ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള കുതിരകൾ -അഖാൽ -ടെകെ (AKHAL-TEKE )

Sreekala Prasad

കുതിരകളുടെ ഗണത്തിലെ മുന്തിയ ഇനമാണ് തുർക്മെനിസ്ഥാനിലെ സ്വർണകുതിരകൾ എന്നറിയപ്പെടുന്ന അഖാൽ – ടെകെ. തുർക്ക്മെനിസ്ഥാനാണ് ഇവയുടെ സ്വദേശം. വെയിലത്ത് ഈ കുതിരയ്ക്ക് സ്വർണ്ണ നിറമായിരിക്കും. കാരണം ശരീരത്തിൽ വെയിൽ തട്ടുമ്പോൾ അഖൽ തിളങ്ങും. ഈ തിളക്കമാണ് കാണികൾക്ക് സ്വർണ്ണ നിറമായി തോന്നുന്നത്. ജനിതകപരമായ പ്രത്യേകതകളാണ് ഇവയുടെ തിളങ്ങുന്ന രോമക്കുപ്പായത്തിനു പിന്നിലെന്ന് ശാസ്ത്രം പറയുന്നു.

ലോകത്ത് ഈ ഇനത്തിൽ പെട്ട 3,500 കുതിരകൾ മാത്രമേ ഇന്ന് ജീവനോടെയുള്ളു. സ്വർണ്ണ നിറത്തിലുള്ളവ മാത്രമല്ല കറുപ്പ്, കടും ബ്രൗൺ, എന്നീ നിറങ്ങളിലും ഈ ഇനം കുതിരകളെ കാണാറുണ്ട്.ചൈനക്കാർ ഈ കുതിരയെ സ്വർഗത്തിലെ കുതിരയെന്നാണു വിശേഷിപ്പിക്കുന്നത്. തുർക്ക്മെനിസ്ഥാന്റെ എംബ്ലങ്ങളിലും സ്റ്റാമ്പുകളിലും കറൻസിയിലുമെല്ലാം ഇവയെ കാണാൻ സാധിക്കും. വേഗത്തിലും വലിപ്പത്തിലും ശക്തിയിലും സൗന്ദര്യത്തിലുമൊന്നും അഖാൽ ടെകെയെ വെല്ലാൻ ആർക്കുമാകില്ല. തുർക്ക്മെനിസ്ഥാനിൽ ഇന്നും കുതിര പന്തയങ്ങൾക്കിറക്കുന്നത് ഈ കുതിരകളെയാണ്.

You May Also Like

സോപ്പ് കുളിക്കാനും തുണി കഴുകാനും മാത്രം അല്ല വേറെയുമുണ്ട് ഉപകാരങ്ങൾ, ചില ടിപ്പുകൾ

കുളിക്കാനും ,അലക്കാനും മാത്രമല്ലാതെ സോപ്പ് കൊണ്ട് മറ്റ് ഉപയോഗങ്ങള്‍ വല്ലതും ഉണ്ടോ?⭐ അറിവ് തേടുന്ന പാവം…

ആറേഴു തെങ്ങിന്റെ ഉയരത്തിൽ ആകാശത്തൊരു 360 ഡിഗ്രി കുളം; എങ്ങനെ ഇറങ്ങും ഇതിൽ ?

ആകാശത്തൊരു 360 ഡിഗ്രി കുളം; എങ്ങനെ ഇറങ്ങും ഇതിൽ ?⭐ അറിവ് തേടുന്ന പാവം പ്രവാസി…

വസ്ത്രങ്ങൾ ധരിക്കാതെ യാത്രക്കാർക്ക് പറക്കാൻ അനുവദിക്കുന്ന വിചിത്രമായ ആശയം

2008ൽ ആരംഭിച്ച ഈ സർവ്വീസിൽ ബോർഡിംഗ് സമയത്തും വിമാനം ഇറങ്ങുന്ന സമയത്തും യാത്രക്കാർ വസ്ത്രം ധരിക്കണമെന്നാണ് നിർദ്ദേശം.

ഇസ്രയേലിലെ ബങ്കറും സുരക്ഷാ മുറികളും

ഇസ്രയേലിലെ ബങ്കറും, സുരക്ഷാ മുറികളും അറിവ് തേടുന്ന പാവം പ്രവാസി ഇസ്രയേലിൽ ഭൂരിപക്ഷം വീടുകളോടും ചേർന്ന്…