0 M
Readers Last 30 Days

കടുത്ത പനിപിടിച്ചുകിടന്ന ജെയിംസ് കാമറൂൺ കണ്ട സ്വപ്നമായിരുന്നു ‘തന്നെ വധിക്കാൻ വന്ന റോബോട്ട്’, ടെർമിനേറ്റർ എന്ന സിനിമ അങ്ങനെ പിറവികൊണ്ടു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
174 VIEWS

Akshay AJ

സിനിമ സംവിധായകന്റെ കലയാണെന്നും അല്ലെന്നും തർക്കിക്കുന്നവർ നമുക്കിടയിൽ ഉണ്ട്.എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് കലകളുടെ സമ്മിശ്രണം ആണ് സിനിമ. സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രഹകൻ, അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ കലകളെ മികച്ച രീതിയിൽ അവതരിപ്പിക്കുമ്പോൾ ആണ് നല്ല ഒരു സിനിമ ഉണ്ടാവുന്നത്.പക്ഷേ എന്നെ അസൂയപ്പെടുത്തുന്നത് സംവിധായകൻ തന്നെ ആണ്.കാരണം, അയാളുടെ കണ്ണിലൂടെ ആണ് നമ്മൾ ആ സിനിമ ആസ്വദിക്കുന്നത്.അയാളുടെ ഇമാജിനേഷൻ ആണ് നമ്മളുടെ ഉള്ളിൽ അത്ഭുതം നിറക്കുന്നത്.
ബഡ്ജറ്റ്, എഡിറ്റിങ്,സെൻസറിങ് ഇങ്ങനെ ഒരുപാട് നൂലാമാലകൾ കടന്ന് പലതിലും കോംപ്രമൈസ് ചെയ്ത് ചെത്തിമിനുക്കിയെത്തുന്ന ഒരു സിനിമക്ക് നമ്മളെ ഇത്രയും പുളകം കൊള്ളിക്കാൻ പറ്റുമെങ്കിൽ സംവിധായകൻ തന്റെ അകക്കണ്ണിൽ കണ്ട സിനിമ ഇതിലും എത്രയോ മടങ് മികച്ചതായിരിക്കും.അത് തരുന്ന ഫീൽ എങ്ങനെ ഉണ്ടായിരിക്കും.

അകക്കണ്ണിൽ വിരിയുന്ന പരിമിതികൾ ഇല്ലാത്ത സിനിമയെ കുറിച്ചുള്ള ചിന്തയാണ് എന്നെ അസൂയാലുവാക്കുന്നത്.എന്നെ പോലുള്ള ഒരുപാട് പേരെ തന്റെ ഇമാജിനേഷൻ കൊണ്ട് അസൂയാലുക്കൾ ആക്കി തീർത്ത ഒരാളുണ്ട്.സാക്ഷാൽ ജെയിംസ് കാമറൂൺ.വളരെ innovative ആയ ആശയങ്ങളും മേകിങ്‌ സ്റ്റൈലുകളും ആണ് കാമറൂണിനെ വ്യത്യസ്തനാക്കുന്നത്.ആക്ഷൻ സിനിമകളിൽ പുതുമാനം തീർത്ത ടെർമിനേറ്ററും ഹോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളായ ടെറ്റാനികും അവതാറും മാത്രം മതി കാമറൂണിന്റെ ഹോളിവുഡിലെ പ്രതിഭാസങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ.അവതാറിന്റെ അടുത്ത ഭാഗങ്ങൾ അണിയറയിൽ ഒരുക്കുകയാണ് കാമറൂൺ ഇപ്പോൾ.

geeeeeeee 1

അവതാർ ആദ്യഭാഗം കാണാത്തവർ വിരളം ആയിരിക്കും.ഒരുപാട് പ്രശംസകൾ ഏറ്റ് വാങ്ങിയ സിനിമക്ക് വിമര്ശകരുമുണ്ട്.ലോകത്ത്‌ ഏറ്റവും കൂടുതൽ കലക്ഷൻ ഉള്ള സിനിമയാവാൻ മാത്രം ഇതിലെന്താ ഉള്ളത്‌?? ആദ്യം മുതൽ അവസാനം വരെ വി എഫ്‌ എക്സ്‌ ഉള്ളത്‌ കൊണ്ടൊ?? നല്ല വിഷ്വൽസ്‌ ഉണ്ടെന്ന് വിചാരിച്ച്‌ സിനിമയുടെ മുക്കാൽ ഭാഗം ആവുന്നത്‌ വരെ പ്രത്യേകിച്ച്‌ ഒന്നും നടന്നില്ലല്ലൊ.ഒരു സംവിധായകൻ എന്ന നിലയിലും എൻജിനീയർ എന്ന നിലയിലും ജെയിംസ്‌ കാമറൂൺ വൻ‍ വിജയം തന്നെയായിരുന്നു. അസാധാരണമായ ഇമാജിനേഷനും ഡയറക്റ്റോറിയൽ കാലിബറും ഉള്ള ഒരു വ്യക്തിക്ക് മാത്രമേ ഇങ്ങനെയൊരു ഫിലിം സാക്ഷാത്കരിക്കാൻ സാധിക്കൂ..

അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുകയാണ്.കാരണം ജീവിതത്തിലെ ഈ ഏടുകൾ ആണ് ഇത്രയും മികച്ച ഒരു സംവിധായകൻ ആക്കി കമാറൂണിനെ രൂപപ്പെടുത്തിയെടുത്തത്.1954 ഇൽ കാനഡയിലെ ഒരു സാധാരണ കുടുംബത്തിൽ ഇലട്രിക് എഞ്ചിനീയർ ആയിരുന്ന ഫിലിപ്പ് കാമറൂണിന്റെ മൂത്ത മകനായാണ് ജനനം.തുടർന്ന് ജെയിംസിന്റെ 17 ആം വയസ്സിൽ കുടുംബത്തോടെ കാലിഫോർണിയയിലേക്ക് കുടിയേറുകയായിരുന്നു.പഠന കാലഘട്ടത്തിൽ ഒരു സാധാരണ വിദ്യാർത്ഥി മാത്രം ആയിരിന്ന കാമറൂൺ ,കേളേജ് വിദ്യാഭ്യാസം പകുതിയിൽ ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു.

ട്രക്ക് ഡ്രൈവറിൽ നിന്ന് തുടങ്ങി, ജാനിറ്റർ ജോലികൾ വരെ ചെയ്ത്, ഒഴിവ് സമയങ്ങളിൽ എഴുത്തിൽ മുഴുകി ആയിരിന്നു ജീവിതം തള്ളി നീക്കിയിരുന്നത്.ഈ കാലഘട്ടത്തിലാണ് സിനിമ ഭ്രാന്ത് തലയ്ക്ക് പിടിയ്ക്കുന്നത്.ലൈബ്രറികളിൽ നിന്ന് special effect കളെ കുറിച്ചുള്ള ധാരാളം ബുക്കുകൾ വായിച്ച്, സിനിമ സാങ്കേതിക വിദ്യകളെ കുറിച്ച് അറിവുകൾ നേടി.ഇതേ സമയം അമേരിക്കയിൽ തരംഗം സൃഷ്ടിച്ച് കൊണ്ട് ‘ Star Wars’ റിലീസ് ആകുന്നു.സ്റ്റാർ വാർസ് കണ്ട് ആവേശം മൂത്ത കാമറൂൺ ,ട്രക്ക് ഡ്രൈവർ ജോലി ഉപേക്ഷിച്ച് സിനിമ മോഹങ്ങളുമായി ഹോളിവുഡിലേക്ക് തിരിച്ചു.കടം വാങ്ങിയ പണം ഉപയോഗിച്ച് Xenogenesis എന്ന sci-fi ഷോർട് ഫിലിം നിർമിച്ച് direction പടിച്ചായിരുന്നു തുടക്കം.തുടർന്ന് വിവിധ സിനിമകളിൽ art director,production designer,special effect director തുടങ്ങിയ ജോലികൾ ചെയ്തു.ആയിടെയാണ് ‘Pirahna’ യുടെ രണ്ടാം ഭാഗത്തിൽ ഡയറക്ടർ ആകാൻ അവസരം ലഭിക്കുന്നത്.സിനിമയിലെ പ്രൊഡ്യൂസറും യഥാർത്ഥ സംവിധായകനും തമ്മിൽ തെറ്റി പിരിഞ്ഞപ്പോൾ കാമറൂണിന് അവസരം ലഭിക്കുകയായിരുന്നു.

fefef 1 3Pirahana യുടെ ഷൂട്ടിങ്ങിനിടെ കടുത്ത പനി പിടിച്ചു കിടന്നിരുന്ന രാതിയിലാണ് ,ഭാവിയിൽ നിന്ന് തന്നെ വധിക്കാനായി വരുന്ന റോബോട്ടിനെ കുറിച്ച് സ്വപ്നം കാണാൻ ഇടയാകുന്നത്..ഈ സ്വപ്നത്തിൽ നിന്ന് inspire ചെയ്താണ് പിന്നീട് തന്റെ കരിയർ തന്നെ മാറ്റി മറിച്ച ‘ Terminator ‘ ന്റെ തിരക്കഥ കാമറൂൺ രചിക്കുന്നത്.
Terminator ന്റെ തിരക്കഥയുമായി നിരവധി പ്രൊഡക്ഷൻ സ്റ്റുഡിയോകളെ കാമറൂൺ സമീപ്പിച്ചു. എന്നാൽ മിക്കവരും സ്ക്രിപ്പ്റ് വാങ്ങാൻ താതപര്യം കാണിച്ചെങ്കിലും പരിചയ സമ്പത്ത് കുറഞ്ഞ പുതുമുഖത്തിനെ സംവിധായകനാക്കാൻ തയ്യാറായില്ല.തുടർന്ന് തന്നെ സംവിധായകൻ ആക്കാമെന്ന കരാറിൽ 1$ നാണ് തിരക്കഥ കാമറൂൺ വിൽക്കുന്നത്.സിനിമയിലെ സുപ്രധാന റോളായ Cyborg വില്ലനായി Arnold നെ കാസ്റ്റ് ചെയ്തതും കാമറൂൺ തന്നെയായിരുന്നു.പ്രൊഡക്ഷൻ കമ്പനിയുടെ സകല മുൻവിധികളെയും തിരുത്തികൊണ്ട് Terminator തരംഗം സൃഷ്ടിച്ചു.വളരെ low profile ലിൽ നിർമിച്ച സിനിമ പ്രേക്ഷകർക്കിടയിൽ വളരെ ,പോപ്പുലറായി വൻ വിജയം കൊയ്തു.അമേരിക്കൻ Pop culture ലെ പ്രധാന ഏടുകളിൽ ഒന്നായാണ് ടെർമിനേറ്റർനെ വിശേഷിപ്പിക്കുന്നത്.കാമറൂണിന്റെ തലവര തന്നെ മാറിമറഞ്ഞു കൂടെ അർണോൾഡിന്റെയും.

പല ബോക്സ് ഓഫീസ് റെക്കോര്ഡുകളും തകർത്ത് Terminator 2 ഹോളിവുഡിലെ ആക്ഷൻ സിനിമകളിൽ milestone ആയി മാറി.കാമറൂണിന്റെ മികവാർന്ന സംവിധാനവും പുതുമയാർന്ന കഥയും അർണോൾഡിന്റെ അസാധ്യ പ്രകടനവും സ്‌ക്രീൻ പ്രസൻസും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.തുടർന്നാണ് കാമറൂണിന്റെ അടുത്ത മാസ്റ്റർ പീസ് പിറക്കുന്നത്.ലോകത്തെ ഞെട്ടിച്ച ടൈറ്റാനിക് ദുരന്തത്തിന്റെ പശ്ചാലത്തിൽ ഹൃദയ സ്പർശിയായ പ്രണയ കഥ പറഞ്ഞ ‘ Titanic ‘ ഹോളിവുഡ് ചരിത്രത്തിലെ സുപ്രധാന ഏടുകളിൽ ഒന്നായി മാറി.1997 ഇൽ റീലീസ് ആയ ടെറ്റാനിക് സകല ബോക്സ് ഓഫീസ് റെക്കോർടുകളും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ പണം വാരി പടമായി മാറി.ഹോളിവുഡിൽ മാത്രമല്ല ജാപ്പനീസ്,ചൈനീസ് ,യൂറോപ്യൻ സിനിമ ഇന്ഡസ്ട്രികളിലും ടൈറ്റാനിക് industry hit ആയിരിന്നു.സാധാരണ ഹോളിവുഡ് സിനിമ കാണാത്തവർ വരെ ടൈറ്റാനിക് കാണാനായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ തടിച്ചു കൂടി.അത്ഭുതകരമായ വിജയത്തിനൊപ്പം best Picture,best director തുടങ്ങി 11 ഓസ്‌കാർ അവാർഡുകൾ ടൈറ്റാനിക് വാരിക്കൂട്ടി.

