ജയസൂര്യയും സംയുക്ത മേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വെള്ളം നിരൂപ പ്രശംസയും പ്രേക്ഷകപ്രശംസയും ഒരുപോലെ നേടിയ സിനിമയാണ്. ജയസൂര്യയുടെ അഭിനയം തന്നെയാണ് ഹൈലറ്റ്. മദ്യത്തിനെതിരെയുള്ള ബോധവത്കരണവും പ്രസക്തമാണ്. ഈ സിനിമയിലെ ആകാശമായവളേ എന്ന പാട്ടിനു വലിയ പ്രസക്തിയാണുള്ളത്. Nidheesh Naderi വരികൾ എഴുതി Bijibal സംഗീതം പകർന്ന ഗാനമാണ്. ഷഹബാസ് അമൻ ആണ് മനോഹരമായി ആലപിച്ചിരിക്കുന്നത്.
അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു ആഗസ്റ്റ് മാസത്തിലാണ് സംഗീത സംവിധായകന്‍ ബിജി ബാലിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാപികയും ഗായികയുമായ ശാന്തി വിട പറയുന്നത്. അകാലത്തിൽ പിരിഞ്ഞുപോയ ശാന്തിയുടെ ഓർമകളിൽ ജീവിക്കുകയാണ് ബിജി ബാൽ ഇന്നും. ഈ പാട്ടിനെ കുറിച്ച് ഷഹബാസ് അമൻ പങ്കുവച്ച ഒരു കുറിപ്പാണ് – “ഇത് പാടുമ്പോൾ ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി! ചില നേരത്തെ ഉത്തരം കൊടുക്കാൻ കഴിയാത്ത അവന്റെ നോട്ടങ്ങൾ കൊണ്ടാണ് ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അത്കൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ… ശാന്തീ, ഇത് നിനക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണ്,” പാട്ടു പങ്കുവച്ച് കൊണ്ട് ഷഹബാസ് അമൻ കുറിച്ചതിങ്ങനെ.
ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിമി ടോമിയാണ് ആരാധകർക്കായി ഈ ഗാനം മൂളുന്നത്. ഇൻസ്റാഗ്രാമിലാണ് റിമി വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്.