ലിജീഷ് മുല്ലേഴത്തിന്റെ ആദ്യ സിനിമ നാളെ (November 18th) തിയേറ്ററുകളിൽ എത്തുകയാണ്. വാർത്തമാനകാല രാഷ്ട്രീയ സാമൂഹ്യ ജീർണ്ണതകൾക്കിരയായി, നീതി നിഷേധിക്കപ്പെട്ട ദളിത്‌ ജീവിതങ്ങളെ വരച്ചു കാട്ടുകയാണ് “ആകാശത്തിന് താഴെ”.. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന നാലുചുവരുകൾക്കുള്ളിലും കുഞ്ഞുങ്ങളും ജീവിതവും ഒട്ടും സുരക്ഷിതമല്ലെന്ന സത്യം ദിനംപ്രതി നമ്മൾ കണ്ടുവരികയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി പരാമർശം നേടിയ സിജി പ്രദീപിന്റെ ശാന്ത എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ ലിജീഷ് തന്റെ സിനിമ പറയുന്നു. ഒരിക്കലും മറക്കാനാവാത്ത വിധം ശാന്തയെ സിനിമലോകത്ത് അടയാളപ്പെടുത്തിയിരിക്കുകയാണ് സിജി. ശാന്ത മുതൽ ഇങ്ങേയറ്റം ശ്യാമിന്റെ കടക്കാരൻ വരെ എല്ലാവരും നന്നായി. മനുഷ്യ ജീവിതത്തിനും മൂല്യങ്ങൾക്കും സംരക്ഷണം നൽകാത്ത എല്ലാ വ്യവസ്ഥിതികളും എരിഞ്ഞടങ്ങേണ്ടത് തന്നെയാണെന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു.കലാഭവൻ പ്രജോദ്, തിരു, കണ്ണൂർ വാസൂട്ടി, പളനിസ്വാമി, മീനാക്ഷി മഹേഷ്, രമാദേവി, എം. ജി. വിജയ്, മായ സുരേഷ്, ജി. അരുൺ, വിജോ അമരാവതി, ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

കഥ ,തിരക്കഥ, സംഭാഷണം: പ്രദീപ് മണ്ടൂർ. ഛായാഗ്രഹണം: ഷാൻ പി. റഹ്മാൻ. ലിജിസോന വർഗ്ഗീസ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റിങ്: സന്ദീപ് നന്ദകുമാർ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, കല: ഇന്ദുലാൽ കാവീട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം: കെ.ആർ. അരവിന്ദ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, ഡിസൈൻ: അധിൻ ഒള്ളൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രവി വാസുദേവ്, അസ്സോസിയേറ്റ് ഡയറക്ടർ: ഹരി വിസ്മയം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ്. പി.ആർ.ഒ: എ.എസ്. ദിനേശ്.

**

Leave a Reply
You May Also Like

ഹോമോ സെക്ഷ്വലുകളെ സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തില്‍, പരാജയപ്പെട്ട കുടുംബജീവിതം നയിക്കുന്ന ഹലീമുനെം ഭാര്യ മീനയുടെയും ദുരന്ത കഥയാണ് ചിത്രം

ദി ബ്ലൂ കഫ്ര്ടെന്‍ The Blue Caftan (2022/ Arabic/ France, Morocco, Belgium, Denmark)…

ഇത് ഓട്ടോഗ്രാഫിലെ ശാലിൻ സോയ തന്നെയല്ലേ ?

പ്രശസ്ത ചലച്ചിത്ര നടി ശാലിൻ സോയ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ്…

പുതിയ മലയാള സിനിമയായ ‘പുരുഷ പ്രേതം’ എന്ന സിനിമയിൽ പ്രതിപാദിക്കുന്ന പോലെ പോലീസ് രേഖകളിൽ മൃതശരീരത്തെ പ്രേതം എന്നാണോ രേഖപ്പെടുത്തുന്നത് ?

പുതിയ മലയാള സിനിമയായ ‘പുരുഷ പ്രേതം’ എന്ന സിനിമയിൽ പ്രതിപാദിക്കുന്ന പോലെ പോലീസ് രേഖകളിൽ മൃതശരീരത്തെ…

അമ്മ തനിക്കു ഇടാൻ വച്ചിരുന്ന ആ പേരായിരുന്നു ഇപ്പോൾ എങ്കിൽ പണി പാളിയേനെ എന്ന് ചെമ്പൻ വിനോദ്

തനിക്ക് കോമിക് കഥാപാത്രമായ ടിൻ ടിൻ എന്ന് പേരിടാൻ അമ്മ ആഗ്രഹിച്ചിരുന്നുവെന്ന് നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായ…