Sajeesh T Alathur

Yojimbo (Chinese-1961)

വിഖ്യാത സംവിധായകനായ അകിര കുറസോവ സംവിധാനം ചെയ്ത ചിത്രം. LJP ക്ക് മലൈക്കോട്ടൈ വാലിബൻ ചെയ്യാൻ പ്രചോദനമായ ചിത്രം.ഒരു അജ്ഞാതനായ യോദ്ധാവ് ആ നാട്ടിലെത്തുകയാണ്. പക്ഷെ തെരുവെല്ലാം വിജനമാണ്. ജനലിലൂടെ ആളുകൾ പുതിയ ആളെ നോക്കുകയാണ്. അടുത്തു കണ്ട ഭക്ഷണശാലയിൽ അയാൾ ചെല്ലുന്നു. ഗോച്ചി എന്നയാളുടെതാണ് അത്. ആ യോദ്ധാവിനെ കണ്ടതും ഗോച്ചി ഈ നാട് വിട്ട് തന്നെ ഉടൻ സ്ഥലം വിടാൻ പറയുന്നു. കാരണം അന്വേഷിച്ചപ്പോൾ ഉഷിതോറ, സീബേ എന്നീ പരസ്പര ശത്രുതയുള്ള രണ്ട് ഗ്യാങ്ങുകളുടെ നിയന്ത്രണത്തിലാണ് ആ പ്രദേശം. പ്രദേശത്തെ ആധിപത്യം ആണ് അവരുടെ ഉദ്ദേശം. അവരുടെ ചെയ്തികൾക്കിടയിൽപ്പെട്ട് നരകിക്കുകയാണ് പാവം ജനങ്ങൾ.

ഇതറിഞ്ഞ യോദ്ധാവ് താൻ ഒന്ന് ഇടപെട്ട് ശരിയാക്കാൻ നോക്കട്ടെ എന്ന് പറയുന്നു. അയാളുടെ ധൈര്യവും, ആത്മവിശ്വാസവും കണ്ട ഗോച്ചി അയാൾക്ക് അവിടെ അഭയം നൽകുന്നു.പിന്നീട് പല സംഭവ വികാസങ്ങൾക്കും ആ നാട് വേദിയാകുന്നു.ഇതിലെ യോദ്ധാവ് ലാലേട്ടൻ്റെ വാലിബനും, ഗോച്ചി ഹരീഷ് പേരടിയുമെന്ന് വിശ്വസിക്കുന്നു. മലയാളവൽക്കരിക്കുമ്പോൾ ഉണ്ടാകുന്ന കഥാമാറ്റങ്ങളും ഉണ്ടാവാം. എങ്കിലും എവിടെ നിന്നോ നാടോടിയെപ്പോലെ എത്തി ഒരു നിയോഗം പോലെ ആ നാടിൻ്റെ രക്ഷകനായി സ്നേഹം പിടിച്ച് പറ്റി മറ്റെവിടേക്കോ മറ്റൊരു പ്രശ്നങ്ങൾ പരിഹരിക്കാൻ യാത്രയാവുന്ന വാലിബൻ .

You May Also Like

സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്നവരുടെ നാട്ടിൽ മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന ഒരു ഹോമിയോ ഡോക്ടർ

Firaz Abdul Samad ഫീൽ ഗുഡ് സിനിമകളുടെ കുത്തൊഴുക്കിൽ മുങ്ങി പോയിരുന്ന മലയാള സിനിമയിൽ, കഴിഞ്ഞ…

സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആകാൻ വേഷപ്പകർച്ചകളുമായി ടൊവിനോ, ‘നടികർ’ ടീസർ നടൻ മമ്മൂട്ടി പുറത്തിറക്കി (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ വാർത്തകൾ )

ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. വിവിധ വേഷപ്പകർച്ചകളിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്.

വരാഹരൂപമില്ലാത്ത കാന്താര, ആത്മാവില്ലാത്ത ശരീരം പോലെയായിരിക്കും , തൈക്കുടം ബ്രിഡ്ജ് എന്തുകൊണ്ടാണ് പലർക്കും അനഭിമതർ ആവുന്നത് എന്നറിയാമോ ?

Riyas Pulikkal വരാഹരൂപമില്ലാത്ത കാന്താര, ആത്മാവില്ലാത്ത ശരീരം പോലെയായിരിക്കും. തൈക്കുടത്തിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് തോന്നിയിട്ടാണ് ഹൈക്കോടതി…

ചിത്രശലഭത്തിലെ ദേവൻ എന്ന കഥാപാത്രം നമ്മുടെ മനസ്സിൽ വിങ്ങൽ നല്കിക്കൊണ്ടാണ് കടന്നു പോകുന്നത്

രാഗനാഥൻ വയക്കാട്ടിൽ മറക്കാനാവാത്ത മലയാള സിനിമകളിൽ ഇന്ന് പ്രശസ്ത സംവിധായനായ ശ്രീ K.B മധു സംവിധാനം…