wwwqqq 5ടൈറ്റാനിക്കിലെ ജാക്ക് & റോസ് പ്രണയം കാമറൂണിന്റെ ഇമാജിനേഷൻ മാത്രമാണ് എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്.സംവിധാനമികവിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. അതേ പോലെ സിനിമയിൽ ജാക്ക് നായികയായ റോസിന്റെ ഒരു ചാർക്കോൾ പെയിന്റിങ്ങ് വരക്കുന്നുണ്ട്‌. യഥാർത്ഥത്തിൽ സിനിമക്ക് വേണ്ടി അത് വരച്ചത് കാമറൂൺ തന്നെയാണ്.ടൈറ്റാനിക്കിന് ശേഷം 10 വർഷത്തോളം കാമറൂൺ സംവിധാനത്തിൽ നിന്ന് വിട്ട് നിന്നു.Avatar എന്ന ദൃശ്യ വിസ്‌മയം ഒരുക്കി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു തിരിച്ചു വരവ്.ടൈറ്റാനിക് തീർത്ത ബോക്സ് ഓഫീസ് റോക്കോര്ഡുകൾ തകർക്കാൻ വീണ്ടും കാമറൂൺ തന്നെ വരേണ്ടി വന്നു.2009 ഇൽ റിലീസായ Avatar ,$2 billion കളക്ഷൻ നേടുന്ന ആദ്യ സിനിമയായിരുന്നു.കൊമേർഷ്യൽ സിനിമ എന്നതിലുപരി അവതാർ കൈകാര്യം ചെയ്ത കഥയും രാഷ്ട്രീയവും പ്രസക്തമായിരുന്നു.

ഞാൻ ഇൻട്രോയിൽ പറഞ്ഞത് പോലെ പലരും അവതാർ ഒരു സംവിധായകന്റെ ചിത്രം എന്ന് പറയുന്നു…എന്ത് കൊണ്ട് ?.നമുക്ക് നോക്കാം.ജെയിംസ് കാമറൂൺ എന്ന സംവിധായകന് മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ് അവതാർ എന്ന് ആ സിനിമയുടെ ആഴങ്ങളിൽ ചെന്ന് പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.
കാമറോണിനെ ലോക സിനിമയുടെ തന്നെ എൻജിനീയർ എന്നാണ് വിശേഷിപ്പിക്കുന്നത്.തന്റെ ഡ്രീം പ്രൊജക്റ്റ്‌ ആയ ടൈറ്റാനിക്ക് ഷൂട്ട് തുടങ്ങുന്നതിനു മുമ്പേ അവതാർ ഫുൾ സ്ക്രിപ്റ്റ് അങ്ങേരുടെ കയ്യിൽ ഉണ്ടായിരുന്നു…. പക്ഷെ യാതൊരു വിധ സാധ്യതയും അന്നില്ലായിരുന്നു…അതായത് 1990 കളുടെ തുടക്കത്തിൽ.അത്കൊണ്ട് അന്ന് ടൈറ്റാനിക് ആരംഭിച്ചു… അത് വരെയുള്ള കളക്ഷൻ റെക്കോർഡ്കൾ എല്ലാം തകർത്തു… പിന്നെ കാമറൂൺന്റെ സ്വപ്നം അവതാർ ആയിരുന്നു… ടൈറ്റാനിക്നെക്കാളും മുകളിൽ തന്റെ അടുത്ത ചിത്രം വരണമെന്ന് അദ്ദേഹത്തിന്റെ വാശിയായിരുന്നു….
പിന്നീടുള്ള 15 വർഷങ്ങൾ എല്ലാം അവതാറിനു വേണ്ട സാങ്കേതിക വിദ്യകൾ എല്ലാം അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കുകയായിരുന്നു.

