കേരളത്തിലെ ഏറ്റവും വലിയ സംഘടിത കൊലപാതക കേന്ദ്രങ്ങളാണോ സഭകൾ ? സിസ്റ്റർ ലിൻഡ മുതൽ മേബിൾ ജോസഫ് വരെ !

39

Akhil R P യുടെ പോസ്റ്റ്

കേരളത്തിലെ സഭാചരിത്രത്തിലെ മുപ്പതാണ്ടുകൾ സിസ്റ്റർ ലിൻഡ മുതൽ മേബിൾ ജോസഫ് വരെ..

ഈ മൂന്ന് പതിറ്റാണ്ടിനിടെ മഠങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത് 18 കന്യാസ്ത്രീകൾ .അതിൽ തന്നെ നീണ്ട 28 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലായി കോടതി വിധിയുണ്ടായ അഭയ കൊലക്കേസ് ഒഴികെ ബാക്കി കേസുകളൊക്കെ എവിടെ വരെ എത്തി എന്ന് നമുക്കൊക്കെ അറിവുള്ളതാണ്. കന്യാസ്ത്രീ മരണങ്ങളൊന്നും വാര്‍ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍, കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകൾക്ക് ന്യൂസ് വാല്യു ഇല്ലാതെ ആകുന്നു അല്ലേൽ ആക്കുന്നു, ദുരൂഹമരണങ്ങള്‍ ആത്മഹത്യയും, സ്വാഭാവിക മരണങ്ങളാക്കിയും എഴുതിത്തള്ളാന്‍ പലരും പരസ്യമായും രഹസ്യമായും ഇറങ്ങിത്തിരിച്ച സംഭവങ്ങളിൽ ചിലതെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലുകള്‍ മൂലമാണ് വാര്‍ത്തയായത്. നിരവധി മരണങ്ങള്‍ മുതല്‍ ലൈംഗികാരോപണങ്ങള്‍ വരെ സഭകള്‍ ഇടപെട്ട് ഒതുക്കിതീര്‍ത്തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

May be an image of 1 person and text(ലിസ്റ്റിന് കടപ്പാട്)

 1. 1987: വാഗമണ്ണിലെ എസ്.എച്ച് മഠത്തിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിൻഡ
 2. 1990: കൊല്ലം തില്ലേരിയിൽ കൊല്ലപ്പെട്ട സിസ്റ്റർ മഗ്‌ദേല
 3. 1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയ
 4. 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേഴ്‌സി
 5. 1994: പുൽപള്ളി മരകാവ് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ആനീസ്
 6. 1998: പാലാ കോൺവെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റർ ബിൻസി
 7. 1998: കോഴിക്കോട് കല്ലുരുട്ടി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജ്യോതിസ്
 8. 2000: പാലാ സ്‌നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ പോൾസി
 9. 2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ ആൻസി വർഗീസ്
 10. 2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റർ ലിസ
 11. 2008: കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അനുപ മരിയ
 12. 2011: തിരുവനന്തപുരം പൂങ്കുളത്തെ കോൺവെന്റിലെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേരി ആൻസി
 13. 2015 : പാലായിലെ ലിസ്യൂ കോൺവെന്റിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അമല
 14. 2015 : വാഗമൺ ഉളുപ്പുണി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിസ മരിയ
 15. 2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുർ കോൺവെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റർ സൂസൻ മാത്യു.
 16. 2020: തിരുവല്ലയിലെ മഠത്തിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ
 17. 2021 : കാക്കനാട് വാഴക്കാലയിൽ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡോട്ടേസ് ഓഫ് സെന്റ് തോമസ് കോൺവെന്റിലെ സിസ്റ്റർ ജെസീന തോമസ്
 18. കൊല്ലം കുരീപ്പുഴയിൽ കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേബിൾ ജോസഫ്.

കന്യാസ്ത്രീയെ കാണാതായാൽ ആദ്യം തിരയേണ്ട സ്ഥലം മഠത്തിലെ കിണറുകളിൽ ആണ് എന്നത് ശീലമായി മാറിയിരിക്കുന്നു, കേരളത്തിലെ ഏറ്റവും വലിയ സംഘടിത കൊലപാതക കേന്ദ്രങ്ങളായി സഭയും അതിന്റെ കീഴിലെ മഠങ്ങളും ,പണത്തിന്റെ ഹുങ്കും അധികാര കസേരകളിലെ സ്വാധീനവും ഉപയോഗിച്ച് എന്തും തേച്ചുമായ്ച്ച് കളയാം എന്ന ഉറപ്പുള്ള വെള്ളകുപ്പായമണിഞ്ഞ ചെകുത്താൻമാർ അടുത്ത ഇരയെ തിരയുകയാവും .