വാളയാര്‍ ആളി കത്തിയപ്പോള്‍ എത്ര മനോഹരമായാണ് അട്ടപ്പാടി ഓപ്പറേഷന്‍ പൊലീസിനെ കൊണ്ട് ബ്രിട്ടാസ് ചെയ്യിച്ചത്

476

അഖിൽ കോട്ടാത്തല എഴുതുന്നു…

കേരളത്തില്‍ ഇന്ന് നടക്കുന്ന എല്ലാ പരിപാടികളും പിണറായി വിജയന് വേണ്ടി മുന്‍കൂര്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുന്ന ഉപദേശകന്‍ ആണ് ജോണ് ബ്രിട്ടാസ്. ആളെ കുറിച്ചു മാധ്യമരംഗത്തെ എല്ലാവര്‍ക്കും ഭംഗിയായി അറിയാം. വാര്‍ത്തയുടെ ആഴം, വാര്‍ത്തയുടെ ചലനം, അതുളവാക്കുന്ന ഗുണ ദോഷ സമ്മിശ്ര ഫലങ്ങള്‍ എല്ലാം കൃത്യമായി അറിയുന്ന വ്യക്തി.

ബിസിനസ് രംഗത്തെ അതികായകരുമായി പിണറായി നടത്തുന്ന ഒരു ബ്രിട്ടാസ് പരിപാടി ഉണ്ട്..നാം മുന്നോട്ട്.സത്യത്തില്‍ അത് കണ്ടപ്പോള്‍ ഹൃദയം നടുങ്ങി.ഒരു കാലത്ത് ബൂര്‍ഷകള്‍ എന്ന് വിളിച്ചു നശിപ്പിക്കാന്‍ നടന്ന അതേവര്‍ഗത്തിന്റെ ഉന്നമനത്തിനായി ഉപദേശങ്ങള്‍ കൊടുക്കുന്ന പിണറായി… ചെന്നായ്ക്ക് മുന്നിലിരിക്കുന്ന മാനിനെ പോലെ ആ ഉപദേശങ്ങള്‍ സ്വീകരിക്കുന്ന ബിസിനെസ്സുകാര്‍… അതെന്തോ ആവട്ടെ.. നന്നാവുന്നെങ്കില്‍ നന്നാവട്ടെ.

വാളയാര്‍ ആളി കത്തിയപ്പോള്‍ എത്ര മനോഹരമായാണ് അട്ടപ്പാടി ഓപ്പറേഷന്‍ പൊലീസിനെ കൊണ്ട് ബ്രിട്ടാസ് ചെയ്യിച്ചത്. അതുകൊണ്ടും വാളയാര്‍ കെട്ടില്ല എന്ന് കണ്ടപ്പോള്‍ UAPA ചുമത്തി ഒരു അറസ്റ്റ് നാടകം.നിങ്ങള്‍ കരുതുന്നുണ്ടോ ഈ വിഷയത്തില്‍ UAPA നില നില്‍ക്കും എന്നും ഇവന്മാര്‍ അകത്തു കിടക്കും എന്നും.ഒരിക്കലും ഇല്ല.ഈ പ്രതികളെ UAPA യില്‍ നിന്നും 100%ഒഴിവാക്കും എനിക്കുറപ്പാണ്. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കണം അതാണ് ലക്ഷ്യം.

ജനം എന്ത് സംസാരിക്കണം എന്ന് തീരുമാനിക്കുന്ന മോദി അജണ്ട ബ്രിട്ടാസ് പിണറായിക്ക് മനോഹരമായി ഉപദേശിച്ചു കൊടുക്കുന്നു.ബിജെപി യും ഇടത് സര്‍ക്കാരും തമ്മിലുള്ള ഒരു പാലം കൂടിയാണ് ബ്രിട്ടാസ്..ലാവ്ലിന്‍ നീട്ടി വെച്ചു പിണറായിയുടെ ജീവന്‍ നില നിര്‍ത്തി കൊടുക്കുന്ന ഇതേ ബിജെപി ബിഹാറി കൊച്ചു മരുമോന്റെ വിഷയത്തിലും കോടിയേരിയെ സഹായിച്ചു.കോടതി വിധി എന്നൊന്നും പറഞ്ഞു ഒരു സംഘിയും എന്നോട് തര്‍ക്കിക്കാന്‍ വരണ്ട.

മോദിക്കറിയാം കോടതി എന്ത് പറയണം എന്ത് പറയണ്ട എന്ന്.നിന്ന നില്‍പ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും ശശി കലയെ തൂക്കിയെടുത്ത കോടതി വിധി ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആണെന്ന് ബോധമുള്ളവര്‍ക്ക് ഊഹിക്കാം.ഹരിയാനയില്‍ ബിജെപി യെ എതിര്‍ത്തു 10 സീറ്റ് പിടിച്ച ജെജെപി യെകൂടെ നിര്‍ത്തി സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ഒറ്റയടിക്ക് പരോള്‍ അനുവദിച്ചു ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചട്ടാലയുടെ പിതാവിനെ തീഹാര്‍ ജയിലില്‍ നിന്നും ഇറക്കി.

