എന്റെ ചേട്ടനെ പരിഹസിക്കരുത്, ആക്ഷേപിക്കരുത്, നിയമനടപടി സ്വീകരിക്കരുത്, അറസ്റ്റ്‌ ചെയ്യിക്കരുത്

1115

മനോരമ വാർത്താ അവതാരകൻ അയ്യപ്പദാസിന്റെ ഭാര്യ അയ്യപ്പദാസിന് വേണ്ടി ക്ഷമ അപേക്ഷിച്ചുകൊണ്ടു പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് വായിച്ചാൽ പ്രത്യക്ഷത്തിൽ അയ്യപ്പദാസിനെ ഭാര്യ ട്രോളിയതാണോ എന്ന് തോന്നിയേക്കാമെങ്കിലും സംഗതി അതല്ല. അഖില ദാസിന്റെ പോസ്റ്റ് വായിക്കാം

Akhila Das

“ഇന്നത്തെ counter point മുഴുവനും ഞാൻ കണ്ടു 8-9 ഞാൻ വളരെ സന്തോഷത്തോടെ സമാധാനത്തോടെ ആണ് debate കണ്ടത് പക്ഷെ, ആ ലൈവിന് ശേഷം ഉള്ള ദാസേട്ടനു social മീഡിയയിൽ നിന്നും കിട്ടിയ personal harassment നെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഹൃദയം പൊട്ടി പോകുന്ന അത്ര സങ്കടം ഉണ്ട്. എനിക്കെന്റെ മനസ് നീറുന്നു, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു ഓരോന്നൊക്കെ വായിക്കുമ്പോൾ കേൾക്കുമ്പോൾ ഒരു മനുഷ്യനെ ഇങ്ങനെ കൂട്ടത്തോടെ അപമാനിക്കരുത് please,

അതിനും വേണ്ടി എന്തു തെറ്റാണു ദാസേട്ടൻ ചെയ്തത് ഒരു ഫോൺ call attend ചെയ്തതിന്റെ പേരിൽ ഇങ്ങനെ രൂക്ഷമായി അരും അപമാനിക്കരുത് ദയവ് ചെയ്തു . എനിക്ക് നല്ല സങ്കടം ഉണ്ട്. എന്റെ ചേട്ടനെ എല്ലാരും കൂടിങ്ങനെ കുറ്റം പറയുമ്പോൾ അസഭ്യം പറയുന്ന കേൾക്കുമ്പോൾ ഞാൻ പൊട്ടി കരയുകയാണ് . എന്നാലും ഇന്ന് 8 മണിക് എന്താ സംഭവിച്ചതെന്ന് ആരെങ്കിലും ഒന്ന് ചിന്തിച്ചിട്ടാണോ ഇങ്ങനെ രൂക്ഷമായ ഭാഷയിൽ കമെന്റ് ഇടുന്നത് ?

5 മണിക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടാരുന്നു, അപ്പോഴാണ് പറഞ്ഞത് കോട്ടയത്ത്‌ രോഗികൾ ഉണ്ട് covid 19 positive ആയെന്നു. 8 മണിക് ചേട്ടൻ news വായിക്കുമ്പോഴും ആ വീട്ടിൽ ആംബുലൻസ് എത്തിയിട്ടില്ല നമുക്കു എല്ലാപേർക്കും അറിയാം ഒരാൾക്ക് പെട്ടെന്ന് ഒരു എമർജൻസി വന്നാൽ ഒരു ആംബുലൻസ് വിളിച്ചാൽ 5-10 മിനിറ്റിനുള്ളിൽ ആംബുലൻസ് വീടിന്റെ മുന്നിൽ എത്തിയിരിക്കും ഞങ്ങളുടെ നാട്ടിൽ. ഒന്നും ഒരിക്കലും ഒരു എമർജൻസി കേസിൽ delay ഉണ്ടാകാറില്ല ഇവിടെ. ഗുരുതരമായ ഒരു രോഗം ഉള്ളൊരു വ്യക്തിയെ രണ്ടു മണിക്കൂർ താമസിച്ചാണ് ഹോസ്പിറ്റലിൽ എത്തിയത് ഫോണിൽ സംസാരിക്കുമ്പോൾ പോലും അദ്ദേഹത്തിന് നല്ല ചുമ ഉണ്ടാരുന്നു.

