Akhil B R

ഒരു നടനോ നടിയ്‌ക്കോ സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യാൻ കഴിയുന്നത് അവരെ സംബന്ധിച്ച് ഒരു പ്ലസ് പോയിന്റ് ആണെന്നതിൽ ആർക്കും തർക്കം കാണില്ല…അതിൽ തന്നെ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട അല്ലെങ്കിൽ അഭിനയിക്കുന്നത് പോലെ തന്നെ കഴിവ് വേണ്ട ഒരു കാര്യമാണ് സൗണ്ട് മോഡുലേഷൻ…സൗണ്ട് മോഡുലേഷൻ എന്ന് പറയുമ്പോ പ്രേം നസീർ ന്റെ സൗണ്ട് ജയറാം അനുകരിക്കുന്നത് പോലെ അനുകരണം അല്ല ഉദ്ദേശിക്കുന്നത്…ഒരു കഥാപാത്രത്തിന്റെ ഇമോഷൻസ് ,ഡയലോഗ് ഡെലിവറി, അതിന്റെ തന്നെ ഏറ്റക്കുറച്ചിലുകൾ, അങ്ങനെ എന്തായാലും അത് കഥാപാത്രം / കഥാമുഹൂർത്തം ആവശ്യപ്പെടുന്നത് പോലെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുക എന്നത് നിസ്സാര കാര്യമല്ല…

മണിച്ചിത്രത്താഴിൽ ഗംഗയിലെ നാഗവല്ലിയെ കുറിച്ച് മോഹൻലാൽ വിവരിയ്ക്കുന്ന രംഗം..ചന്ദ്രലേഖയിൽ ഹോസ്പിറ്റൽ സീനിൽ ഒരു പ്രത്യേക രീതിയിൽ സൗണ്ട് പുറത്തേയ്ക്ക് വരാത്ത രീതിയിലുള്ള ചിരി ചിരിക്കുന്നത്…ആറാം തമ്പുരാനിൽ വളരെ സൗമ്യമായി തന്നെ സംസാരിച്ചു തുടങ്ങി മഞ്ജു വാര്യരുടെ കഥാപാത്രത്തോട് ഭീഷണി കലർന്ന ടോണിലേക്ക് മാറുന്ന ഡയലോഗു ഉണ്ട്.. “ധാരാവിയിലെ ഒരു ചേരി ഒരൊറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട്..അങ്ങനെയുള്ള എനിക്ക് കുട്ടിയേയും കാരണവരെയും ഇവിടുന്നു ഇറക്കി വിടുക എന്നത് പൂ പറിക്കുന്ന പോലെ ഈസി ആയിട്ടുള്ള ഒരു കാര്യമാണ്..ഈ ഒരു സിമ്പിൾ ഡയലോഗിൽ തന്നെ ഓരോ സെന്റെൻസും ഓരോ മീറ്ററിൽ ആണ് അയാൾ

സംസാരിച്ചിരുന്നത്..ട്രാൻസ്ഫോർമേഷൻ ഡയലോഗുകൾ ആയാലും സെന്റിമെന്റൽ ആയാലും കോമഡി ആയാലും അങ്ങനെ എന്തായാലും അത് വളരെ കൃത്യമായി തന്നെ മോഹൻലാൽ നൽകാറുണ്ട്… സംവിധായകൻ രഞ്ജിത് തന്നെ ഒരു സദസ്സിൽ പറയുകയുണ്ടായി..കിലുക്കത്തിലെ “വട്ടാണല്ലേ” എന്ന ഒരു ഡയലോഗ്…വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വാക്ക്..പക്ഷെ ആ കഥാപാത്രത്തിന്റെ മുഴുവൻ ജീവിത വ്യഥയും ആ ഡയലോഗിൽ ഉണ്ട്.. അതാണ് ലാലിന്റെ ഗ്രേറ്റ്നെസ് എന്ന്..

ഇനി കാര്യത്തിലേക്ക് വരാം..ഒരു നടൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിന് വേണ്ടത് എന്താണോ അതിനു ഏറ്റവും അനുയോജ്യമായ ഡയലോഗ് പ്രസന്റേഷനും സൗണ്ട് മോഡുലേഷനും മോഹൻലാൽ തന്റെ കഥാപാത്രങ്ങൾക്ക് കൊടുക്കാറുണ്ട്..എന്നാൽ മോഹൻലാലിന്റെ ഏറ്റവും വീക്നെസ് ആയി എല്ലാരും പറയുന്ന വീക്നെസ് ആണെന്ന് എനിക്കും ബോധ്യമുള്ള ഒന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലെ സ്ലാങ് കൈകാര്യം ചെയ്യുന്നത്..മലയാള സിനിമയിലെ അഭിനേതാക്കൾക്ക് മാത്രമാണ് ഈ പഴി കേൾക്കേണ്ടി വരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്…കാരണം അഭിനയത്തിന് ഈ ഒരു അളവുകോൽ കൽപ്പിച്ചു കൊടുക്കുന്നത് ഇവിടുത്തെ പ്രേക്ഷകർ മാത്രമായിരിക്കും…

