Akbar Aariyan

വാലിബൻ കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു പക്ഷേ പറയാൻ വന്നത് അതല്ല.ഈ പടം പ്രഖ്യാപിച്ച സമയം ഞാൻ പറഞ്ഞിരുന്നു മോഹൻലാലിന്റെ സ്റ്റാർ വാല്യൂ ഉപയോഗിക്കുക ലിജോയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന്. അതാണ് വാലിബനിൽ സംഭവിച്ചത്, വലിയ ബഡ്ജറ്റ് പടമാണേൽ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വാശി, So-Called പൊളിറ്റിക്സ്, എന്റെ സിനിമയിൽ നൂറുപേരെ അടിച്ചിടുന്ന ചോരയിൽ മുങ്ങി വരുന്ന നായകൻ ഉണ്ടാവില്ലെന്നത് ലിജോ ജോസ് പല്ലിശ്ശെരിയുടെ പൊളിറ്റിക്സാണ് എന്നാൽ പെൺവിഷയത്തിൽ ഇതേ പൊളിറ്റിക്സ് സിനിമയ്ക്ക് വേണ്ടന്നാണ് പണ്ട് അദ്ദേഹം പറഞ്ഞത്.

ഒരു വിഷയത്തിലേക്ക് വരുമ്പോൾ പൊളിറ്റിക്സ് വേണമെന്നും മറ്റൊരു വിഷയത്തിലേക്ക് വരുമ്പോൾ പൊളിറ്റിക്സ് വേണ്ടെന്നും പറയുന്നത് ന്യായമായ ഒരു കാര്യമായി തോന്നുന്നില്ല. നിങ്ങൾ ചെയ്യേണ്ടത് പൈസ കൊടുത്ത് കേറുന്ന പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് അതിൽ നിങ്ങൾ പൊളിറ്റിക്സ് നോക്കരുതെന്ന് തന്നെയാണ് പറയാനുള്ളത് സിനിമ ഡിമാൻഡ് ചെയ്യുന്ന രീതിയിൽ എന്ത് വൃത്തികേടും സിനിമയിൽ സംവിധായകന് ചെയ്യാം, പക്ഷേ എന്നുകരുതി നിങ്ങളുടെ പൊളിറ്റിക്സ് ഒരിക്കലും ഫോഴ്സ്ഡ് ആയിട്ട് കാണാൻ വരുന്ന പ്രഷകരുടെ മേലേ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്‌താൽ ആളുകൾ അതിനെ തിരിച്ചറിയും.

വളരെ ഓർഗാനിക് ആയിട്ട് പൊളിറ്റിക്സ് പറഞ്ഞ മലയാള സിനിമയിലെ മികച്ച കലാസൃഷ്ടിയായ “The great indian kitchen”ഉം ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയ കാതലും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്. ഇനി നിങ്ങൾക്ക് ആളുകളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ താല്പര്യമില്ലേൽ പിന്നെ പൈസ കൊടുത്ത് ആളുകളെ തിയേറ്ററിൽ എത്തിക്കാനുള്ള മാർക്കറ്റിംഗ് ചെയ്യരുത്. ഇമ്പ്രെസ്സ് ചെയ്യിക്കേണ്ടയിടത്ത് അത് ചെയ്യുക തന്നെ വേണം. മലയിക്കോട്ടെ വാലിബൻ മികച്ച സിനിമ തന്നെയാണ്. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയുള്ളോരു ചിത്രം പക്ഷേ ആ ചിത്രം ഡിമാൻഡ് ചെയ്യുന്ന ചില കച്ചവട മൂല്യങ്ങൾ ഉണ്ട്. നിങ്ങളെ വിശ്വസിച്ചു വലിയൊരു തുക തന്റെ ആദ്യ സംരംഭത്തിൽ തന്നെ ഇറക്കിയ നിർമാതാവിനെ മാനിച്ചെങ്കിലും വാലിബന്റെ ഗംഭീര വരവുകൾ ഉള്ള സീനുകളിൽ അൽപം സിനിമറ്റിക് ഫീൽ തോന്നുന്ന പത്ശ്ചാതല സംഗീതം കൂട്ടി ചേർക്കാമായിരുന്നു.

നിങ്ങളെ പോലുള്ള ആളുകൾ പൊളിറ്റിക്സ് കെട്ടിപിടിച്ചു ഇരിക്കുമ്പോൾ ഇതൊന്നും ഇല്ലാതെ പ്രേക്ഷകര് നെഞ്ചിലേറ്റിയ അനേകം സംവിധായകരും എഴുത്തുകാരും ഉണ്ടിവിടെ. അതിന് അവസാനമായി സംഭവിച്ച ഏറ്റവും വലതും മികച്ചതുമായ ഉദാഹരണമാണ് സംവിധായകൻ സച്ചി. മലയാളത്തിന്റെ മോഹൻലാലിനെ കൊണ്ട് നായികയോട് “നിന്റെ അമ്മിഞ്ഞ എന്റെ മേലേ മുട്ടരുതെന്ന്” പറയിച്ച സച്ചി. അദ്ദേഹത്തെ ആരെങ്കിലും ആ പടത്തിന് ശേഷം കല്ലെറിഞ്ഞോ? പുരുഷത്വത്വം ആറാടി നിന്ന അയ്യപ്പനും കോശിയും പോലൊരു മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സ്‌ സിനിമയിൽ വാണിജ്യപരമായ വിജയ സാധ്യത കണക്കിലെടുത്ത് മാസ്സ് സീനുകൾ ചേർത്ത് വെച്ചതും ഇതേ സച്ചിയാണ്. കോടതിയും കേസുമായി നടന്ന ദിലീപിനെ വെച്ചു പടം എഴുതിയ സച്ചിക്ക് പൊളിറ്റിക്സ് ഇല്ലെന്നാണോ? സിനിമ ആവശ്യപ്പെടുന്ന പൊളിറ്റിക്സ് പറയാം പക്ഷേ പൊളിറ്റിക്സ് വാശിക്ക് വേണ്ടി ആവരുത്. ഞാനിതേ ചെയ്യൂ എന്നൊരു വാശി മാറ്റണം.