ആ ബിജെപിയുടെ സിബിഐ യ്ക്ക് ഇത്ര വര്‍ഷമായിട്ടും പിണറായി വിജയന്റെ ലാവ്ലിന്‍ ഒന്ന് പരിഗണിപ്പിക്കാന്‍ പോലും കഴിയുന്നില്ല ..ഹൊ എന്തൊരു കഷ്ടം.ഒരു DNA ടെസ്റ്റ് നടത്താന്‍ 2 വര്‍ഷം.അതുകൊണ്ട് ബിജെപിയുമായി ഇടതു പക്ഷം നടത്തുന്ന രഹസ്യ ബന്ധത്തിന്റെ സൂത്രക്കാരനും ബ്രിട്ടാസ് ജിയാണ്.അയാളുടെ കുതന്ത്രങ്ങള്‍ ആണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് അനുകൂലം ആയി മാറിയതും.സഖാവ് പ്രശാന്തില്‍ നിന്നും മേയര്‍ ബ്രോ യിലേക്ക് കാര്യങ്ങള്‍ നീക്കിയതും ബ്രിട്ടാസ് ബുദ്ധിയാണ്.

ബിജെപിക്ക് ഒരു മണ്ഡലത്തില്‍ വോട്ട് കൂട്ടി അതിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുന്ന നയം വിജയിച്ചു പൊരുന്നു. ബിജെപിയിലേക്ക് പോകുന്ന വോട്ടുകള്‍ കൂടുതലും കാലങ്ങള്‍ ആയി കോണ്‌ഗ്രെസ്സില്‍ പൊയ്‌കൊണ്ടിരുന്ന നായര്‍ വോട്ടുകള്‍ ആണ്..ഫലമോ കോണ്‌ഗ്രെസ്സും ബിജെപിയും മണ്ഡലത്തില്‍ മാന്യമായ വോട്ട് നേടി തോല്‍ക്കും.ഇനി നിങ്ങള്‍ നിങ്ങളുടെ ഫേസ് ബുക്കിന്റെ ടൈം ലൈനില്‍ മാത്രം പോയി നോക്കു. നിങ്ങള്‍ തലകുത്തി പ്രതിഷേധിച്ച ഓരോ പോസ്റ്റിന്റെയും അവസ്ഥ.

തിരുവനന്തപുരത്തെ ശ്രീജിത്ത് നിങ്ങളുടെ പ്രതിഷേധത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷി അല്ലേ..? ആര്‍ക്കാണ് നീതി കിട്ടിയത് ?ലോ അക്കാദമി സമരം എന്തൊക്കെ വിഷയമായിരുന്നു കേരളത്തില്‍ ഉണ്ടാക്കിയത് എന്നിട്ടെന്തായി പിന്നീട് . അതേ സ്ത്രീയുടെ വിജിലന്‍സ് കേസില്‍ കിടന്ന ഫ്‌ളാറ്റില്‍ 88 ലക്ഷം സര്‍ക്കാര്‍ മുടിച്ചില്ലേ.പ്രളയ ഫണ്ടുകള്‍ കട്ട് മുടിച്ചില്ലേ..? പറവൂരില്‍ ഒരു ദളിതനെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ട് പോയി അടിച്ചു കൊന്നില്ലേ. ജിഷ്ണു പ്രണോയ് ഘാതകരെ പിടിച്ചോ..? കാസര്‍ഗോഡ് വെട്ടി കൊന്ന പിള്ളേരുടെ പ്രതികള്‍ക്ക് വേണ്ടി കോടികള്‍ ചെലവാക്കി കേസിനു നടക്കുവല്ലേ.ശുഹൈബ് വധം എന്തായി ? ഗൂഢാലോചന തെളിഞ്ഞോ ? ഒന്ന് രണ്ട് ദിവസം കൊണ്ട് കേട്ടടങ്ങും പലതും.

ഇത് വെക്തമായി അറിഞ്ഞു കരുക്കള്‍ നീക്കി പോകുകയാണ് ബ്രിട്ടാസിലൂടെ പിണറായി.അതുകൊണ്ട് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് നീതി ലഭിക്കും വരെ പോരാടാന്‍ തയ്യാറാവുക.സോഷ്യല്‍ മീഡിയ വഴിയുള്ള പിന്തുണ രാഷ്ട്രീയ നേതാക്കള്‍ മുതലെടുക്കു.നീതി നടപ്പിലകട്ടെ കുതന്ത്രങ്ങള്‍ കാറ്റില്‍ പറക്കട്ടെ.

Advertisements