ഒരു അധ്യാപകൻ / വക്കീൽ സംസാരിക്കുന്നത് പോലെയാകില്ല ഒരു സാധാരണ ഗൃഹനാഥൻ സംസാരിക്കുന്നത്.തീർച്ചയായും പറയുന്ന വാക്കുകളിലും സംസാരത്തിലും ആ വ്യത്യാസം ഉണ്ടായിരിക്കും..അങ്ങനെയുള്ള വ്യത്യാസം മോഹൻലാൽ തന്റെ കഥാപാത്രങ്ങൾക്ക് നൽകാറുമുണ്ട്…മുള്ളൻകൊല്ലി വേലായുധന്റെയും സ്റ്റീഫൻ നെടുമ്പള്ളിയുടെയും സംസാര ശൈലി മാത്രം ശ്രദ്ധിചാൽ മതി.ഇത് രണ്ടും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കുവാൻ.ഒരു കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം അത് തന്നെ ധാരാളം..തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 100 ൽ അധികം പ്രാദേശികമായ സംസാര ശൈലികൾ അത്പോലെ അവതരിപ്പിച്ചു ഫലിപ്പിച്ചാലേ അയാൾ ഒരു മികച്ച നടൻ ആകു എന്നതൊക്കെ ഈ ഇട്ടാവട്ടത്തിലെ പൊട്ടക്കിണറ്റിനുള്ളിൽ മാത്രമാകും ഒരു മാനദണ്ഡം ആയി കണക്കാക്കുന്നത്…ലോകത്തു വേറെ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല… രാവണപ്രഭുവിലെ , പരദേശിയിലെ , പ്രണയത്തിലെ പ്രായം ചെന്ന ആളുടെ സൗണ്ട് മോഡുലേഷനും മദ്യപാനി കഥാപാത്രങ്ങൾ ഓരോന്നിനും കൊടുക്കുന്ന വൈവിധ്യങ്ങളും നേരത്തെ പറഞ്ഞ വോയിസ് കോൺട്രോളിന്റെയും മോഡുലേഷന്റെയും ചുരുക്കം ചില ഉദാഹരണങ്ങൾ ആണ്…

ലോകത്തു നടക്കുന്ന ഏതേലും ഒരു കഥയും അതിന്റെ തിരക്കഥയും വേറെ ഏത് ദേശത്തു വേണമെങ്കിലും കൊണ്ട്പോയി പ്ലേസ് ചെയ്യാം..അതിന്റെ കോൺടെന്റ് നു ഒരു മാറ്റവും സംഭവിക്കാതെ തന്നെ..പക്ഷെ ഒരു നൃത്ത അധ്യാപകൻ ആയ അല്ലേൽ സംഗീതജ്ഞനായ ഒരാളുടെ കഥ പറയുമ്പോൾ അത് ലോകത്തു ഏത് ഭാഷയിൽ ആയാലും ഏത് ദേശത്തു ആയാലും അതിനു ബേസിക് ആയി മുകളിൽ പറഞ്ഞത് കൺവിൻസിങ് ആയി ചെയ്തു ഫലിപ്പിക്കാൻ കഴിയുന്ന ആര്ടിസ്റ്റുകൾ തന്നെ വേണം..മോഹൻലാലിൻറെ ഏറ്റവും വലിയ പ്ലസ് ഉം അത് തന്നെ..

സിനിമയ്ക്ക് വേണ്ടി നൃത്തം അഭ്യസിച്ചു നൃത്ത അധ്യാപകൻ ആവാനും ഗുസ്തി അഭ്യസിച്ചു ഗുസ്തിക്കാരൻ ആവാനും മ്യൂസിക് കമ്പോസർ ആവാനും പാട്ടുകാരൻ ആവാനും കഥകളി ആര്ടിസ്റ് ആവാനും വക്കീൽ ആവാനും പോലീസ് ആവാനും അങ്ങനെ എന്ത് ആകാനും അയാൾക്ക് കഴിയും..മലയാള സിനിമയിലെ നായക നടന്മാരിൽ ഒരുപക്ഷെ മോഹൻലാലിന് മാത്രം സാധ്യമായ ഒന്ന്..ഇതൊക്കെ വെറുതെ കെട്ടിയാടുക മാത്രമല്ല കാണുന്നവരെ കൺവിൻസ് ചെയ്യുമ്പോൾ കൂടിയാണ് അയാൾ ലെജൻഡ് ആയി മാറുന്നത്..അപ്പോഴും തൃശൂർ ഭാഷ / കാസർഗോഡ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്ത മോഹൻലാൽ ഒക്കെ ഒരു നടൻ ആണോ എന്നുള്ള കരച്ചിലുകൾ മാത്രം ബാക്കി…ശെരിക്കും ചിരിയാണ് തോന്നുന്നത്..ഇതൊക്കെ ഒരു നടന്റെ അഭിനയത്തിന് മാർക്ക് ഇടാനുള്ള ടൂൾ ആണെന്ന് കരുതുന്നവരെ ഓർത്തു സഹതാപവും…

You May Also Like

അവിടെ സ്ത്രീകളും അവരുടെ ആൺകുട്ടികളും മാത്രമേയുള്ളൂ, മുതിർന്നവരായ പുരുഷന്മാരോ പെൺകുട്ടികളോ ഇല്ല, എന്താകും അതിലെ ദുരൂഹത ?

Raghu Balan · Evolution (2015) Country :France പൂർണമായും കടലാൽ ചുറ്റപ്പെട്ട ഒരു ദ്വീപ്..…

നടൻ വിജയ് ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവോ? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ച് …

തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നടന്മാരിൽ ഒരാളും വൻ ആരാധകരുള്ള പ്രശസ്ത ഇന്ത്യൻ താരവുമായ നടൻ…

ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’; രണ്ടാം ഷെഡ്യൂൾ ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു

ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’; രണ്ടാം ഷെഡ്യൂൾ ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു* അയ്മനം സാജൻ ദിലീപ്-റാഫി…

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’ ; ടീസർ റിലീസായി, ചിത്രം ഡിസംബർ രണ്ടാം വാരം റിലീസിന് എത്തും

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ടീസർ റിലീസായി, ചിത്രം ഡിസംബർ രണ്ടാം വാരം…