്ടിച്ച തെലുഗ് സിനിമയിൽ ഒരു നായികക്ക് വേണ്ടി കോടികൾ മുടക്കാനും ബ്രഹ്മാണ്ഡ സിനിമകൾ നിർമിക്കാനും ആളുകൾ മുന്നോട്ടു വന്നിട്ടുണ്ടെങ്കിൽ ഈ നായികയുടെ ജനപ്രീതിയും പൊട്ടെൻഷ്യലും ഊഹിക്കാവുന്നതേ ഉള്ളു . തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികാ കൂടിയാണ് അനുഷ്ക ഷെട്ടി .

ഒരു നായികയെ സംബന്ധിച്ചു 25 വയസിൽ കരിയർ തുടങ്ങുക എന്നത് സ്വല്പം വൈകിയുള്ള എൻട്രി ആണ് . സിനിമയിലെത്തുന്നതിന് മുൻപേ യോഗ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്തിരുന്ന അനുഷ്ക പുരി ജഗന്നാഥിന്റെ “സൂപ്പർ ” എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത് . ആദ്യ കാലങ്ങളിൽ ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങി കൂടിയെങ്കിലും പിന്നീട് മികച്ച നടി എന്ന നിലയിലേക്ക് കൂടി പടിപടിയായി വളർന്നു . സാമാന്യം നല്ല ബഡ്ജറിൽ ഒരുങ്ങിയ “അരുന്ധതി ” എന്ന സിനിമയാണ് അനുഷ്കയുടെ കരിയറിലെ വഴിത്തിരിവ്. തെലുഗ് സിനിമയിലെ വലിയ വാണിജ്യ വിജയങ്ങളിലൊന്നായി

ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ മാറിയതും ചരിത്രം ! തെലുഗിലെ പ്രധാന സൂപ്പർ താരങ്ങളുടെ സിനിമകക്ക് മാത്രം സാധിച്ചിട്ടുള്ള പല കളക്ഷൻ നേട്ടങ്ങളും ഒരു നായികയുടെ സിനിമകൾ നേടിയെടുത്തത് അരുന്ധതി , രുദ്രമ്മ ദേവി , ബാഗ്മതി എന്ന സിനിമകളിലൂടെയാണ് . “വേദം” എന്ന സിനിമയിലെ അനുഷ്‍കയുടെ വേഷം അവരുടെ കരിയറിലെ തന്നെ മികച്ച റോളുകളിൽ ഒന്നാണ് .ഇന്ത്യൻ സിനിമയിലെ മഹാസംഭവം “ബാഹുബലി ” യിൽ നായികാ സ്ഥാനം അലങ്കരിക്കാനുള്ള ഭാഗ്യവും അനുഷ്‍ക ഷെട്ടിക്ക് ലഭിച്ചു .

ഇവരുടെ ഒരു പ്രത്യേകത ആയിട്ട് ശ്രദ്ധിച്ചത് , സിനിമയിൽ എത്ര ഗ്ളാമറസ് ആയിട്ടഭിനയിച്ചാലും പൊതുവേദികളിൽ പാലിക്കുന്ന മിതത്വവും വസ്ത്ര ധാരണത്തിലെ സ്റ്റൈലും ആണ് . സ്റ്റേജ് പെർഫോമൻസുകളിലും ഇവരെ അങ്ങനെ കാണാൻ കിട്ടാറില്ല .

Leave a Reply
You May Also Like

ഏതെങ്കിലും പാട്ടുപാടി ഹിറ്റായ സിംഗർ ആയിരുന്നില്ല കെകെ, പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയ സിംഗർ ആയിരുന്നു

Shameer K Mohammed കൃഷ്ണകുമാർ കുന്നത്ത് അഥവാ കെ കെ. പാടിയതെല്ലാം ഹിറ്റാക്കിയ അനശ്വര കലാകാരൻ.മലയാളിയായ…

കാമുകൻ വിജയ് വർമ്മയെ ചുവന്ന പരവതാനിയിൽ തന്റെ വസ്ത്രം ശരിയാക്കാൻ സഹായിക്കുന്ന തമന്ന ഭാട്ടിയയുടെ മനോഹരമായ വീഡിയോ

തമന്ന ഭാട്ടിയയും വിജയ് വർമ്മയും അവരുടെ ഡേറ്റിംഗിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്..…

ചന്ദ്രമുഖി 2- ൽ നാഗവല്ലിയാകാൻ കങ്കണ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രമുഖി സീക്വലിൽ രാഘവ ലോറൻസ് നായകനാകുന്നു. പി…

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്.…