അവതാറിന് വേണ്ടി ഒരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമ്മിച്ചു.ലോകത്തു ആദ്യമായി ഒരു കണ്ടുപിടുത്തത്തിന് ഒരു സംവിധായകൻ പേറ്റന്റ് സ്വന്തമാക്കി. കാമറോണിന് വേണമെങ്കിൽ സ്ക്രിപ്റ്റ് റെഡി ആയ സമയം തന്നെ അവതാർ ചെയ്യാമായിരുന്നു…എന്നാൽ തന്നെയും ഇന്നു ഇറങ്ങുന്ന പല ഹോളിവുഡ് പടങ്ങളെക്കാളും നിലവാരം അത് പുലർത്തിയേനെ…. പക്ഷേ തന്റെ ചിത്രം ക്വാളിറ്റിയിൽ ഒരു കുറവും വരരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു… കൂടാതെ കാണുന്ന പ്രേക്ഷകർ അതൊരിക്കലും മറക്കാനും പാടില്ല.അദ്ദേഹത്തിന്റെ അത്രയും വർഷത്തെ കാത്തിരിപ്പിനെയും കഠിനാധ്വാനത്തിനെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.ചിത്രത്തിലേക്ക് വരികയാണെങ്കിൽ.അവതാർ സാങ്കേതികമായ വളർച്ചയിൽ മനുഷ്യനു കൈവന്ന അഹങ്കാരത്തിനുമപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.‍

പണ്ടോറ ഗ്രഹത്തിലെ വൻ ധാതുശേഖരം കൈക്കലാക്കാനും അധിനിവേശം നടത്തി അതൊരു കോളനിയാക്കി മാറ്റാനും ഉള്ള മനുഷ്യരുടെ ശ്രമവും അതിനെതിരെ ഉള്ള നാവികളുടെ പോരാട്ടവും ആണ് ചിത്രം പറയുന്നത്.കഥ നടക്കുന്നത് 2154-ലാണ്. മനുഷ്യര്ക്ക് ആവശ്യമായ അമൂല്യധാതു, പണ്ടോറയിലെ ഘോരവനങ്ങളില് മറഞ്ഞുകിടക്കുന്നു.എന്നാല് ധാതു മാത്രമല്ല ഇവിടെയുള്ളത്, ദിനോസറും പുലിയും അങ്ങനെ അങ്ങനെ പറക്കുന്ന ഡ്രാഗണുകളും മറ്റ് വിചിത്രഭയാനക ജീവികളും വരെ ഉള്ള കാട് ആണത്.പണ്ടോറയിൽ വായുവില്ല,അതിനാൽ തന്നെ, നാവികളെപ്പോലെ ക്ലോൺ ചെയ്തെടുത്തിട്ടുള്ള മനുഷ്യരെയാണ് ഈ ഗ്രഹം പിടിച്ചടക്കാനായി മനുഷ്യർ അയയ്ക്കുന്നത്…യുദ്ധത്തില് പരുക്കേറ്റ് ശരീരം ഭാഗികമായി തളര്ന്ന ജേക്ക് സള്ളി നാവിയാകാന് തയ്യാറാവുകയാണ്.. നാവിയായി അവതാരമെടുക്കുന്നതിലൂടെ തന്റെ ചലനശേഷി വീണ്ടെടുക്കാന് പറ്റുമെന്ന സന്തോഷത്തിലാണ് ജേക്ക്…
നാവിയായി അവതാരമെടുത്ത ജേക്ക് പണ്ടോറയിലെത്തി മനുഷ്യര്ക്ക് വേണ്ടി തന്ത്രങ്ങള്‍ ആവിഷ്കരിക്കാന് തുടങ്ങുന്നു. എന്നാല് നാവി ഗോത്രക്കാരിയായ നെയ്‌റ്റിരിയുമായി പ്രണയബന്ധത്തില് ആവുകയും നാവികളെ അടുത്തറിയുകയും ചെയ്യുന്നതോടെ ജേക്കിന്റെ ഉള്ക്കണ്ണ് തുറക്കുന്നു.

