Akhil Baburaj

MOVIE- (COUNTDOWN 2019)

പലതരം മൊബൈൽ ആപ്പുകൾ നമ്മൾ ഉപയോഗിക്കുന്നവർ ആയിരിക്കും,എന്നാൽ നാം എപ്പോൾ മരിക്കും ഏത് സമയത്തു മരിക്കും എന്നു അറിയുന്ന ആപ്പ് ഉണ്ടെങ്കിൽ നമ്മൾ എന്താണ് ചെയ്യുക??? അത്തരത്തിൽ ഉള്ള ഒരു ചിത്രത്തെ പറ്റിയാണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.

Countdown (2019) - Rotten Tomatoesതുടക്കത്തിൽ 4 സുഹൃത്തുക്കൾ ഒരു പാർട്ടിക്ക് പോവുന്നു,അവിടെ വെച്ചു ഇവർ മേൽ പറഞ്ഞ പോലെ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയുന്നു,ആ കൂട്ടത്തിലെ ഒരു പെണ്ണ്കുട്ടിയുടെ മരണം ഉടൻ ഉണ്ടാകും എന്ന് ആപ്പിൽ കാണിക്കുന്നു,ആ കുട്ടി മരിക്കുകയും തുടർന്ന് ഉണ്ടാവുന്ന കാര്യങ്ങളും ആണ് പിന്നീട് സിനിമയിൽ കാണിക്കുന്നത്.

Countdown with Elizabeth Lail - "It Went Back" Clip - video Dailymotionനമ്മുടെ കഥ നായിക ക്വിന്ന് ഹാരിസ് ഒരു ഹോസ്പിറ്റൽ നഴ്‌സാണ്,ആ ഹോസ്പിറ്റലിൽ തന്റെ സഹപ്രവർത്തകർ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ക്വിന്നിന് അത് ഇൻസ്റ്റാൾ ചെയ്യണ്ടത് ആയിട്ടും വരുന്നു,ഒന്നാമത് വീട്ടിലെ പ്രശ്നങ്ങളും മറ്റു പ്രശ്‌നങ്ങളും മറു ഭാഗത്തു പോരാത്തതിന് ഇപ്പൊ പുതിയ പ്രശ്നം ഈ ഭാഗത്തും,താൻ നിശ്ചിത സമയത്തിനുള്ളിൽ മരിക്കും എന്നു കാണിക്കുന്നതും അതിനെ തരണം ചെയ്യാൻ ഉള്ള പെടാപ്പാടും ഒക്കെ ആയിട്ട് 1.30 മണിക്കൂർ നിങ്ങളെ ത്രിൽ അടിപ്പിച്ചു കൊണ്ടുപോകുന്ന ചിത്രം ആണ് ഇത്.

Review: 'Countdown' offers killer app not worth the time to download |  Datebookഒരിക്കലും നിങ്ങളെ ഈ ചിത്രം നിരാശപ്പെടുത്തില്ല.ഒരു അപ്പ് മൂലം ആപ്പിൽ ആകുന്ന ഒരു പാവം പെൺകുട്ടിയുടെ കഥന കഥ.. അല്പം ത്രില്ലും ഭയവും കൂടി കലർത്തിയ നല്ല ഒരു ചിത്രം. ചിത്രത്തിൽ ക്വിന്ന് ആയി എലിസബത്ത് ലെയ്ൽ വേഷമിടുന്നു

You May Also Like

മൊസ്സാദിന്റെ വെബ്‌സൈറ്റ് അനോണിമസ് ഹാക്ക് ചെയ്തു…!!!

അനോണിമസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന്‍ തയെബ് അബു ഷെഹാദ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേലിനു നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് അനോണിമസ് മൂര്‍ച്ച കൂട്ടിയിരുന്നു.

പ്രിയദർശന് എന്നും സിദ്ദിഖ് ഒരു വെല്ലുവിളി ആയിരുന്നു

Bineesh K Achuthan ചലച്ചിത്ര സംബന്ധിയായ ഒരു പൊതു പരിപാടിയിൽ – ഇന്നസെന്റിനെ ആദരിക്കുന്ന ചടങ്ങാണെന്ന്…

‘മ’ കൊണ്ടൊരു മത്തായി

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ചുങ്കക്കുന്ന് കൊട്ടാരത്തില്‍ കെ.വി. മത്തായി എന്ന മകാരം മത്തായി. മ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന വാക്കുകള്‍ കൊണ്ട് മാത്രം പ്രസംഗങ്ങളും പുസ്തകങ്ങളും എഴുതി ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ കരസ്ഥമാക്കിയ ആളാണ്‌.

ഫേസ്ബുക്കും ചില പുഴുക്കുത്തലുകളും

നിങ്ങളുടെ വിശ്വാസം ഏതും ആകട്ടെ മുറുകെ പിടിച്ചോളൂ. വിശ്വാസങ്ങളിലെ നന്മ നാടിനു പലവിധങ്ങളില്‍ ഉപകാരപ്രദമായിട്ടുണ്ട് അങ്ങനെ തന്നെ ആവുകയും വേണം. പക്ഷെ സുഹൃത്തേ.. പറയുന്നത് കൊണ്ടൊന്നും തോന്നരുത്.