രണ്ട് മിനട്ട് കൊണ്ട് മമ്മൂട്ടി,മോഹൻലാൽ,നസീർ, മധു,ജയൻ…ആരൊക്കെയാ ഈ പാട്ടിലഭിനയിച്ചത്

45

Akhilesh Suresh

ജയറാമിലെ അതുല്യനായ അനുകരണകലാകാരനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയൊരു ഗാനരംഗമായിരുന്നു ‘വെറുതെ ഒരു ഭാര്യ’യിലെ ‘മഞ്ഞിൽ കുളിക്കും രാവേറെയായ്’ എന്നത്. രണ്ട് മിനട്ട് കൊണ്ട് മമ്മൂട്ടി,മോഹൻലാൽ,പ്രേം നസീർ,മധു,ജയൻ ബാലചന്ദ്രമേനോൻ വഴി നെടുമുടിയിലൂടെ കടന്ന് അവസാനത്തെ നാൽപത്തഞ്ച് സെക്കന്റ് ഒരു ഐറ്റമുണ്ട്..ഉഫ്..!! വീഡിയോയിൽ ജയറാം ആയിരുന്നെങ്കിലും സ്ക്രീഷോട്ടെടുത്തപ്പോൾ അതിൽ സുരേഷ്ഗോപിയെയേ കാണുന്നുള്ളൂ. ഒരാളുടെ മാനറിസങ്ങളെ ഇത്ര പെർഫെക്ഷനോടെ ചെയ്യണമെങ്കിൽ എത്ര ആഴത്തിൽ അയാളെ ഒബ്സർവ് ചെയ്തിട്ടുണ്ടാവണം.സുരേഷ്ഗോപിയുടെ ആ നടപ്പും പിന്നിലേക്കുള്ള ആക്കവുമൊക്കെ അതേ പടി സമ്മർ ഇൻ ബത്ലഹേമിലെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ തെങ്കാശാപ്പട്ടണത്തിലെ ‘തെങ്കാശിത്തമിഴ്പൈങ്കിളി’ ഒക്കെയെടുത്ത് നോക്കിയാൽ കാണാൻ കഴിയും.എത്ര കൃത്യതയോടെ ജയറാം അത് അവതരിപ്പിച്ചിരിക്കുന്നൂ,അതും ആ ഗാനത്തോട് അത്രയും ചേർന്ന് നിന്നുകൊണ്ട് തന്നെ.!