ആദ്യ നാളുകളിലെ തപ്‌സിയല്ല ഇന്നത്തെ തപ്‌സി

0
341

Akhil Sreekumar

വെട്രിമാരന്റെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച ധനുഷ് ചിത്രം ആടുകളതിലൂടെയാണ് തപ്‌സി എന്ന പഞ്ചാബി വേരുകളുള്ള ഈ ദില്ലി പേൺക്കുട്ടി സിനിമാലോകത്ത് തൻറെ കാല്ലെടുത്തു വെക്കുന്നത്. തൃഷ ആവതരിപ്പിക്കേണ്ടിയിരുന്ന ആ വേഷത്തിലേക്കു തപ്സി എത്തിപ്പെടുന്നത് മോഡലിംഗ് രംഗത്തുള്ള തന്റെ പരിചയം മാത്രം കൈമുതലക്കിയാണ്.

പഠിത്തത്തിൽ മിടുക്കിയായിരിക്കുന്നു തപ്സീക്ക് ചെറുപ്പം മുതൽക്കേ IITyil എഞ്ചിനീയറിംഗിന് പ്രവേശനം നേടുക എന്നത് വലിയ സ്വപ്നമായിരുന്നു. കുസൃതികാരിയായിരുന്ന ആ പെൺകുട്ടിക്ക് തൻ്റെ ആ ആഗ്രഹം സഫലമാക്കൻ സാധിച്ചില്ലെങ്കിലും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ഉയർന്ന മാർക്കോട് കൂടി തന്നെ ബിരുദം നേടാൻ കഴിഞ്ഞു. തുടർന്ന് മോഡലിംഗ് രംഗത്ത് തൻ്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ അവർക്കായി. സിനിമയിൽ തൻ്റെ ആദ്യനാളുകളിൽ വലിയ പ്രൊഡക്ഷൻ ചിത്രങ്ങളിലും സൂപ്പർ താര ചിത്രങ്ങളിലും നായിക ആവേണ്ടി വന്ന അവർക്ക് അർഹിക്കുന്ന രീതിയിൽ നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ കിട്ടിയില്ല എന്ന് തന്നെ പറയാം.

Taapsee Pannu talks about sexism, misogyny in industry, says 'been replaced  because hero's wife didn't want me in film'തുടർച്ചയായ പരാജയങ്ങൾ അവർക്ക് നിർഭാഗ്യ നായിക എന്ന പട്ടം മാത്രമേ നെടികൊടുത്തുള്ളു.. ബോളിവുഡിൽ എന്നും outsider ആയിരുന്ന അവർക്ക് തൻ്റേതായ സ്ഥാനം ലഭിക്കാൻ 2016il പുറത്തിറങ്ങിയ PINK വരെ കാത്തിരിക്കേണ്ടി വന്നു. തുടർന്ന് അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. തുടർച്ചയായ ഇടവേളകളിൽ സിനിമ അസ്വാധകർക്കിടയിൽ ചർച്ചയായ ചിത്രങ്ങൾ നൽകുവാൻ അവർക്കു കഴിഞ്ഞു. തപ്സീയുടെ പേരിൽ നിർമിക്കപ്പെടൂന്ന ചിത്രങ്ങൾ വരാൻ തുടങ്ങി. ‘മുൾക്കും’ ‘ബദലയും’ പോലെ ശക്തമായ രാഷ്ട്രീയം പറയൂന്ന സിനിമകൾ വന്നു. തപ്പട് പോലെ ശക്തമായ മനുഷ്യ പക്ഷ സിനിമ വരുന്നു. ഈ അടുത്ത കാലത്ത് അവരുടെതായി ഇറങ്ങിയ ചിത്രങ്ങൾ കാലാനുവർത്തിയാണോ എന്ന് കാലം തന്നേ തേളിയിക്കേണ്ടതാണ്. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയുക തന്നെ ചെയ്യാം, ഈ ചിത്രങ്ങൾ കാലം ആവശ്യെപ്പടുന്നവയും കാലഘട്ടത്തിന്റെയും ആണ്.

തൻ്റെ ചിത്രങ്ങൾ പറയുന്ന് രാഷ്ട്രീയത്തിന് അപ്പുറവും അവർ തൻ്റെ സ്വരം ഉയർത്തുന്നു എന്നത് അവരോടുള്ള പ്രിയവും ബഹുമാനവും പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. നടിയെന്നതിന് ഉപരിയായി മറ്റുകർമ്മമേഖലകളിൽ കൂടി വിജയക്കൊടി പാറിക്കന്ന തപ്സി സിനിമയെ വരും ചിത്രങ്ങളിലും ഒരു സാമൂഹിക പരിഷ്കരണ ഉപകരണം ആയി ഉപയോഗിക്കും എന്ന് തന്നെ പ്രത്യാശിക്കാം.