Akhil Balachandran
Life (2017)
Genre: Sci-fi | Horror
ചൊവ്വ ഗ്രഹത്തില്‍ നിന്നും ശേഖരിച്ച് ജീവന്റെ സാമ്പിളിൽ പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു ആറ് അംഗ ബഹിരാകാശ സംഘം. പ്രാഥമിക ഘട്ടത്തിൽ അവരെ ശരിക്കും അത്ഭുതപ്പെടുത്തുകയാണ് ഈ ജീവന്റെ അംശം ചെയ്തത്, അതിനെ അവർ വിളിക്കുന്നത് കാൽവിൻ എന്നാണ്. എല്ലാം അവര് വിചാരിച്ച പോലെ തന്നെ നല്ല രീതിയിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് കാൽവിൻ തന്റെ അതിബുദ്ധി കാണിക്കാൻ തുടങ്ങിയത്. അവൻ ആറ് ബഹിരാകാശയാത്രക്കാരെ ഓരോന്നായി വേട്ടയാടാൻ തുടങ്ങുന്നതോടെ കാര്യങ്ങൾ സങ്കീർണമാക്കുന്നു.
ആദ്യ കാഴ്ച്ചയിൽ സിനിമ സമ്മാനിച്ച അതേ ഫ്രഷ്നസ് രണ്ടാം കാഴ്ചയിലും നൽകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. സിനിമാട്ടോഗ്രഫി, പശ്ചാത്തലസംഗീതം എല്ലാം മികച്ച നിൽക്കുന്നതായിരുന്നു, ക്ലൈമാക്സ് രംഗം ഒന്നൂടെ കാണാൻ വേണ്ടിയാണ് ഈ സിനിമ രണ്ടാം വട്ടവും മുഴുവൻ ഇരുന്ന് കണ്ടത്. ‘ഗ്രാവിറ്റി’ എന്ന സിനിമയുമായി ചില സാദൃശ്യങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ട്, എന്തായാലും അതിലും ത്രില്ലടിച്ച കാണാവുന്ന സിനിമയാണ് ലൈഫ് . ഒരു Claustrophobic ത്രില്ലർ എന്ന നിലയ്ക്ക് തൃപ്തി നൽകിയ ചിത്രം കൂടിയാണ് ലൈഫ്. ജേക്ക് ഗില്ലെൻഹാൽ, റെബേക്ക ഫെർഗൂസൺ, റയാൻ റെയ്നോൾഡ്സ് എന്നിവർ അഭിനയിച്ച ഈ ചിത്രം കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.