ഒരു നടി സൂര്യയുടെ നായികയായാൽ തീർച്ചയായും അവർ വിജയിയുടെയും നായികയാകും

0
104

Akhil Sreekumar

തമിഴ് സിനിമയും നായികമാരുടെ റോടേഷൻ പോളിസിയും

കഴിഞ്ഞ കുറച്ചു കാലങ്ങളായി തമിഴ് സിനിമയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് നായികമാരുടെ റോടേഷൻ പോളിസി. ഒരാൾ എല്ലാ മുൻനിരനായകൻമാരുടെയും നായികയാവുന്നു സ്വന്തമായി ഒരു അടയാളപ്പെടുത്തലും നടത്താതെ തിരശീലക്കു പിന്നിൽ മറയുന്നു. ആ ഇൻഡസ്ട്രയിലെ ഏറ്റവും വിപണിമൂല്യമുള്ള താരങ്ങളായ വിജയിയുടെയും സൂര്യയുടെയും കഴിഞ്ഞ പത്തുവർഷത്തെ നായികമാരുടെ കാര്യമെടുത്താൽ ഒരു പ്രേത്യേക പ്രവണത പ്രകടമാകും. ഒരു നടി സൂര്യയുടെ നായികയായാൽ തീർച്ചയായും അവർ വിജയിയുടെയും നായികയാകും.

പലപ്പോഴും ആ ഇൻഡസ്ട്രിയൽ ഒട്ടും എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത ഒരാൾ ഇവരുടെ ആരുടെയെങ്കിലും നായികയാകും. സ്വാഭാവികമായും മറ്റേയാളുടെ തൊട്ടടുത്ത ചിത്രത്തിൽ ഇവർ തന്നെയാകും നായിക. വെറും കെട്ടുവേഷങ്ങൾ ആകുന്ന ഈ നായികമാർ പെട്ടെന്ന് തന്നെ മാറ്റിസ്ഥാപിക്കപെടുന്നുമുണ്ട്. രണ്ടോമൂന്നോ ചിത്രങ്ങളിൽ കൂടുതൽ ഇവരെ അവരുടെ നായികമാരായി കാണാറില്ല.

പിന്നീട് ഈ നായികമാർ താരമൂല്യത്തിൽ രണ്ടാം തരക്കാരുടെ നായികമാരാവും. ഇവരിൽ കഴിവും വിപണിമൂല്യവും ഉള്ളവർ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ വേഷമിടുന്ന ആശാവഹമായ കാഴ്ചയും ഇടക്ക് നാം കാണാറുണ്ട്. കഥയുടെ ഫോര്മുലയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താത്ത നായകന്മാർ ആകെ വരുത്തുന്ന മാറ്റം നായികയെയും സൈഡ് കിക്കിനെയും തുടരെ മാറ്റുക എന്നതാണ്.
ഇവരുടെ നായികയാവുന്നത് തങ്ങളുടെ റീച്ച് കൂട്ടും എന്നല്ലാതെ കലാപരമായ മറ്റൊരു നേട്ടവും നായികമാർക്ക് ലഭിക്കുന്നില്ല. ആഴ്ച്ചര്യപെടുത്താത്ത മറ്റൊരു വസ്തുത എന്തെന്നാൽ അങ്ങനെ ഇന്ന ആൾ വേണം എന്ന തരത്തിൽ ഉള്ള നായികാകഥാപാത്രങ്ങൾ ഒട്ടും തന്നെ ഉണ്ടായിട്ടില്ല എന്നതാണ്.

Soorari Pottruവിലെ ബൊമ്മി ഒരു നല്ല മാറ്റത്തിന്റെ തുടക്കമാവും എന്ന് തന്നെ കരുതാം. ബോളിവുഡിൽ വിദ്യാബാലനും താപ്‍സിയും ഒക്കെ സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാതെ തന്നെ തങ്ങളുടേതായ ഒരു പാത വെട്ടിതെളിയിച്ചിട്ടുണ്ട്.
So it is not a necessity to pair opposite a big hero to be a big heroine. You certainly can carve your own path. Say no to being a showpiece in a big hero’s film as it never happens the other way round.
PS: All the actresses in the frame; some of them who are really good have acted in not so good roles in bigger star films(I think for the sake of it). This is what I intend.