പാവങ്ങളായ നാവികളെ കുരുതി കൊടുത്ത് ഭൂമിക്ക് വേണ്ടി അമൂല്യധാതു പിടിച്ചെടുക്കണോ നാവികളെ കൂട്ടക്കുരുതിയില് നിന്ന് രക്ഷിക്കണോ എന്നാണ് ജേക്കിന് മുന്നിലുള്ള സമസ്യ.ഈ സമസ്യയുടെ ഉത്തരം തന്നെയാണ് അവതാർ പറയുന്നത്…!സ്പിൽബർഗിന്റെ ജുറാസിക് പാർക്ക്, റോളണ്ട് എമിറിച്ചിന്റെ 2012 എന്നീ സിനിമകളിൽ‍ സിനിമയെ സാങ്കേതികവിദ്യ വിഴുങ്ങുന്ന ദയനീയമായ അവസ്ഥയാണ് പ്രേക്ഷകർ അനുഭവിച്ചത്.. എന്നാൽ പ്രമേയത്തിന്റെയും സ്‌പെഷൽ ഇഫക്‌റ്റിന്റെയും സാങ്കേതികതയുടെയും സന്തുലിതാവസ്ഥയാണ് അവതാറിലൂടെ കാമറൂണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.. ത്രിമാനക്കാഴ്ചകളിലൂടെ ഒരു ജീവവംശത്തിന്റെ ദുരന്തകഥയാണ് അവതാര്‍ ഹൃദയാവര്‍ജ്ജകമായി പറഞ്ഞുപോകുന്നത്.
പ്രധാന കഥാപാത്രമായ ജേക്കിനെ അവതരിപ്പിച്ചത് ടെര്മിനേറ്റര് സാല്വേഷന് എന്ന സിനിമയില്‍ സൈബോര്ഗായി അഭിനയിച്ച സാം വര്ത്തിംഗ്ടണ് ആണ്, സോയി സല്ദാന, സ്റ്റീഫന് ലാംഗ് എന്നിവര് മറ്റു പ്രധാന വേഷങ്ങളിൽ…

qqdffff 1 7മൌറോ ഫിയോറെയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്..സംഗീതം ജയിംസ് ഹോര്ണര് ആണ് നൽകിയിരിക്കുന്നത്.ലോകസിനിമയുടെ വ്യാകരണവും ഭാവിയും തന്നെ മാറ്റിമറിക്കാൻ പോന്നതാണ് അവതാര് എന്ന് ചലച്ചിത്ര നിരൂപകന്മാര് അഭിപ്രായപ്പെട്ടിരുന്നു, അത് അക്ഷരം‌പ്രതി ശരിവെക്കുന്നതായിരുന്നു പടത്തിന്റെ പ്രകടനം.തിരശ്ശീലയിലെ ദൃശ്യങ്ങള് പ്രേക്ഷകരുടെ അടുത്തേക്ക് വരുന്ന പഴയ ത്രിമാന രീതിയല്ല അവതാറില്‍ പരീക്ഷിച്ചത്, മറിച്ചു അദ്ദേഹത്തിന് ആവശ്യമുള്ള സാങ്കേതിക വിദ്യകൾ കൂടി അദ്ദേഹം വികസിപ്പിചെടുത്തു.’സംവിധായകന്റെ സിനിമ’ എന്ന ഇന്നത്തെ ടോപ്പിക്കിന് ഞങ്ങൾ അവതാർ തിരഞ്ഞെടുത്തതും അത്കൊണ്ടാണ്.നടീനടന്മാരുടെ ശരീരഭാഗങ്ങളിൽ ക്യാമറകള് ബന്ധിപ്പിച്ച് അവരുടെ ചലനങ്ങളും ഭാവങ്ങളും ഡിജിറ്റല് സാങ്കേതികവിദ്യയിലേക്ക് മാറ്റുന്ന ഇ കാപ്ച്ചർ, ഡിജിറ്റല് ത്രീഡി സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അവതാര് ചിത്രീകരിച്ചത്. മാത്രമല്ല Motion Capture രീതി ഇത്ര എഫക്റ്റീവ് ആയി ഉപയോഗിച്ച മറ്റൊരു പടം അവതാറിന് മുന്നെയോ ശേഷമോ ഉണ്ടായിട്ടുമില്ല…

