എവിടെ നിന്നാണ് ഈ പെൺകുട്ടി കയറി വന്നത് ?

0
105

Akhilesh Suresh

എവിടെ നിന്നാണ് ഈ പെൺകുട്ടി കയറി വന്നത് ?!!!

ഇടക്കാലത്ത് ഒരു പീരിയഡിൽ നിന്നും പുരുഷാധിപത്യം കൊടികുത്ത വാണിരുന്ന മലയാള സിനിമയിൽ, ഇപ്പൊ മാറ്റമുണ്ടായി സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം ഏറെ നൽകിക്കൊണ്ടും കേന്ദ്ര കഥാപാത്രങ്ങളായുമൊക്കെ ചിത്രങ്ങൾ ഉണ്ടാവുന്ന കാലമായിരിക്കുന്നു.എന്നിരുന്നാലും അങ്ങനെയൊരു ചെറിയ ചിത്രമുണ്ടാകുമ്പോൾ രജിഷയേയും നിമിഷയേയും അന്ന ബെന്നിനേയും മാത്രമാണ് ഇപ്പൊ സംവിധായകർ വിളിക്കാറുള്ളതെന്ന് തോന്നുന്നു.,അവരെ കുറ്റം പറയാൻ പറ്റില്ല, ഓപ്ഷൻസ് ചുരുക്കമല്ലേ.എന്തായാലും ആ ഓപ്ഷനുകൾക്കിടയിലേക്ക് ഒരു വാഗ്ദാനമാണ് മമിത ബൈജുവെന്ന പേര് എന്നു പറയാൻ തോന്നുന്നു.

Mamitha Baiju actress wiki, age, family, height, movies - breezemastiഒരു തുടക്കക്കാരിയായ ആക്ടറിന് ഉണ്ടാകുന്നതിലും ഉപരി,അല്ലെങ്കിൽ പ്രൊവൈഡ് ചെയ്യാൻ കഴിയുന്നതിലും ഉപരിയായ പക്വതയും സ്വാഭാവികതയും തന്റെ അഭിനയത്തിൽ കൊണ്ടുവരാൻ ഈ കുട്ടിക്ക് പറ്റുന്നുണ്ടെന്ന് തോന്നി.,വളരെ ഡ്രമാറ്റിക് ആയ രംഗങ്ങളിൽ-അത് ‘ഖൊ ഖൊ’യിലായാലും ‘ഓപ്പറേഷൻ ജാവ’യിൽ ആയാലും- ‘അതിനാടകീയത’ ഒഴിവാക്കി ഏച്ചുകെട്ടലും മുഴച്ചുനിൽക്കലും ഇല്ലാതെ ഒരാൾ അഭിനയിക്കുന്നതു കാണുമ്പോൾ എന്തൊ ഒരു ഒരു തൃപ്തി തോന്നും.,മമിതയുടെ അഭിനയത്തിൽ പൂർണ്ണതയുണ്ട്, കംപ്ലീറ്റ് പെർഫെക്ട് ആണ് എന്നൊന്നും പറയുന്നില്ലെങ്കിലും ഇപ്പറഞ്ഞ രംഗങ്ങളൊക്കെ ചെയ്യുമ്പൊ ഈ പെൺകുട്ടിയിൽ വല്ലാത്തൊരു ആത്മവിശ്വാസം ഉള്ളതായി കാണാം,അത് കാണുന്നവർക്ക് മനസ്സിലാക്കാനും കഴിയും,അതുള്ളവരെ കാണുന്നത് വളരെ കുറവാണ്.അതാണ് മമിതയെ പറ്റി പറയാൻ പ്രേരിപ്പിക്കുന്നതും.

Well..രജിഷയും അന്നയും നിമിഷയുമൊക്കെ എത്തിയിടത്തേക്ക് എത്താൻ ഇനിയും ദൂരമുണ്ടെങ്കിലും ആ ദൂരം നടക്കാൻ കഴിവുള്ള ആളാണെന്ന് തോന്നി മമിത,ഒരു കഥാപാത്രത്തെ കയ്യിലേക്ക് കൊടുത്താൽ അതിനോട് കഴിവിനറ്റം നീതി കാട്ടി അവതരിപ്പിച്ച് തരുന്നൊരു ആക്ടറുണ്ടായി വരുന്നത് എന്നും നല്ലതല്ലേ.!