സുഖമില്ലാതെ ഇരിക്കുന്ന ഒരു വ്യക്തിയോട് ആംബുലൻസ് ഇതുവരെ എത്തിയില്ലേ എന്ന് ചോദിക്കുന്നത് ഒരു തെറ്റ് ആണോ നമ്മുടെ നാട്ടിൽ ആയാലും അയൽപക്കത്തു ആയാലും സുഖമില്ലാത്തൊരു വ്യക്തിക്ക് ആശുപത്രിയിൽ പോകാൻ പെട്ടെന്ന് ഒരു വാഹനം എത്തിയില്ലെങ്കിൽ മനുഷ്യത്വം വിചാരിച്ചു വണ്ടിയൊന്നും വന്നില്ലേ എന്ന് സ്വാഭാവികമായും ചോദിക്കും. അത്തരം ഒരു ചോദ്യമല്ലേ ദാസേട്ടനും ചോദിച്ചുള്ളൂ അതിനെ രാഷ്ട്രിയ ലക്ഷ്യത്തോടെ സംസാരിച്ചു അപമാനിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ഇന്നത്തെ ചർച്ചയിൽ ദാസേട്ടൻ ഒരു രാഷ്ട്രിയവും പറഞ്ഞില്ല ഇല്ലാത്ത രാഷ്ട്രിയം ഒരു മനുഷ്യന്റെ മേൽ കുത്തി വയ്ക്കുന്നത്

എന്തിനാണ് ദാസേട്ടൻ ദാസേട്ടന്റെ തൊഴിൽ – ജോലി ആണ് ചെയ്യുന്നത് 8 മണിക് debate നടത്താൻ വന്നിരുന്നപ്പോൾ കോട്ടയം reporter വൈശാഖ് കൊമ്മട്ടിൽ important ആയിട്ടുള്ള ഒരു video news manorama news ഡെസ്കിൽ എത്തിച്ചു അതു കണ്ടില്ല കേട്ടില്ല എന്ന് വിചാരിക്കാൻ പറ്റില്ലല്ലോ കോട്ടയം reporter ലൈവിൽ ഒരു video കൊടുക്കാൻ പറഞ്ഞാൽ … കൊടുക്കണം എന്ന് ദാസേട്ടന്റെ മുകളിൽ ഉള്ളവർ ഓർഡർ ചെയ്താൽ ഒരു anchor നു വായിക്കാതിരിക്കാൻ പറ്റുമോ call connect ചെയ്താൽ ഒന്നും ചോദിക്കാതിരിക്കാൻ പറ്റുമോ manorama ചാനലിന്റെ CEO ദാസേട്ടൻ അല്ല CEO പറയുന്നത് അവതാരകർ ആയ ജീവനക്കാർക്ക് അനുസരിക്കേണ്ടി വരും ജോലി തിരക്കിനിടയിൽ ഉള്ള ഒരു official talk അതിനെ ആ രീതിക്കു കണ്ടാൽ പോരെ? എന്തിനു ഒരു മാധ്യമ പ്രവർത്തകന്റെ തൊഴിലിനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നു?

നിങ്ങൾക്കു എല്ലാപേർക്കും അറിയാം മുൻപ് ലോക്സഭാ നിയമസഭ election വന്നപ്പോ എന്റെ ദാസേട്ടൻ ഇ സംസ്ഥാനത്തെ 14 ജില്ലകളിലും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പൊതുജനങ്ങൾക്കു ഇടയിൽ വോട്ടു കവല നടത്താൻ പോയി അന്ന് ആ സമയത്തു നല്ല പെരു മഴയും ഇടിയും മിന്നലും ഉള്ളപ്പോഴും എന്റെ ദാസേട്ടൻ ആ മഴയത്തു നിന്ന് പ്രോഗ്രാം അവതരിപ്പിച്ചു കോട്ടയത്ത്‌ പോയപ്പോ ആ ഗ്രൗണ്ടിൽ നിന്ന് പൊരി വെയിലത്ത്‌ ഒരു കുട പോലും ഇല്ലാതെ നിന്ന് പ്രോഗ്രാം അവതരിപ്പിച്ചു ഇത്രക്ക് കഷ്ടപ്പെട്ട് ചില സമയത്തു ഊണും ഉറക്കവും ഇല്ലാതെ സ്വന്തം തൊഴിലിനോടുള്ള ആത്മാർത്ഥ കൊണ്ട് ജോലി ചെയ്യുന്ന ഒരു മനുഷ്യനെ ദയവ് ചെയ്തു ഇനിയും ആക്ഷേപിക്കരുത്, എന്റെ ചേട്ടനെ പരിഹസിക്കരുത്.

ദാസേട്ടന്റെ പേരിൽ നിയമനടപടി ആരും സ്വീകരിക്കരുത് , അറസ്റ്റ്‌ ചെയ്യാൻ മാത്രം എന്റെ ചേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല പലരും അങ്ങനെ പറയുന്ന കേട്ടു ഇന്നത്തെ ദാസേട്ടന്റെ സംഭാഷണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ദാസേട്ടന് വേണ്ടി ഞാൻ നിരുപാധികം മാപ്പ് ചോദിക്കുന്നു എല്ലാ പ്രേക്ഷകരോടും ക്ഷമിക്കണം എന്നെ ഓർത്തെങ്കിലും”