അതിൽ ഉപയോഗിച്ചിരിക്കുന്ന നാവി ഭാഷ കാമറൂണും ടീമും ഉണ്ടാക്കിയെടുത്തതാണ്. ശെരിക്കും അങ്ങിനെ ഒരു ഭാഷ ഇല്ല. Stereoscopic 3D Fusion Camera System വികസിപ്പിച്ചെടുത്താണ് കാമറൂൺ ഇതിലെ 3D വിശ്വൽസ് ചെയ്തത്. ഒരുവിധം ലോകത്തിറങ്ങുന്ന ചിത്രങ്ങൾ എല്ലാം 2D യിൽ ഷൂട്ട്‌ ചെയ്തു 3D യിലേക്ക് മാറ്റുന്നതാണ് മാർവെൽ ഡിസ്‌നി അടക്കം.അവിടെയും കാമറൂൺ തന്റേതായ വിപ്ലവം സൃഷ്ടിച്ചു.കൂടാതെ Simul-Cam എന്ന രീതിയാണ് അവാതാറിൽ ഉപയോഗിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ മുഖത്തിന്റെ ഓരോ ചെറിയ ഭാവങ്ങൾ പോലും പകർത്തിയെടുക്കാൻ Head rig facial capture എന്ന സംവിധാനം ഉപയോഗിച്ചു. Motion capture വഴി ഒപ്പിയെടുത്ത ഈ ചലനങ്ങൾ സിനിമയുടെ ക്വാളിറ്റി ഉയർത്തി.പണ്ടോറയിലെ ചെടികൾക്കും മരങ്ങൾക്കും, നാവികൾക്കും ഒക്കെ നൽകിയേക്കുന്ന നിറങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും.പക്കാ കളർഫുള്ളാണ് സിനിമ.എന്നാൽ ആ നിറങ്ങളൊന്നും വെറുതെ തോന്നുന്നത് പോലെ നൽകിയത് അല്ല, അവയെല്ലാം ഓരോ കാര്യങ്ങളെ റെപ്രെസെന്റ് ചെയ്യുന്നുണ്ട്.അവയുടെ അർത്ഥതലങ്ങളെ കുറിച്ച് വിസ്താരഭയത്താൽ വിശദീകരിക്കുന്നില്ല.അവതാറിൽ ഉപയോഗിച്ചിട്ടുള്ള ട്രക്ക്കൾ ആണ് മറ്റൊരു ആകർഷണം.അവ ഒക്കെ റിയൽ ആണ്. റിമോട്ട് വെച്ച് നിയന്ത്രിക്കാൻ പറ്റിയ ട്രക്കുകൾ ആണ്.
എല്ലാത്തിലും ഉപരി മിലിറ്ററി അധിനിവേശത്തിന്റെ ഒരു നേർക്കാഴ്ചകൂടിയാണ് ചിത്രം കാണിക്കുന്നത്…..
ഇങ്ങനെ സാങ്കേതികതയുടെ ഒരു വിപ്ലവം ആണ് കാമറൂൺ അവതാറിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്

1997 ൽ ടൈറ്റാനിക് ലോകത്തിലെ ഏറ്റവും വല്യ പണം വാരി ചിത്രമായി റെക്കോർഡ് ഇട്ട ശേഷം ആ റെക്കോർഡ് പൊട്ടിക്കാൻ അദ്ദേഹത്തിന്റെ തന്നെ അവതാർ വേണ്ടി വന്നു. 2009 ൽ. ശേഷം end game release ആകുന്നത് വരെ അവതാർ & ടൈറ്റാനിക് ഒന്നും രണ്ടും സ്ഥാനം അലങ്കരിച്ചു. ചുരുക്കി പറഞ്ഞാൽ ലോക സിനിമക്ക് 23 വർഷങ്ങൾ വേണ്ടി വന്നു ജെയിംസ് കാമറൂൺ എന്ന സംവിധായകന്റെ ബോക്സ് ഓഫീസിൽ പവറിനെ ഒന്ന് വെല്ലു വിളിക്കാൻ. ഇനി ലോകമാകെ കാത്തിരിക്കുന്ന അവതാർ 2 വിനു വേണ്ടി ലോകത്തിലെ ഏറ്റവും വല്യ ആഴമേറിയ സ്ഥലം മരിയാന ട്രെഞ്ചിലേക്ക് കാമറൂൺ സഞ്ചരിച്ചു. അവിടെ ആകെ പോയിട്ടുള്ളത് 3 പേരാണ്. അതിൽ രണ്ട് പേര് deep ocean swimmers ആയിരുന്നു. അവർ രണ്ട് പേരും കൂടി ഒരുമിച്ചാണ പോയത്. കാമറൂൺ പോയത് ഒറ്റക്കാണ് എന്ന് മനസ്സിലാക്കണം

