കടുത്ത ആരാധകർ ഒന്നും കാണില്ല , പക്ഷെ പെർഫോമ് ചെയ്യാൻ കുറച്ചു സ്പേസ് കൊടുത്താൽ വന്നു പൂണ്ടു വിളയാടി അങ്ങ് പോകും

137

Akash Sunesh

ചിലർ അങ്ങനെ ആണ് വർഷങ്ങൾ ആയി സിനിമ ഫീൽഡിൽ സജീവം ആയിരിക്കും പക്ഷെ അധികം കടുത്ത ആരാധകർ ഒന്നും കാണില്ല , പക്ഷെ പെർഫോമ് ചെയ്യാൻ കുറച്ചു സ്പേസ് കൊടുത്താൽ വന്നു പൂണ്ടു വിളയാടി അങ്ങ് പോകും. അതിപ്പോൾ സൂപ്പർ സ്റ്റാർ ചിത്രം ആണെന്നോ പുതിയ തലമുറയിലെ പിള്ളേരുടെ ചിത്രം ആണോ എന്നൊന്നും അവർ നോക്കാറില്ല. അവർക്ക് ഒക്കെ ഈ ന്യൂട്രൽ ഫാൻസിന്റെ ഇടയിൽ മുടിഞ്ഞ സപ്പോർട്ട് ഉം ആയിരിക്കും . അങ്ങനെ ഒരുപാട് കൊലമാസ്സ് ഐറ്റങ്ങൾ മലയാള സിനിമയിൽ ഉണ്ട്. അങ്ങനൊരു താരമാണിദ്ദേഹം..

1991 ഇൽ റിലീസ് ആയ സുരേഷ് ഗോപി ചിത്രം ഹൈവേയിൽ ആണെന്ന് തോന്നുന്നു പുള്ളിയെ ആദ്യം ശ്രധികുനത് എല്ലാരും. പക്ഷെ ആ സുമുഖനായ ചെറുപ്പക്കാരൻ ആദ്യമായ് ഞെട്ടിക്കുന്നത് മഹേന്ദ്ര വർമ എന്ന വില്ലൻ ആയി ആയിരിക്കും.. ആ ഒരു വേഷം മതിയാകും ബിജു മേനോന്റെ കാലിബർ എന്താണ് എന്ന് അളക്കാൻ 🔥🔥.അവിടെ നിന്ന് തുടങ്ങി ഇന്ന് അയാൾ നടന്നു കയറി നില്കുന്നത് മലയാള സിനിമയെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ ആണ്

അഴകിയ രാവണനിലെ പ്രേക്ഷകന് ദേഷ്യം തോന്നുന്ന ശരത്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ പ്രേക്ഷകരുടെ വെറുപ്പ് പിന്നീട് സങ്കടം ആക്കി മാറ്റുന്ന അഖില ചന്ദ്രൻ എന്നിവരിൽ ഒക്കെ കൂടി സഞ്ചരിച്ചു പ്രകടന മികവ് കാരണം തിയേറ്ററിൽ രണ്ടാമതും ടികെറ്റ് എടുത്തു കയറി കണ്ട അയ്യപ്പൻ നായർ എന്ന മുണ്ടൂർ മാടനിൽ എത്തി നില്കുന്നു അയാൾ🔥🔥

അതിനിടയിൽ അയാൾ ചെയ്തു വെച്ച ഒത്തിരി ഒത്തിരി പ്രകടനങ്ങൾ, ഗംഭീര ശബ്ദം, മികച്ച ഡയലോഗ് ഡെലിവറി അതിനേക്കാൾ കിടിലൻ സ്ക്രീൻ പ്രെസൻസ് ഒക്കെ അയാളെ പ്രേക്ഷകർക്കു പ്രിയപ്പെട്ടവൻ ആക്കുന്നു. സ്ക്രീൻ പ്രെസൻസിന്റെ ഒക്കെ കാര്യം എടുത്താൽ സൗത്തിലെ തന്നെ ഏറ്റവും മികച്ചയാൾ എന്ന് ഞാൻ കരുതുന്ന സുരേഷ് ഗോപി സിനിമ ആയ പത്രം കണ്ടാൽ മതി, ചില സമയത്തു നായകൻ ബിജു മേനോൻ ആണോ എന്ന് തോന്നി പോകുന്ന പ്രകടനം, ഡയലോഗ് ഡെലിവറി എന്നൊക്കെ പറഞ്ഞാൽ എപ്പോൾ കേട്ടാലും രോമങ്ങൾ എണീറ്റ് നിൽക്കുന്ന ഐറ്റം . സുരേഷ് ഗോപിയോട് ആയാലും ഇക്കയോടും ഏട്ടനോടും ആയാലും സ്ക്രീൻ പ്രെസൻസിൽ കട്ടക്ക് നിൽക്കും എന്ന് തോന്നിയ ഇപ്പോളും തോന്നുന്ന ഏക മുതൽ 🔥🔥