അറിവ് കൂടുമ്പോൾ അഭിപ്രായം കൂടുന്നവനാവണം മനുഷ്യൻ. അതിലൊരു തെറ്റുമില്ല. നിങ്ങളുടെ ആദ്യ ചിത്രമായ നായകന്നിൽ, സിനിമയിലെ “നായകൻ വില്ലന്മാരുടെ തല ചുറ്റിക്കയ്ക്ക്” തല്ലി പൊളിക്കുന്ന രംഗങ്ങൾ ഉണ്ട് പക്ഷേ അതെ അഭിപ്രായം അല്ലല്ലോ ഇപ്പോ നിങ്ങൾക്ക് ഉള്ളത്? അത് മാറിയില്ലേ? എന്തുകൊണ്ട്? അറിവ് കൂടി അതല്ല ശരിയെന്ന് തോന്നി, പക്ഷേ അതല്ല ശരി. നിങ്ങളുടെ സിനിമയ്ക്ക് ചുറ്റിക അടി ആവശ്യമെങ്കിൽ അത് വേണമെന്ന് തന്നെ വെക്കണം. പൊളിറ്റിക്സ് നോക്കരുത്. വാലിബന് കുറച്ചൂടെ ലൗഡ് bgm വേണമെന്നത് തന്നെയാണ് രണ്ട് തവണ കണ്ടപ്പോഴും തോന്നിയത്. വാശിക്ക് വേണ്ടി അത് മനഃപൂർവം വേണ്ടെന്ന് വെച്ചതായി തന്നെ ഫീൽ ചെയ്തു.വാലിബൻ പാർട്ട്‌ 2 കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷേ അതിൽ അൽപം കൂടെ സിനിമറ്റിക് ആയിട്ടുള്ള കാര്യങ്ങൾ ചേർക്കണം. വിട്ടുവീഴ്ച ഒരിക്കലും തെറ്റല്ല, നിങ്ങളുടെ ക്ഷമയേയും എങ്ങനേയും ഉത്പനത്തെ വിജയിപ്പിക്കണമെന്ന ഒരു സംവിധായകന്റെ ആത്യന്തികമായ ലക്ഷ്യവുമാണ് അവിടെ നിറവേറുക.എഴുത്തുകാരൻ സച്ചിയെ കാണാൻ അങ്ങോട്ട് വരട്ടെയെന്ന് ചോദിച്ചപ്പോൾ സംവിധായകൻ സച്ചി പറഞ്ഞത് “നിങ്ങളാണ് എഴുത്തുകാരൻ, ഞാനവിടെ വന്ന് കാണും” എന്നാണ്. അതാണ് വിട്ടുവീഴ്ച.

You May Also Like

‘മാളികപ്പുറ’ത്തിലെ ഗാനം, ‘ഹരിവരാസനം’ പുനരാവിഷ്‍കരിച്ച് ഉണ്ണി മുകുന്ദനും സംഘവും

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ…

നായകൻ അർദ്ധരാത്രി വിളിച്ച് വീട്ടിലേക്ക് വാ എന്ന് പറഞ്ഞാൽ പോയില്ലെങ്കിൽ അവസരങ്ങൾ നഷ്ടമാകുമെന്ന് മല്ലിക ഷെരാവത്

ഒരുകാലത്ത് ബോളിവുഡിലെ സെക്സ് ബോംബായിരുന്നു മല്ലിക ഷെറാവത്ത്. ഒരുകാലത്തു ബോളിവുഡിൽ നല്ല തിരക്കുള്ള താരമായിരുന്നു മല്ലിക…

മനോഹരമായ ചിരിയും നൃത്തവും മാത്രമല്ല പ്രേക്ഷകർ മഞ്ജുവിൽ നിന്ന് പ്രതീക്ഷിക്കുന്നത്

Sanuj Suseelan ഈ സിനിമയുടെ സംവിധായകനായ പ്രജേഷ് സെൻ ആണ് പഴയ ചാരക്കേസ് വിവാദ നായകനായ…

മെയ്‌ 1 ന് എസ്എൻ സ്വാമിയും കെ മധുവും നമുക്ക് വേണ്ടി എന്താണ് ഒരുക്കിവെച്ചിരിക്കുന്നത് ?

CBI 5 The Brain അജയ് പള്ളിക്കര CBI യുടെ നാല് പാർട്ടുകളും വീണ്ടും കണ്ട്…