ഏറ്റവും ആഹ്ലാദകരമായ കാര്യം എന്തെന്നാൽ glass less 3d എന്നാ സാങ്കേതിക വിദ്യയാണ് അവതാർ 2വിൽ ഉപയോഗിച്ചിട്ടുള്ളത്. അതായത് ഗ്ലാസ്‌ ഇല്ലാതെ തന്നെ നഗ്ന നേത്രങ്ങൾ കൊണ്ട് 3ഡി ആസ്വദിക്കാം…. ശേഷം അതേ സാങ്കേതിക വിദ്യ സ്മാർട്ട്‌ ഫോൺ ടീവി എന്നിവയിലേക്കും ചെയ്യുന്നതാണ് എന്ന് കുറച്ചു മുൻപ് ഒരു ഇന്റർവ്യൂയിൽ വെച്ചു ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു….. ഡോൾബി 3D… ഫിലിപ്സ്…. എന്നീ ലോകോത്തര ബ്രാൻഡുകളും കൂടെ ചേർന്നാണ് ഗ്ലാസ്സ്‌ലെസ്സ് 3D നിർമിച്ചത്…. ഇതിനു നേതൃത്വം നൽകിയത് കാമറോണിന്റെ പേസ് എന്ന കമ്പനി.കഥയും സാങ്കേതികത്തികവും ഒത്തിണങ്ങിയ അവതാർ ലോകസിനിമയുടെ ഔന്നത്യമാണ് എന്നും,പ്രതീക്ഷകൾക്കും അപ്പുറത്താണ് കാമറൂണിന്റെ ഈ ദൃശ്യവിസ്മയമെന്ന് പറയാത്തവരായി അത് കണ്ടിട്ടുള്ള പ്രേക്ഷകർ ആരും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല.. അവതാർ, സംവിധായകൻ സൃഷ്ടിച്ച ഒരു ദൃശ്യ വിസ്മയം മാത്രമല്ല, മിലിറ്ററി അധിനിവേശത്തിന്റെ ഒരു നേർക്കാഴ്ചയിലൂടെ മാനുഷികമൂല്യങ്ങൾ അടക്കം ചൂഷണം ചെയ്തിരുന്ന ഒരു സമൂഹത്തിനോടുള്ള ഉത്തരങ്ങൾ കൂടിയാണ്..

1997 ൽ ടൈറ്റാനിക്ക് ലോകത്തിലെ ഏറ്റവും വല്യ പണം വാരി ചിത്രമായി ഇട്ട റെക്കോർഡിനെ മറികടക്കാൻ അദ്ദേഹത്തിന്റെ തന്നെ അവതാർ ആണ് 2009 ൽ വേണ്ടി വന്നത്.ശേഷം End Game റിലീസ് ആകുന്നത് വരെ അവതാർ & ടൈറ്റാനിക് ഒന്നും രണ്ടും സ്ഥാനങ്ങൾ അലങ്കരിച്ചു.ചുരുക്കി പറഞ്ഞാൽ ലോക സിനിമക്ക് 23 വർഷങ്ങൾ വേണ്ടി വന്നു ജെയിംസ് കാമറൂൺ എന്ന സംവിധായകന്റെ ബോക്സ് ഓഫീസിൽ പവറിനെ ഒന്ന് വെല്ലു വിളിക്കാൻ പോലും.ഉറപ്പിച്ചു പറയാം ലോക സിനിമയുടെ എഞ്ചിനീയർ ആണ് ഇദ്ദേഹം.
THE JAMES CAMEROON

(ഈ പോസ്റ്റ് 16 April 2020 ൽ എഴുതിയതാണ്.)

Leave a Reply

Your email address will not be published. Required fields are marked *

LATEST

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