“അക്കുവിൻ്റെ പടച്ചോൻ ” ട്രൈയിലർ

ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ ‘അക്കുവിന്റെ പടച്ചോൻ “എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.

മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്. മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു. സംഗീതസംവിധായകൻ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാർ ചെങ്ങമനാട്,അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക് നടേഷ് ശങ്കർ,സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.

എഡിറ്റർ-ജോമോൻ സിറിയക്, പ്രൊഡക്ഷൻ കൺട്രോളർ- റാഫി തിരൂർ,ആർട്ട്-ഗ്ലാറ്റൻ പീറ്റർ ,മേക്കപ്പ്- എയർപോർട്ട് ബാബു,കോസ്റ്റ്യൂംസ്-അബ്ബാസ് പാണവള്ളി, കളറിസ്റ്റ്-അലക്സ് വർഗീസ് (തപസി), സൗണ്ട് ഡിസൈനർ ബിജു യൂണിറ്റി,ഡിടിഎസ് മിക്സിംഗ്-ജിയോ പയസ്, ഷൈജു എം എം,സ്റ്റിൽസ്- അബിദ് കുറ്റിപ്പുറം,
ഡിസൈൻ-ആഷ്‌ലി ലിയോഫിൽ. “അക്കുവിൻ്റെ പടച്ചോൻ” ഉടൻ പ്രദർശനത്തിനെത്തുന്നു. പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

അജയ് വാസുദേവും, നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ചിത്രം; ചിത്രീകരണം പൂർത്തിയായി

അജയ് വാസുദേവും, നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻസൈക്കോ ത്രില്ലർ ചിത്രം; ചിത്രീകരണം പൂർത്തിയായി മാസ്…

ലവ് ടുഡേ’ ഹീറോക്കൊപ്പം മമിതാ ബൈജു

ഈ ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ പ്രശസ്ത സംവിധായികയായ സുധ കൊങ്കരയുടെ അടുക്കൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച കീർത്തിശ്വരനാണ്

ദുബായിൽ ഉല്ലാസബോട്ടിൽ ഹോട്ട് ലുക്കിൽ രാത്രി കാഴ്ച ആസ്വദിച്ച് സാനിയ ഇയ്യപ്പൻ

അനുദിനം ഫോട്ടോ ഷോട്ടുകളിലൂടെ ശ്രദ്ധ നേടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ…

ഞാനൊരു അനാഥക്കുഞ്ഞെന്നും അവിടെ ജീവിക്കണ്ടെങ്കിൽ തന്റെ വീട്ടിലേക്കു വരാനും സുരേഷ് ഗോപി പറഞ്ഞതായി കീർത്തി സുരേഷ്

നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. കീർത്തിയുടെ പുതിയ ചിത്രം…