എന്നാൽ അയാൾ കേവലം സ്ക്രീൻ പ്രെസൻസിന്റെ മാത്രം കിങ് ആണോ , ഒരിക്കലും അല്ല. കട്ട വില്ലത്തരത്തിലൂടെ തുടക്കം അതിനിടയിൽ മാസ്സും തനിക് വഴങ്ങും എന്ന് വിളിച്ചോതുന്ന പ്രകടനം . അത് മാത്രം ആണോ അയാൾ പ്രണയ വർണങ്ങൾ എന്ന സുരേഷ് ഗോപി ചിത്രത്തിലെ വിക്ടർ, അയാളുടെ പ്രണയ ഭാവങ്ങൾ പറയാതെ പറയുന്ന അയാളുടെ ആരതിയോടുള്ള ഇഷ്ടം ❣️❣️❣️ എങ്ങനെ മറക്കാൻ ആണ് പ്രേക്ഷകർ. പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങൾ അയാളുടെ മുഖത്ത് അങ്ങനെ മിഞ്ഞി മറയുന്നത് ഇപ്പോൾ കാണുമ്പോളും എന്ത് ഇഷ്ടം ആണ് എന്നോ 😍😍😍

പത്രത്തിലെ ഫിറോസ് മുഹമ്മദ്‌ നെ എങ്ങനെ മറക്കാൻ ആണ്. സ്‌ക്രീനിൽ ഉള്ള സമയം മുഴുവൻ അയാൾ അങ്ങനെ ജ്വലിച്ചു നിൽക്കുക അല്ലായിരുന്നോ. അതെ പുള്ളി തന്നെ കുറച്ചു ചിരിപ്പിക്കുന്ന fir ലെ ഗ്രിഗറി എന്ന പോലീസ് റോളിലും വന്നു മനസ് കീഴടക്കുന്നത് കാണാം., മില്ലേനിയം സ്റ്റാർസ് ലെ ശിവൻ പലപ്പോഴും ജയറാമിനെ സൈഡ് ആക്കുന്നത് കാണാം. മഴ എന്ന സിനിമയിലെ പുള്ളിയുടെ പ്രകടനം. അതിലെ നായികയെ തന്നെ ജീവിതത്തിൽ നായിക ആക്കി ഇപ്പോളും മുന്നോട്ടു പോകുന്നു ❣️❣️
ഇടക്കൊന്ന് ഡൌൺ ആയി എന്ന് തോന്നിയപ്പോൾ മാമച്ചൻ ആയി ഒരു വരവ് ഉണ്ട് 🤣🤣🤣. അമ്മാതിരി ഒരു ഉടായിപ്പ് കഥാപാത്രം 100% പെർഫെക്ട് ആയി ചെയ്തു വെച്ച് ഞെട്ടിച്ചു. അതിന് മുൻപേ തന്നെ ഡ്രൈവർ സുഖു ആയി ഉള്ള ഓർഡിനറിയിലെ പ്രകടനവും,മല്ലു സിങ്ങിലെ പ്രകടനവും ഒക്കെ 🤣🤣🤣. ഏറ്റവും അവസാനം ദേ കൊലമാസ്സ് മുണ്ടൂർ മാടൻ എന്ന അയ്യപ്പൻ നായർ. പിടിപാടിന്റെ ഹുങ്കും ആയി വന്നവനെ മണ്ണിൽ ചവിട്ടി നിർത്തിച്ച മരണമാസ് കഥാപാത്രം 🔥🔥🔥.

അയാൾ ഒരു കംപ്ലീറ്റ് പാക്കേജ് ആണ്. കോമെടിക് നല്ല കിടിലൻ കോമഡി അതും പക്കാ ടൈമിങ്ങിൽ. മാസ്സിനു കൊല മാസ്സ്, ഡയലോഗ് ഡെലിവറി എടുത്താൽ അതുക്കും മേലെ. ഇനി റൊമാൻസ് വേണോ അതും വേറെ ലെവൽ, സെന്റി വേണോ അതും ഇവിടെ ഓക്കേ ആണ് എന്ന ഒരു രീതി. വില്ലത്തരം വേണോ അതും വേറെ ലെവലിൽ തരും. ഇതെല്ലാം പോരാഞ്ഞിട്ട് അഥിതി വേഷത്തിൽ വന്നു ഒരു “ദേശത്തിന്റെ ” തന്നെ നായകൻ ആയി പോകുന്ന മുതൽ ചെയ്തു വെച്ച ഒരുപാട് വേഷങ്ങളുടെ ഇടയിൽ സിപി മാമ്മച്ചനും ഫിറോസിനും വിക്ടറും മഹേന്ദ്ര വർമയും അയ്യപ്പൻ നായരും ഒക്കെ പോലെ തന്നെ വേറെ ലെവൽ ആയി തോന്നിയ മറ്റൊരു വേഷം ആണ് ഇവർ സിനിമയിലെ പാമ്പ്‌ ജോസ് 🔥🔥🔥മലയാളികൾ അധികം പൊക്കി അടിക്കാത്ത എന്നാൽ പറഞ്ഞു തുടങ്ങി കഴിഞ്ഞാൽ ഇപ്പോൾ ഒന്നും പറഞ്ഞു നിർത്താൻ കഴിയാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തു വെച്ച
പിറന്നാൾ ആശംസകൾ ബിജു മേനോൻ ചേട്ടൻ