എവിടേയും താനൊരു അതിഗംഭീര അഭിനേതാവാണെന്നു പറയാൻ അയാൾ ശ്രമിക്കുന്നില്ല

75

Akshay Akhii Chins

അജു വർഗീസിന്റെ ഇന്റർവ്യൂ കാണുകയായിരുന്നു . എത്ര മനോഹരമായിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത് . മനീഷ് നാരായൺ ഓരോ ചോദ്യങ്ങൾക്ക് അജു വർഗീസ് കൃത്യമായ മറുപടി ഉത്തരങ്ങൾ ഉണ്ട് !ഒരു ഒഴിഞ്ഞുമാറലോ അല്ലേൽ നൈസായി സ്‌കിപ്പ് ചെയ്യുന്ന ഒരു അവസ്ഥയോ ഇല്ല .പല ഉത്തരങ്ങളും ഉദാഹരണം ചേർത്ത് പറയുമ്പോൾ നമുക്ക് മനസിലാക്കാം കൃത്യമായ ധാരണയിൽ അറിവ് നിന്ന് കൊണ്ടാണ് അജു വർഗീസ് പ്രതികരിക്കുന്നത് എന്ന് .സത്യത്തിൽ ഈ ചുരുങ്ങിയ കാലയളവിൽ അജുവിന്‌ വന്ന വളർച്ച വളരെ വലുതാണ് .മലർവാടി ആർട്സ് ക്ലബിൽ നിന്നും ഇപ്പോഴത്തെ അജു വർഗീസ് ഒരുപാട് മാറിയിട്ടുണ്ട് . ഒരു സാധാ അഭിനേതാവിൽ നിന്നും ഇപ്പോൾ ഹീറോ, പ്രൊഡ്യുസർ വരെ എത്തി നിൽക്കുന്ന അജുവിന്റെ കരിയർ .സിനിമയോട് ഉള്ള പാഷൻ കമ്മിറ്റ്മെന്റ് പല മറുപടിയിലും ഉണ്ട് .
ഇതിൽ തന്നെ ഏറ്റവും രസകരമായ ഒരു കാര്യം ഒറ്റ ഉത്തരത്തിൽ പോലും മറ്റുള്ളവരെ പറ്റിയുള്ള കുത്തുവാക്കുകളോ അല്ലേൽ ആരോപണമോ ഇല്ല. താൻ നന്നായി കഷ്ടപ്പെട്ട് ഹാർഡ് വർക്ക് ചെയ്താണ് സിനിമയിൽ എത്തിയത് എന്ന് അജു വർഗീസ് സ്റ്റേറ്റ്മെന്റ് ചെയ്യുമ്പോഴും ഒരാളേയും അജു പറഞ്ഞു മോശം ആകുന്നില്ല! എല്ലാ വാക്കുകളിലും സ്നേഹം നന്മ മാത്രം .മറ്റൊരു കാര്യം അജു വർഗീസ് എവിടേയും താൻ അതിഗംഭീര അഭിനേതാവാണ് എന്ന് പറയാൻ ശ്രമിക്കുന്നില്ല എന്നതാണ് !ഇനിയും വളരാൻ ഒരുപാട് ഉണ്ട് ജസ്റ്റ് ഒരു തുടക്ക സ്റ്റേജ് മാത്രമാണ് താൻ ഇപ്പോൾ എന്ന് അജു പറയുമ്പോൾ പത്തു വർഷം സിനിമ ഫീൽഡിൽ നിന്നിട്ട് കൃത്യമായ ഐഡന്റിറ്റി ഉണ്ടാക്കിയ അജു വർഗീസ് നാളെയുടെ വലിയ പ്രതീക്ഷ തന്നെയായി മാറുന്നുണ്ട് .ഈ പോസിറ്റിവ്‌ നേച്ചർ അതാണ് അജു വർഗീസ് ഭംഗി സൗന്ദര്യം . എല്ലാം അജുവിന്റെ കണ്ണിൽ സ്നേഹം മാത്രം