Akhil C Prakash
വിശാൽ കൃഷ്ണ റെഡ്ഡി എന്ന വിശാൽ തമിഴ് സിനിമയിലെ മുൻനിര നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. ചലച്ചിത്ര നിർമ്മാതാവ് ജി കെ റെഡ്ഡിയുടെ ഇളയ മകനായ വിശാൽ ചെന്നൈ ലയോള കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻസ് പഠിച്ചു. ആക്ഷൻ സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട അദ്ദേഹം തന്റെ നിർമ്മാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്ക് കീഴിൽ സിനിമകൾ നിർമ്മിക്കുന്നു. എന്നാൽ അടുത്ത കാലത്തായി വിശാലിന്റെ സിനിമകളുടെ വിജയ ഗ്രാഫ് കീഴോട്ടാണ്.
ഇപ്പോളത്തെ വിശാൽ സിനിമകൾ പരിശോധിച്ചാൽ ആക്ഷന് വേണ്ടി മാത്രം പടച്ചു വിടുന്ന സിനിമകളിലേക്ക് ചുരുങ്ങി പോകുന്നതാണ് കാണുന്നത് ഇരുമ്പ് തിര, തുപ്പരിവലൻ, അയോഗ്യ ഈ മുന്ന് സിനിമകൾ ആണ് വിശാൽ സിനിമകളിൽ അവസാനം വന്നതിൽ അത്യാവശ്യം കൊള്ളാം എന്ന് തോന്നിയത്. വിശാൽ എന്ന നടനെ പരമാവധി ഉപയോഗിച്ച ഒറ്റ സിനിമയെ ഉള്ളു.. അത് ബാല സംവിധാനം ചെയ്ത അവൻ ഇവൻ എന്ന സിനിമയിലെ വാൽറ്റർ വന്നങ്കമുടി എന്ന കതപാത്രം ആണ്. സൂഷ്മ അഭിനയം കൊണ്ട് ഞെട്ടിച്ച കതപാത്രം എന്ന് പറയാം…ആ സിനിമയിൽ എവിടെയും വിശാലിനെ കാണാൻ പറ്റില്ല. പൂർണമായും കഥാപാത്രം ആയുള്ള പകർന്നാട്ടം. കാത്തിരിക്കുന്നു ഇത് പോലൊരു വേഷപകർച്ചക്കായി.